Connect with us

STORY PLUS

തത്സമയ റേഡിയോ സംപ്രേക്ഷണത്തിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക; ശ്രോതാക്കളുടെ വക ഉഗ്രന്‍ സമ്മാനം

, 11:23 pm

തത്സമയം റേഡിയോ സംപ്രേക്ഷണം നടത്തുന്നതിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക.
അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് റേഡിയെ സ്റ്റേഷനില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ശ്രോതാക്കളുമായി പങ്ക് വെക്കാന്‍ കഴിയുകയെന്നത് വളരെ ആവേശമുള്ള കാര്യമാണെന്ന് പ്രോക്ടര്‍ പറഞ്ഞു. പ്രോക്ടറിന് പ്രസവവേദന തുടങ്ങിയപ്പോള്‍ റേഡിയോ സ്റ്റേഷന്‍ ആശുപത്രിയുടേതിന് സമാനമായി മാറ്റി പ്രസവത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. കുഞ്ഞിന്റെ ജനനം സംപ്രേഷണം ചെയ്യുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നില്‍.

Baby Daddy 😍

A post shared by Cassiday Proctor (@radiocassiday) on

വിചാരിച്ചതിലും രണ്ടാഴ്ച മുമ്പാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രോക്ടര്‍ പറഞ്ഞു. കുഞ്ഞിന്‍റെ വരവോടെ ശ്രോതാക്കളുടെ വക ഉഗ്രന്‍ സമ്മാനവുമുണ്ടായിരുന്നു. കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചത് ശ്രോതാക്കളാണ്. പ്രത്യേക മത്സരം നടത്തി   ജെയിംസണ്‍ എന്ന പേരാണ്  ശ്രോതാക്കളില്‍ നിന്ന് തിരഞ്ഞെടുത്തത്.

Little Jedi.

A post shared by Cassiday Proctor (@radiocassiday) on