'കൊക്ക-കോള' ലോഗോയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം!

ലോകമെമ്പാടുമുള്ള ആളുകൾ പതിറ്റാണ്ടുകളായി ആസ്വദിക്കുന്ന ലോകത്തിലെ പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്ക കോള എന്നതിൽ ആർക്കും ഒരു തർക്കവുമില്ല. തുടക്കം മുതൽ തന്നെ, എല്ലാത്തരം ആളുകളെയും തൃപ്തിപ്പെടുത്തുന്നതിനായി നിരവധി വേരിയൻ്റുകളിൽ കൊക്ക കോള അവതരിപ്പിച്ചിരുന്നു. പല തരം രുചികളിലും ഡിസൈനുകളിലും കൊക്ക കോള എത്തിയെങ്കിലും അതിന്റെ ലോഗോയ്ക്ക് ഒരു മാറ്റവും ഇതുവരെ കമ്പനി വരുത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഡയറ്റ് കോക്ക്, കോക്ക് സീറോ, മറ്റ് ലിമിറ്റഡ് എഡിഷൻ ഫ്ലേവറുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ഫ്ലേവറുകൾ കൊക്ക കോള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ലോഞ്ചുകൾക്ക് യോജിച്ച വിധത്തിൽ ലോഗോയിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും കമ്പനി അതിൻ്റെ പ്രത്യേകത അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. കാണുമ്പോൾ ലളിതം എന്ന് തോന്നുമെങ്കിലും കൊക്ക കോളയുടെ ലോഗോയ്ക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്.

ബ്രാൻഡിനെ കൂടുതൽ ആകർഷകമാക്കാൻ കൊക്ക കോളയുടെ ലോഗോയിലെ ചിഹ്നം ചില അക്ഷരങ്ങൾ കൊണ്ട് ക്രീയേറ്റീവ് ആയി എഴുതിയതാണെന്ന് മാത്രം തോന്നിയേക്കാം. എന്നാൽ ഇതൊന്നുമല്ല സത്യം. കോളയിലെ നീളമേറിയ ‘സി’യുടെ വാൽ പോലെയുള്ള ഭാഗം ഒരു പുഞ്ചിരിയായാണ് പറയുന്നത്. കൊക്ക കോള, അത് കുടിക്കുന്നവരുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും നൽകണമെന്ന കമ്പനിയുടെ ലക്ഷ്യത്തെയാണ് എടുത്തു കാണിക്കുന്നത്. ‘ഈ സൂക്ഷ്മമായ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം, പക്ഷേ ഇത് ഉപഭോക്താക്കളുടെ മനസ്സിൽ ബ്രാൻഡുമായി ഒരു നല്ല ബന്ധം സൃഷ്ടിക്കുന്നു’ എന്നാണ് ലോഗോ.കോം-ൻ്റെ പ്രസിഡൻ്റ് റിച്ചാർഡ് ലോ പറയുന്നത്.

1886 മെയ് 8-ന് ജോർജിയയിലെ അറ്റലാൻ്റയിൽ നിന്നുള്ള ഫാർമസിസ്റ്റായിരുന്ന ഡോ. ജോൺ സ്റ്റിത്ത് പെംബർട്ടണിൻ്റെ മനസ്സിൽ നിന്നാണ് കൊക്ക കോളയുടെ തുടക്കം. പെംബർട്ടണിൻ്റെ കാർബണേറ്റ് ചെയ്യപ്പെട്ട ലഘുപാനീയം വളരെ പെട്ടെന്നാണ് ഏവരും ഏറ്റെടുത്തത്. രുചികരവും ഉന്മേഷദായകവും നൽകുന്ന പാനീയമെന്ന പേരിൽ കൊക്ക കോള ശ്രദ്ധ നേടുകയായിരുന്നു.

1884 -ൽ ജ്യോർജ്ജിയ സംസ്ഥാനത്തിലെ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോർ ഉടമയായിരുന്ന ജോൺ സ്റ്റിത്ത് പെംബെർടൺ ഒരിനം കൊകാവൈൻ നിർമ്മിക്കുകയും അതിനെ ‘പെംബെർടൺസ് ഫ്രെഞ്ച് വൈൻ കൊകാ‘ എന്ന പേരിൽ വിൽപ്പന നടത്തുകയും ചെയ്തു. ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്‌. ഫ്രഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ ‘വിൻ മാരിയാനി’ എന്ന കൊകാവൈനിൽ നിന്നാണ് ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്‌. അടുത്ത വർഷം ഫുൾടൺ കൌണ്ടി മദ്യ നിരോധനം ഏർപ്പെടുത്തിയതോടെ, പെംബെർടൺ ഈ പാനീയത്തിൽ നിന്ന്‌ ആൽക്കഹോൾ ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങുകയും പുതിയതായി ഉണ്ടാക്കിയ ആൽക്കൊഹോൾ രഹിത പാനീയത്തിന്, കൊക്ക-കോള എന്നു നാമകരണം ചെയ്യുകയും ചെയ്തു.

അറ്റ്ലാൻറയിലെ ‘ജേക്കബ്സ് ഫാർമസി’യിലാണ് കൊക്ക-കോളയുടെ ആദ്യ വിൽപ്പന നടന്നത്‌. ആദ്യത്തെ എട്ടു മാസങ്ങളിൽ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങൾ മാത്രമായിരുന്നു വിറ്റു പോയിരുന്നത്. ഒരുപാട്‌ അസുഖങ്ങൾക്കുള്ള മറുമരുന്നെന്ന നിലയിൽ ഒരു ഗ്ലാസിന് അഞ്ചു സെന്റ് എന്ന നിരക്കിലാണ് കൊക്ക-കോള ആദ്യം വിൽക്കപ്പെട്ടിരുന്നത്‌. 1886 മെയ് 29ന് അറ്റ്ലാന്റ ജേർണലിൽ ആണ് പാനീയത്തിന്റെ ആദ്യ പരസ്യം പ്രത്യക്ഷപ്പെടുന്നത്‌. 1894 മാർച്ച് 12നാണ് ആദ്യമായി കൊക്ക-കോള കുപ്പികളിൽ നിറച്ചു വിൽക്കാൻ തുടങ്ങിയത്‌. ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് സ്പെൻസേറിയൻ സ്ക്രിപ്റ്റ് എന്നാണ് പേര്.

Latest Stories

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു