Connect with us

STORY PLUS

ഭാര്യയുടെ മരണചിത്രമിട്ട് ക്യാന്‍സര്‍ അവബോധത്തിന് ശ്രമിച്ചു, അക്കൗണ്ട് ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു

, 5:43 pm

സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെതിരെ ആരോപണവുമായി ഒരു ഭര്‍ത്താവ്. മരിച്ചുകൊണ്ടിരിക്കുന്ന തന്റെ ഭാര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് കാന്‍സറിനെതിരെ അവബോധം സൃഷ്ടിക്കാനുള്ള പോസ്റ്റാണ് എല്ലിയറ്റ് ലൊവെ എന്നയാള്‍ക്ക് വിനയായത്.

തന്റെ ഭാര്യ ഡോണയെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ മുമ്പാണ് എല്ലിയറ്റ് ദീര്‍ഘമായ ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. ഗര്‍ഭാശയ കാന്‍സര്‍ വന്ന് ഡോണ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.

സ്ത്രീകള്‍ കൃത്യമായി ടെസ്റ്റുകള്‍ നടത്തേണ്ടതിന്റെയും ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഫെയ്‌സ്ബുക്കില്‍ ഇത് വന്‍ ഹിറ്റായി.

45,000 റിയാക്ഷന്‍സും 30,000ത്തിലേറെ ഷെയറുകളും പോസ്റ്റിന് ലഭിച്ചു. എന്നാല്‍ സസ്പിഷ്യസ് ആക്റ്റിവിറ്റിയെന്ന് പറഞ്ഞ് പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു. ഇയാളുടെ എക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തു.

സെക്യൂരിറ്റി പ്രൊസിജിയര്‍ എന്നും സസ്പിഷ്യസ് ആക്റ്റിവിറ്റിയെന്നും പറഞ്ഞാണ് തന്റെ എക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എക്കൗണ്ട് പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം ജനിപ്പിക്കാനുള്ള തന്റെ ശ്രമത്തിന് ഇങ്ങനൊരു അനുഭവം നേരിട്ടത് കഷ്ടമാണെന്നാണ് എല്ലിയറ്റ് പറയുന്നത്.

 

Don’t Miss

KERALA6 hours ago

കാര്യമറിയില്ലെങ്കില്‍ അസംബന്ധം വിളിച്ച്പറയരുത്; റൂബെല്ലാ വാക്‌സിനെതിരായ എംഎല്‍എ ആരിഫിന്റെ നിലപാടിനെതിരെ ഡോ.ഷിംന അസീസ്

റുബെല്ലാ വാക്‌സിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവന നടത്തിയ സിപിഐഎം എംഎല്‍എ എംഎം ആരിഫിനെതിരെ ഡോ. ഷിംന അസീസ്. കാര്യത്തെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ ജനനേതാവിന് എന്തും വിളിച്ച്...

FOOTBALL6 hours ago

കേരള ബസ്റ്റാഴ്‌സ് 1 എഫ്‌സി ഗോവ 2: പൂര്‍ണ റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്.സി.ഗോവ പരാജയപ്പെടുത്തി. ഗോവയില്‍ ഇരുടീമുകളും...

FOOTBALL7 hours ago

ലാലീഗയില്‍ റയല്‍ മാഡ്രിഡിന്റെ ഒന്നൊന്നര തിരിച്ചുവരവ്: ഡിപ്പോര്‍ട്ടീവോയെ തോല്‍പ്പിച്ചത് ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക്: ഇരട്ട ഗോളുകളുമായി റൊണാഡോയും ബെയ്‌ലും

ലാലീഗയില്‍ തിരിച്ചടി നേരിട്ട് വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരേ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കി. ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍...

NATIONAL7 hours ago

ദളിതരെ തെരുവ്‌നായ്ക്കളെന്ന് വിളിച്ച് കേന്ദ്രമന്ത്രി; ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് പ്രകാശ് രാജ്

ദളിതരെ തെരുവു നായ്ക്കളോടുപമിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വിവാദത്തില്‍. ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തില്‍...

FILM NEWS7 hours ago

‘പന്ത്‌കൊണ്ടൊരു നേര്‍ച്ച; ഫലം എന്തുകൊണ്ടും തീര്‍ച്ച’

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ വീഡിയോ സോംഗിന്റെ പ്രൊമോ പുറത്തിറങ്ങി. പന്ത്കൊണ്ടൊരു നേര്‍ച്ച എന്ന പാട്ടിന്റെ പ്രമോയാണ് പുറത്തിറങ്ങിയത്....

CRICKET7 hours ago

പകരംവീട്ടി കലിപ്പടക്കി ഇംഗ്ലണ്ട്; ഓസീസിനെ നാണം കെടുത്തി

ആഷസ് പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തില്‍ പകരം വീട്ടി ഇംഗ്ലണ്ട്. ആതിഥേയരായ ഓസ്ട്രേലിയയെ നാണം കെകെടുത്തി ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന മൂന്നാം ഏകദിന മല്‍സരത്തില്‍  ഓസീസിനെ...

FOOTBALL7 hours ago

പാളിയത് ജെയിംസിന്റെ തന്ത്രം?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമായത് ഡേവിഡ് ജയിംസിന്റെ തന്ത്രമാണെന്ന് സോഷ്യല്‍ മീഡിയ. എഫ്‌സി ഗോവയ്‌ക്കെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ട...

KERALA8 hours ago

ഓള്‍ഡ് മങ്ക് തിരിച്ചെത്തി; വില വിവരങ്ങള്‍ ഇങ്ങനെ

മദ്യപര്‍ക്കിടെയില്‍ താരമായ ഓള്‍ഡ് മങ്ക് റം കേരളത്തിലേക്ക് തിരിച്ചെത്തി. 2010 ല്‍ ഇവ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മദ്യപര്‍ക്കിടെയില്‍ ഈ ബ്രാന്‍ഡിന് ഡിമാന്‍ഡ്...

FOOTBALL8 hours ago

ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?

ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത ഏകദേശം അവസാനിച്ചു. ഇതുവരെ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലില്‍...

UAE LIVE8 hours ago

യുഎയില്‍ പൊടിക്കാറ്റ്, ജാഗ്രത നിര്‍ദ്ദേശം

യുഎയില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ വേഗം...