ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ച്‌ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്‌ട്രോബറി

ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുള്ള സ്‌ട്രോബറി എന്ന ഖ്യാതിയോടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച സ്‌ട്രോബെറിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇസ്രായേലി കര്‍ഷകനായ ഏരിയല്‍ ചാഹിയുടേതാണ് ഈ സ്‌ട്രോബെറി.

18 സെന്റീമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ ഖനവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള ഈ സ്‌ട്രോബെറിക്ക് 289 ഗ്രാം ഭാരമുണ്ട്. ഐലാന്‍ എന്ന പ്രാദേശിക ഇനത്തില്‍ പെട്ട ഈ സ്‌ട്രോബെറി കഴിഞ്ഞ ആഴ്ചയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ ഈ സ്‌ട്രോബറിയുടെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മധ്യ ഇസ്രായേലിലെ നെതന്യ നഗരത്തിനടുത്തുള്ള ചാഹി ഏരിയലിന്റെ വീട്ടിലെ ഫാമില്‍ നിന്ന് 2021 ഫെബ്രുവരിയിലാണ് ഈ സ്ട്രോബറി പറിച്ചെടുത്തത്. 2021ന്റെ ആരംഭത്തില്‍ ഉണ്ടായിരുന്ന തണുപ്പ് സ്ട്രോബറി പഴുക്കുന്നത് സാവധാനത്തിലാക്കി. അതുകൊണ്ടാണ് ഇതിന് ഭാരം കൂടിയത് എന്നാണ് റെക്കോര്‍ഡ് ബുക്കിന്റെ വെബ്സൈറ്റ് പറയുന്നത്.

ഇതിന് മുമ്പ് 2015ല്‍ ഫുക്കുവോക്കയിലെ ഒരു ജാപ്പനീസ് പഴത്തിനായിരുന്നു ഏറ്റവും ഭാരമുള്ള സ്ട്രോബറി എന്ന റെക്കോര്‍ഡ് ലഭിച്ചിരുന്നത്. 250 ഗ്രാം ആയിരുന്നു അതിന്റെ ഭാരം.

Latest Stories

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത