Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

STORY PLUS

‘കരിങ്കോഴി’ക്കായി മധ്യപ്രദേശും ഛത്തീസ്ഗഢും തമ്മില്‍ പിടിവലി

, 1:54 pm

‘കരിങ്കോഴിക്കു’വേണ്ടി മധ്യപ്രദേശും ചത്തീസ്ഗഢും തമ്മില്‍ പിടിവലി. പ്രോട്ടീനുകള്‍കൊണ്ട് സമ്പന്നമായ കരിങ്കോഴിയുടെ ജന്മസ്ഥലം സ്ഥാപിച്ചുകിട്ടാനാണ് മധ്യപ്രദേശും ഛത്തീസ്ഗഡും കുറച്ചുകാലങ്ങളായി പോരടിക്കുന്നത്. ഇതിനായി ചെന്നൈയിലെ ഭൗമസൂചികാ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും.

മധ്യപ്രദേശിലെ ഛാബുവ ജില്ലയാണ് കരിങ്കോഴിയുടെ യഥാര്‍ത്ഥ ജന്മസ്ഥലമെന്നാണ് മധ്യപ്രദേശുകാര്‍ വാദിക്കുന്നത്. 2012 ല്‍ ഇതിനായി ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈയിടെയാണ് കരിങ്കോഴിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് ഛത്തീസ്ഗഢ് രംഗത്തുവരുന്നത്.

ഭൗമസൂചിക പദവി ലഭിക്കുക്കയാണെങ്കില്‍ കരിങ്കോഴികളെ വേഗത്തില്‍ വിറ്റഴിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.ഇതിനായുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ ഈ സംസ്ഥാനങ്ങള്‍.

ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക വിഭാഗത്തില്‍ പെടുന്ന കോഴിയിനമാണ് കരിങ്കോരി. ഒട്ടേറെ ഔഷധഗുണമുള്ള ഈ കോഴിക്ക് കൊളസ്‌ട്രോള്‍ കുറവാണെന്നത് വിപണിയില്‍ ഇതിന് മൂല്യം വര്‍ധിപ്പിക്കുന്നു. മറ്റു കോഴിയിനങ്ങളില്‍ 214 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുമ്പോള്‍ 184 മില്ലി ഗ്രാമാണ് കരിങ്കോഴിയിലുള്ള കൊളസ്‌ട്രോള്‍.

Advertisement