Connect with us

STORY PLUS

‘അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കാശിന് വേണ്ടി കരയുന്ന രണ്ട് ആണ്‍മക്കള്‍’ നെഞ്ച് പൊട്ടും ഈ കാഴ്ച

, 4:24 pm

മോര്‍ച്ചറിക്കുള്ളില്‍ അമ്മയുടെ മരവിച്ച കാലുകള്‍ കണ്ട് നിസ്സഹായരായി നില്‍ക്കുകയായിരുന്നു വേല്‍മുരുകനും മോഹന്‍രാജും . പിന്നീടാണോര്‍ത്തത് അമ്മയെ സ്വസ്ഥമായൊരിടത്ത് അടക്കാന്‍ കയ്യില്‍ ചില്ലിക്കാശില്ല. ഒടുവിലവര്‍ ആശുപത്രി വാര്‍ഡുകളില്‍ കാശിന് വേണ്ടിയലഞ്ഞു. ചിലര്‍ കനിഞ്ഞു. ചിലര്‍ വെറുതെ ചിരിച്ചുകാണിച്ചു. സ്വരുക്കൂട്ടിയ കാശ് ഒന്നിനും തികിഞ്ഞതില്ല. മണിക്കൂറുകള്‍ കടന്നുപോയി. ആശുപത്രിയില്‍ വന്ന ആരോ രണ്ട് ആണ്‍മക്കളുടെ ദയനീയാവസ്ഥ ഡിണ്ടിഗല്‍ റോട്ടറി ക്ലബിന്റെ മുന്‍ പ്രസിഡന്റ് എസ്. ഇളങ്കോവനെ അറിയിച്ചു. ഇളങ്കോവന്റെ കനിവില്‍ പെറ്റമ്മയ്ക്ക് അവര്‍ യാത്രപറഞ്ഞു.

തമിഴ്‌നാട് ഡിണ്ടിഗലിലെ കൂതംപട്ടിയിലാണ് കരളലയിക്കുന്ന ഈ സംഭവം നടന്നത്. കൂലിപ്പണിക്കാരായ കാളിയപ്പന്റെയും വിജയയുടെയും മക്കളാണ് പതിനാല് വയസ്സുകാരന്‍ വേല്‍മുരുകനും, പതിനഞ്ചുവയസ്സുകാരന്‍ മോഹന്‍രാജും.ഒമ്പത് വയസ്സുള്ള ഒരു അനുജത്തി കൂടെയുണ്ടിവര്‍ക്ക്. നാഗര്‍കോവിലിലെ ദലിത് കുടുംബത്തിലെ അംഗമായ വിജയ അന്യജാതിക്കാരനായ കാളിയപ്പനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി അകല്‍ച്ചയിലായിരുന്നു.  പതിനഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ കൂതംപ്പട്ടിയിലേക്ക് താമസം മാറിയത്.

2008 ലാണ് കാളിയപ്പന്‍ വിജയയെയും മക്കളെയും വിട്ടുപിരിയുന്നത്. എന്നിട്ടും ആ കുടുംബം തളര്‍ന്നില്ല. അമ്മയുടെ തണല്‍ എന്നുമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു.എന്നാല്‍ വിധി അവരെ വെറുതെവിട്ടില്ല. സ്താനാര്‍ബുദത്തെ തുടര്‍ന്ന് രംഗബോധമില്ലാത്ത കോമാളിയായ മരണം വിജയെയും കൂട്ടികൊണ്ടുപൊയതോടെ എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു ഈ കുരുന്നുകള്‍. ആശുപത്രിക്കാര്‍ പറഞ്ഞു മുതിര്‍ന്നവരെ കൂട്ടിക്കൊണ്ടുവരാന്‍ എന്നാല്‍ ആകെയുള്ള ബന്ധു വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല.

കുട്ടികളുടെ നിസ്സഹായവസ്ഥ പെട്ടെന്നുതന്നെ ജില്ലാകളക്ടറുടെ അടുക്കലുമെത്തി. വൈകാതെ തന്നെ ഇളങ്കോവനും സഹായവുമായെത്തി. കുട്ടികളുടെ പഠനം ഏറ്റെടുക്കുമെന്നും അറിയിച്ചു.

അമ്മയുടെ ചിതയടങ്ങി, പക്ഷേ മോഹന്‍ രാജിന്റെയും വേല്‍മുരുകന്റെയും മനസ് ചുട്ടുപൊള്ളുകയാണ്. സ്വന്തമായി ജോലിചെയ്ത് അനിയത്തിയെയും അനിയനെയും പഠിപ്പിക്കുമെന്നാണ് മോഹന്‍ പറയുന്നത്. മക്കള്‍ക്കുവേണ്ടി രാപകലില്ലാതെ ജോലിചെയ്തിരുന്ന അമ്മ നേരം ഇരുട്ടിവെളുത്തപ്പോള്‍ തനിച്ചാക്കുമെന്ന് അവര്‍ കരുതിക്കാണില്ല.

Don’t Miss

CELEBRITY TALK22 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET34 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK37 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL43 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES44 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE1 hour ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS1 hour ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL1 hour ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL1 hour ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA1 hour ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....