പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

കരച്ചിൽ ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ജീവിതത്തിൽ ഒരിക്കലും കരയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഒരു വിഷമം വന്നാലും സന്തോഷം വന്നാലും കരയുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും നമ്മുടെ മനസിലുള്ള വികാരങ്ങളാകും കരച്ചിലായി പുറത്തേക്ക് വരുന്നത്. മാനസികമായി വലിയൊരു ആശ്വാസം നൽകുന്ന കാര്യം തന്നെയാണ് ഇത്. അതേപോലെ ഒട്ടും കരയാതിരിക്കുന്നതും മനസികാരോഗ്യത്തിന് അത്ര നല്ലതല്ല.

കരയുന്നതുകൊണ്ട് മനുഷ്യന് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധരും പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരച്ചിൽ ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ മറികടക്കാൻ ഏറെ സഹായിക്കുമെന്നും ശരീരത്തെ വിഷ വിമുക്തമാക്കാൻ വരെ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇനി കരയുന്നതിന്റെ ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

കരച്ചിൽ കണ്ണുകളെ വൃത്തിയാക്കാൻ സഹായിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ‘റിഫ്ലക്സ് ടിയേഴ്സ്’, ‘കണ്ടിന്യുവസ് ടിയേഴ്സ്’, ‘ഇമോഷണൽ ടിയേഴ്സ്’ എന്നിങ്ങനെ മൂന്ന് തരം കണ്ണുനീരാണ് ഉള്ളത്. 98 ശതമാനവും വെള്ളമടങ്ങിയ കരച്ചിൽ രീതിയാണ് കണ്ടിന്യുവസ് ടിയേഴ്സ്. ഇവ കണ്ണുകൾക്ക് ലൂബ്രിക്കേറ്റിംഗ് നൽകുകയും അണുബാധയിൽ നിന്നും തടയുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണൽ ടിയേഴ്സ്.

ഒരുപാട് സമയം കരയുന്നതിന്റെ ഫലമായി ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുകയും ഈ രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മനസ്സിന്റെ സമനിലയെ പുന:സ്ഥാപിക്കാൻ കരച്ചിൽ ഏറെ സഹായിക്കും എന്നാണ് യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നത്. ഒരുപാട് സന്തോഷം തോന്നുമ്പോഴോ ഭയപെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും എന്നും പഠനം പറയുന്നു.

കരയുന്നത് സ്ട്രെസ് ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കരയുന്നതു അല്ലെങ്കിൽ വെറുതെ വിങ്ങിപ്പൊട്ടിയിരിക്കുന്നതോ നിങ്ങളുടെ ഉള്ളിലുള്ള വേദനകളെയും മാനസിക സംഘർഷങ്ങളേയും കുറയ്ക്കും എന്ന് മാത്രമല്ല, നിങ്ങളുടെ ആത്മാവിനെ ഉണർത്തുകയും ചെയ്യുന്നു. കൂടുതൽ പുതുമയോടെ ചിന്തകളിലേക്ക് കടന്നു ചെല്ലാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടിപ്പോകാനുമുള്ള മാനസ്സിക ഊർജ്ജവും കരച്ചിൽ നൽകുന്നു.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ കരച്ചിൽ ഏറെ സഹായിക്കാറുണ്ട്. കരച്ചിൽ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കുഞ്ഞുങ്ങളെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നും 2015ലെ ഒരു പഠനം പറയുന്നു. കണ്ണിലെ ബാക്ടീരിയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കാൻ കരച്ചിൽ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. കരയുമ്പോൾ കൃഷ്‌ണമണിയും കൺപോളകളും കൂടുതൽ വൃത്തിയാക്കുകയും ഇത് കാഴ്‌ചയ്‌ക്ക് കൂടുതൽ വ്യക്തതയേകുകയും ചെയ്യും. കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്‌തു, ബാക്‌ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും.

കരയുമ്പോൾ ഒരു മനുഷ്യന്റെ തലച്ചോറിലേക്കുള്ള താപനിലയിൽ വലിയ കുറവുണ്ടാകും മാത്രമല്ല. നിങ്ങൾ ശ്വസിക്കുന്ന വായു കൂടുതൽ തണുപ്പുള്ളതായി മാറുകയും ചെയ്യും. മസ്തിഷ്കം ഊഷ്മളമായതിനേക്കാൾ നല്ലത് എപ്പോഴും അത് അൽപം തണുപ്പുള്ളതായിരിക്കുന്നതാണ്. അങ്ങനെയെങ്കിൽ ചെറിയ രീതിയിൽ വിഷമങ്ങളോ കരച്ചിലോ ഉണ്ടായത്തിന് ശേഷം നിങ്ങൾക്ക് പെട്ടെന്നുതന്നെ കൂടുതൽ വിശ്രമവും ആശ്വാസവും ഒക്കെ അനുഭവപ്പെടുന്നു. ഇത്രയധികം ഗുണങ്ങളാണ് കരച്ചിലിലൂടെ നമുക്ക് ലഭിക്കുന്നത്. അതിനാൽ കരച്ചിൽ എന്നത് ഒരു മോശം കാര്യമായി കണക്കാക്കേണ്ട കാര്യമില്ല എന്ന് മാത്രമല്ല, കരയാൻ തോന്നുമ്പോൾ കരയുകയും ചെയ്യാം…

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