Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

STORY PLUS

സൗദി, ഖത്തര്‍ സൈനിക യൂണിഫോമില്‍ ഒരു ‘കെണ്ടോട്ടി ടച്ച്’

, 3:41 pm

അറബ് രാജ്യമായ സൗദി അറേബ്യയിലെയും ഖത്തറിലെയും ബഹ്‌റൈനിലെയും സൈനികരുടെ യൂണിഫോമിന്റെ പിന്നില്‍ കേരളത്തിന്റെ  കയ്യൊപ്പുണ്ട്. ഒരു കൊണ്ടോട്ടി ടച്ച്.

കൊണ്ടോട്ടി സ്വദേശിയായ പി.അബ്ദുള്‍ ജലീലാണ് കഴിഞ്ഞ 20 വര്‍ഷമായി ഗള്‍ഫ് നാടുകളിലെ സൈനികര്‍ക്കാവശ്യമായ ആയുധം ഒഴികെയുള്ള എല്ലാം നല്‍കുന്നത്. ദിണ്ഡിഗല്‍, തിരുപ്പൂര്‍, പഞ്ചാബ് തുടങ്ങി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് ഗുജറാത്ത് ,രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ജലീല്‍ യൂണിഫോമുകള്‍ നിര്‍മ്മിക്കുന്നത്.

അതിശൈത്യവും, കൊടുചൂടും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള യൂണിഫോമുകളാണ് വര്‍ഷങ്ങളായി നിര്‍മ്മിച്ച് നല്‍കുന്നത്. യൂണിഫോമുകള്‍ക്ക് പുറമെ സൈനികര്‍ക്ക് ആവശ്യമായ ബൂട്ടുകള്‍,ബെല്‍റ്റുകള്‍, ഹെല്‍മറ്റ് എന്നിവയും ജലീല്‍ എത്തിച്ചുനല്‍കുന്നുണ്ട്.

നിര്‍മ്മാണം രാജ്യത്തിന്റെ വിവിധ ഭാഗത്താണെങ്കിലും കൊണ്ടോട്ടി കേന്ദ്രീകരിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവ കയറ്റിവിടുന്നത്. കൊച്ചി,തൂത്തുക്കുടി, മുംബൈ എന്നിവിടങ്ങള്‍ വഴിയാണ് വിദേശത്തേക്ക് ഇവയെല്ലാം എത്തുന്നത്.കൊച്ചിയില്‍ കയറ്റുമതിക്ക് ഒട്ടേറെ നിയമതടസ്സങ്ങള്‍ ഉള്ളതിനാല്‍ തൂത്തുക്കുടി വഴിയാണ് കൂടുതലും കയറ്റുമതി നടുക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള ഇന്റര്‍ടേക്കിന്റെ 23 ഗുണനിലാവാര പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ജലീലിന്റെ യൂണിഫോമുകള്‍ കടല്‍ കടക്കുന്നത്. 1999 ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലൂടെയാണ് ജലീല്‍ സൈനിക മേഖലയ്ക്ക് ഉറ്റബന്ധുവായി മാറിയത്. ദമാമിലെ തുറമുഖത്ത് ജീവിതം തുടങ്ങിയ ജലീല്‍ പിന്നീട് ഈ രംഗത്തേക്ക് എത്തുകയായിരുന്നു.

Advertisement