Connect with us

STORY PLUS

കേരളത്തിലെ ആദ്യത്തെ കാര്‍ ബൂട്ട് സെയില്‍ തൃശൂരില്‍

, 8:45 pm

ആഗോളതലത്തില്‍ സ്വദേശി, ചെറുകിട,ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് ആശയത്തിന് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തില്‍ ആദ്യമായി കാര്‍ ബൂട്ട് വില്‍പ്പന അവതരിപ്പിക്കുന്നു. തൃശൂര്‍ പറവട്ടണി ഗ്രൗണ്ടില്‍ ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന സാംസ്‌കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കാര്‍ ബൂട്ട് സെയില്‍ നടക്കുന്നത്.

ആവര്‍ത്തന വിരസമായ വിപണന ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായ നൂതന രീതിയാണ് ഈ കാര്‍ ബൂട്ട് സെയിലിലൂടെ അവതരിപ്പിക്കുന്നത്. എക്‌സിബിഷന്‍ നടക്കുന്ന സ്ഥലത്ത് ഒരു കാര്‍ ബൂട്ട് സ്‌പേസ് വാടകയ്ക്കുയെടുത്ത് അവിടെ നിങ്ങളുടെ കാറില്‍ തന്നെ വില്‍പ്പനയ്ക്കുള്ള വസ്തുക്കള്‍ വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ബ്രാന്‍ഡിംഗിന് മികച്ച അവസരവും, തല്‍ക്ഷണ വില്‍പന മൂല്യവും, ഉറപ്പു വരുത്തി കലാസ്വാദ
നവും ഷോപ്പിംഗും ഉള്‍പ്പെടെ ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ സാധ്യമാകുന്നു എന്നതാണ് കാര്‍ ബൂട്ട് സെയിലിന്റെ മറ്റൊരു സവിശേഷത. എക്‌സിബിഷനും സെയിലിനും പുറമേ വിവിധ തരം സാംസ്‌കാരിക-സാമൂഹിക പരിപാടികളും നടക്കും. ഇത് സ്‌പോണ്‍സര്‍മാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു നല്ല വിപണന വേദികൂടിയാണ്.

‘എനിതിങ് അഡര്‍ യുവര്‍ കാര്‍ ബൂട്ട് ഹാസ് എ പ്രൈസ്’ എന്ന ടാഗ് ലൈനോട് കൂടിയാണ് കാര്‍ ബൂട്ട് സെയില്‍ ഒരുങ്ങിയിരിക്കുന്നത്. ചെറിയ ജിഗ്‌സും തല്‍സമയ സംഗീത പരിപാടികളും ക്യാംഫെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീയേറ്റര്‍ വിഭാഗത്തില്‍ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടകങ്ങളും നൃത്തപരിപാടികളും കൂടാതെ വിനോദവും മത്സരങ്ങളും വിഭാഗത്തില്‍ ശരീര, സൗന്ദര്യ മത്സരങ്ങളും ഗെയിംഷോയുമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ട് ഫോട്ടോഗ്രഫി, മയക്കുമരുന്ന ബോധവല്‍ക്കരണ പ്രചാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയ്‌നുകളും നടക്കും.കാര്‍ ബൂട്ട് സെയിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ലക്കിഡ്രോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന സമ്മാനങ്ങളും കൂടാതെ അവസാന ദിനത്തില്‍ ബമ്പര്‍ സമ്മാനവും സ്‌പോണ്‍സര്‍മാര്‍ നല്‍ക്കുന്നതാണ്.

60 കാര്‍ ബൂട്ട് സ്‌പെയ്‌സുകളും, 100 ചതുരശ്ര അടിയിലുളള 90 സ്റ്റാളുകളും, ഓഡിയോ പരസ്യ പ്രമോഷനുകളും ബ്രാന്‍ഡിംഗ് പ്രദര്‍ശനശാലയിലുണ്ട്. 5000ത്തില്‍ അധികം ആളുകളെ പ്രതീക്ഷിക്കുന്ന കാര്‍ ബൂട്ട് സെയിലില്‍ ബ്രാന്‍ഡിംഗ് സ്ഥലത്തിന് കൂടുതല്‍ വിശാലമായ സ്‌പേയ്‌സ്, ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, മീഡിയ പ്രൊമോഷന്‍, വീഡീയോ പ്രൊമോഷന്‍, പ്രാദേശിക ടെലിവിഷന്‍ ചാനല്‍ കവറേജ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.

