Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

STORY PLUS

യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്ന കാരണത്താല്‍ യുവഗായകന് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചു

, 2:02 pm

ഓരോ ഗായകര്‍ക്കും അവരുടെ സ്വരമാണ് ഏറ്റവും വലിയ അനുഗ്രഹം. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ശബ്ദത്തോടുള്ള ഗാന ലോകത്തിന്റെ ആരാധന പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അത് പോലുള്ള ഒരു ശബ്ദത്തോട് ആര്‍ക്കും ഒരു അസൂയ തോന്നാം. അത് പോലൊരു ശബ്ദം ലഭിച്ചെങ്കിലെന്ന് ഏതൊരു ഗായകനും ആഗ്രഹിച്ചും പോകും. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ മികച്ച ഗായകനുള്ള അവാര്‍ഡ് യുവഗായകനില്‍ നിന്ന് തട്ടിയകന്നത് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന പേരിലാണ്. അഭിജിത്ത് വിജയനാണ് ആ യുവഗായകന്‍.

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങള്‍ക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ ഒരു ഗായകന്‍ അയാളുടെ ശരിക്കുള്ള സ്വരത്തിലാവണം പാടാന്‍ എന്ന അഭിപ്രായം എനിക്കുണ്ട്.’ എന്നാണ്
ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമല്‍ ദേവ് അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് പറഞ്ഞത്.

മികച്ച ഗായകനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന റൗണ്ടില്‍ എത്തിയത് ‘മായാനദി’യിലെ ഷഹബാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനവും ‘ഭയാനകം’ എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനവുമായിരുന്നു. എന്നാല്‍ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന പാട്ട് യേശുദാസ് പാടിയതാണെന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല അഭിജിത്താണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്ക് മനസ്സിലാകുന്നത്. അഭിജിത്ത് യേശുദാസിന്റെ ശബ്ദവും ചില സംഗതികള്‍ വരെയും അനുകരിക്കാന്‍ ശ്രമിച്ചു എന്ന അഭാപ്രായം ജൂറി അംഗങ്ങള്‍ ഭൂരിഭാഗവും ഉന്നയിച്ചതിനാല്‍ അവാര്‍ഡ് ഷഹബാസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കടപ്പാട്: മനോരമ ഒാണ്‍ലൈന്‍

Advertisement