Connect with us

STORY PLUS

കണ്‍മണിയെ കാണും മുന്‍പേ കണ്ണടഞ്ഞു; 41-ാം ചരമദിനത്തില്‍ വീരപുത്രന്‍ സാമിന് പിറന്നത് ‘ആണ്‍കുട്ടി’

, 12:21 pm

ജമ്മു അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പില്‍ വീരമൃത്യു വരിച്ച സൈനികന്‍ സാം എബ്രഹാമിന്റെ 41-ാം ചരമദിനത്തില്‍ ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞമാസമാണ് അതിര്‍ത്തിയില്‍ പാക് പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ മാവേലിക്കര പുന്നമൂട് പോനകം സ്വദേശി സാം എബ്രഹാം കൊല്ലപ്പെടുന്നത്. പൂര്‍ണ ഗര്‍ഭിണിയായി ഭാര്യ അനുവിന് അത് വിശ്വസിക്കാനാവുമായിരുന്നില്ല.  കേരളത്തെ മുഴുവന്‍ കണ്ണൂരിലാഴ്ത്തിയ വിയോഗമായിരുന്നു സാമിന്റേത്.

ഇന്നലെ രാവിലെ 5:30ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ധീരജവന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിര്‍ത്തിയില്‍ ശത്രുരാജ്യത്തെ നേരിടുമ്പോഴും സാമിന്റെ ആഗ്രഹം തനിക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ഒരുനോക്ക് കാണുകയായിരുന്നു. സാം മരിക്കുന്നവേളയില്‍ അനു എട്ടുമാസം ഗര്‍ഭിണായിയാരുന്നു. ഫെബ്രുവരിയില്‍ ലീവെടുത്ത് നാട്ടിലേക്ക് എത്താനിരുന്ന വേളയിലാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. രണ്ടര വയസുകാരി എയ്ഞ്ചലാണ് മൂത്തമകള്‍.

ചിത്രത്തിന് കടപ്പാട് മനോരമ