ഡിഫൈന്‍ മാര്‍ക്കറ്റിംഗിന്റെ നേതൃത്വത്തില്‍ പരബ്രഹ്മ പ്രോഡക്ഷന്‍സ്, ക്യൂറേറ്റേഴ്‌സ്, ഇമാജിനേഷന്‍ ഇവന്‍സ്, കോര്‍ മീഡീയ, ബ്രിഡ്ജ് അറ്റ് കോകോബച്ച് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ ബൂട്ട് സെയില്‍ നടത്തുന്നത്.

Don’t Miss

MEDIA5 mins ago

റിപ്പബ്‌ളിക് ടിവിയോട് ഇറങ്ങി പോകാന്‍ ജിഗ്നേഷ് മെവാനി; സൗകര്യമില്ലെന്ന് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍; ‘പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളു’

ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ...

FOOD AND DRINK12 mins ago

വിഷാംശം അടങ്ങിയ ഫുഗു മത്സ്യം വിപണിയില്‍;ജപ്പാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജപ്പാന്‍കാരുടെ ഇഷ്ടവിഭവവും ഏറ്റവും വിലയേറിയതുമായ ഫുഗു മത്സ്യത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനില്‍ ജാഗ്രത നിര്‍ദ്ദേശം.കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മത്സ്യമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടെത്തിയത്....

KERALA19 mins ago

പരാമര്‍ശം വിവാദമായി; ഉഴവൂരിനെ അധിക്ഷേപിച്ച കാപ്പന്‍ മാപ്പു പറഞ്ഞു

അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച എന്‍സിപി ദേശിയ നേതാവ് മാണി സി കാപ്പന്‍ മാപ്പുപറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി....

CRICKET20 mins ago

മോശം പെരുമാറ്റം; കോഹ്ലിയക്ക് ശിക്ഷ വിധിച്ച് ഐസിസി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മോശം പെരുമാനറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴശിക്ഷ. മാച്ച് ഫീസിന്റെ 25 ശതമാനം കോഹ്ലിയ്ക്ക് പിഴയൊടുക്കേണ്ടിവരും. ഒരു അയോഗ്യത കല്‍പിക്കുന്ന...

LEGAL25 mins ago

സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു; പ്രതിഷേധിച്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി; ഫുള്‍കോര്‍ട്ട് വിളിച്ചേക്കും

ജഡ്ജിമാരുടെ വിമര്‍ശനത്തോടെ പ്രതിസന്ധിയിലായ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാര്‍ത്താസമ്മേളനം നടത്തിയ സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌ന പരിഹാരത്തിനായി...

FILM NEWS26 mins ago

ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിന്

ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിനു ഒരുങ്ങുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’യാണ് പ്രദര്‍ശനത്തിനു ഒരുങ്ങുന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണവും റസൂര്‍...

TAMIL MOVIE30 mins ago

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ മതില് ചാടി സൂര്യ

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് തമിഴ് നടന്‍ സൂര്യ. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ്...

KERALA1 hour ago

‘ശ്രീജിവിന്റെ കൊലപാതകികളെ കണ്ടെത്തിയില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹം ഇരിക്കും’; ശ്രീജിത്തിന് പിന്തുണയുമായി പിസി ജോര്‍ജ്ജ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലീസ് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്...

QATAR LIVE1 hour ago

ഖത്തര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്; പരിഹാരനീക്കം അനിശ്ചിതത്വത്തില്‍; ആശങ്കയോടെ പ്രവാസികള്‍

മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. യാത്രാവിമാനത്തെ ഖത്തര്‍ സെനിക വിമാനങ്ങള്‍ പിന്തുടര്‍ന്നതായ യുഎഇ ആരോപണം ഇരുരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാര...

FILM NEWS1 hour ago

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായിരുന്നു പ്രേംനസീര്‍. 1929 ഡിസംബര്‍ 16നു ജനിച്ച അബ്ദുല്‍ ഖാദറാണ്...