Connect with us

STORY PLUS

മനസമാധാനത്തിനായി 5000 രൂപ നല്‍കി കെട്ടിപ്പിടിക്കാം; ലൈംഗികതയ്ക്ക് ഈ ‘പുണരലില്‍’ സ്ഥാനമില്ല

, 5:42 pm

കെട്ടിപ്പിടുത്തം ഒരു മരുന്നാണ്. ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധം. എന്നാല്‍ ഈ വൈദ്യത്തെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്മാരാല്ലെന്നാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അതൊരു സേവനമായാലോ ? മണിക്കൂറിന് 5000 രൂപ വരെ ഈടാക്കുന്ന ഒരു സേവനം.  സദാചാരബോധം മനസ്സില്‍ അടിയുറച്ചുപോയവര്‍ക്ക് അതങ്ങ് ദഹിക്കാന്‍ വളരെ പാടായിരിക്കും. എന്നാല്‍ ഇതും യാഥാര്‍ത്ഥ്യമാണ്.

സംഗതി അങ്ങ് അമേരിക്കയിലാണ്. മനുഷ്യനും മനുഷ്യനും മാത്രം അറിയുന്ന ഭാഷയാണ് ആലിംഗനം. അതില്‍ സ്വന്തങ്ങളില്ല.ബന്ധങ്ങളുമില്ല. ആര്‍ക്കും വേണമെങ്കിലും കെട്ടിപ്പിടിക്കാം. ആ ഒരു തത്വമാണ് cuddles.com എന്ന സ്ഥാപനം ഇത്തരം ഒരു ബിസിനസിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. മാനസികമായി അരക്ഷിതാവസ്ഥ തോന്നുമ്പോള്‍, ആരുടെയെങ്കിലും സാന്നിധ്യം ആഗ്രഹിക്കുമ്പോള്‍ ഇവിടെയുള്ളവര്‍ ഈ സേവനത്തെ ആശ്രയിക്കാറുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവരും ന്യൂയോര്‍ക്കില്‍ ഒത്തിരിയുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും, പ്രായവുള്ളവരും, അവിവാഹിതരും, വിവാഹിതരും ഉള്‍പ്പെടുന്നു.

cuddles.com ന്റെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് സക്‌സിയ എന്ന യുവതി. മണിക്കൂറില്‍ 80 ഡോളറാണ് ഇവര്‍ ഇടാക്കുന്നത്. കെട്ടിപ്പിടുത്തത്തെ മഹത്തരമായ,മനുഷ്യശരീരത്തിനു മാത്രം മനസ്സിലാകുന്ന ഒരു സേവനമായാണ് ഇവര്‍ കാണുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി താനീ മേഖലയില്‍ ഉണ്ടെന്നും, കെട്ടിപ്പിടിക്കുമ്പോള്‍ പങ്കാളിക്കുണ്ടായിരുന്ന വിഷമങ്ങളെക്കുറിച്ചും ആലിംഗനത്തിലൂടെ അവ ഇല്ലാതാകുന്നതിനെക്കുറിച്ചുമാണ് സംസാരിക്കാറുള്ളതെന്നും സക്‌സിയ പറയുന്നു. വിവാഹിതയായ തനിക്ക് ഈയൊരു ജോലി ചെയ്യാന്‍ ഭര്‍ത്താവിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതൊരിക്കലും മനുഷ്യന്റെ ലൈംഗീകതാല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലൈംഗീകത മനുഷ്യന് പ്രധാനപെട്ടതാണെന്നും, ജീവിതത്തിന് വളരെ അനിവാര്യമുള്ളതാണ്. എന്നാല്‍ ഈ സേവനത്തെ അത്തരത്തിലല്ല കാണുന്നത്. മനുഷ്യന്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമാണിതെന്ന് ഈ സേവനത്തിന്റെ ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

പല പ്രായത്തിലുള്ള ആളുകള്‍ ഈ സേവനത്തിനുവേണ്ടി എത്തുന്നുണ്ട്. ആഴ്ചയില്‍ ഇത്തരത്തില്‍ 200ലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്നും കമ്പിനിയുടെ സ്ഥാപകനും, സിഇഒയുമായ ആദം ലുപിന്‍ പറയുന്നു. 40 ലധികം കഡില്‍ വിദ്ഗധരാണ് ഈ സ്ഥാപനത്തില്‍ സേവനം നല്‍കുന്നത്. മൂന്നോ നാലോ ആഴ്ചകള്‍ കൂടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ നല്‍കാറുണ്ടെന്നും ആദം പറയുന്നു. മനുഷ്യര്‍ തമ്മിലുള്ള ആന്തരികബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആലിംഗനം ആശയവിനിമയത്തിന്റെ ഒരു ഭാഗമാണെന്ന തിരിച്ചറിവാണ് ഈ ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു.

Renting a hug buddy

A service in New York is offering busy men and women the opportunity to pay for cuddling services, though at a steep cost of around Rs 5000 an hour.

Posted by Scroll on Friday, 9 February 2018

Don’t Miss

CRICKET7 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK9 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL16 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES17 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE42 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS45 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL47 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL48 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA48 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....

NATIONAL53 mins ago

അന്യ സ്ത്രീകളുമായി ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്. അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയുടെ...