ഗുരുത്വാകർഷണം കൂടാതെ ഭൂമിയിലെ ജീവിതം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ഇത് ഉറപ്പിക്കുന്ന ഗുരുത്വാകർഷണ നിയമം എല്ലാവരും കുട്ടിക്കാലത്ത് വായിച്ചിട്ടുമുണ്ടാകും. എന്നാൽ ഗുരുത്വാകർഷണം പ്രവർത്തിക്കാത്ത നിരവധി സ്ഥലങ്ങൾ ഇപ്പോഴും ഭൂമിയിലുണ്ട്.
1. റിവേഴ്സ് വാട്ടർഫാൾ, ഇന്ത്യ
ഇന്ത്യയിലെ ഈ നിഗൂഢമായ റിസർവ് വാട്ടർഫാളിനെ കാവൽഷെറ്റ് പോയിൻ്റ് എന്നും വിളിക്കുന്നു. സിംഹഗഡ് കോട്ടകൾക്ക് സമീപം മഹാരാഷ്ട്രയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞാതമായ കാരണങ്ങളാൽ ഈ വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയിലേക്ക് വീഴുകയല്ല ചെയ്യുന്നത്. പകരം ആകാശത്തേക്ക് ഉയരുകയാണ് ചെയ്യുന്നത്. ഗുരുത്വാകർഷണ വിരുദ്ധ ശക്തിയും അടിയിൽ നിന്ന് മുകളിലേക്ക് ഒഴുകുന്ന ശക്തമായ കാറ്റിന്റെ മർദ്ദവും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞമാരുടെ അഭിപ്രായം.
2. മാഗ്നെറ്റിക് ഹിൽ, ഇന്ത്യ
ലഡാക്കിലെ മാഗ്നെറ്റിക് ഹില്ലിന് 20 കിലോമീറ്റർ വേഗതയിൽ വലിക്കുന്ന ശക്തിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കുന്നിൻ മുകളിൽ ഒരു കാർ ന്യൂട്രലായി പാർക്ക് ചെയ്താൽ കാന്തിക ശക്തി കാരണം അത് മുകളിലേക്ക് നീങ്ങാൻ തുടങ്ങും.
3. മാഗ്നെറ്റിക് ഹിൽ, ഓസ്ട്രേലിയ
വർഷങ്ങളായി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് തെക്കൻ ഓസ്‌ട്രേലിയയിലെ ഗ്രാമപ്രദേശങ്ങളിൽ കാന്തത്തിൻ്റെ വിചിത്രമായ ഒരു ശിൽപ . കുന്നിനെ സമീപിക്കുമ്പോൾ തന്നെ സന്ദർശകരോട് അവരുടെ ഇഗ്നിഷൻ ഓഫ് ചെയ്യാൻ പറയാറുണ്ട്. ഇവിടെ കുന്നിൽ നിന്ന് താഴേക്ക് പോകുന്നതിന് പകരം മുകളിലേക്ക് വലിക്കുന്നതായാണ് ആളുകൾക്ക് തോന്നാറുള്ളത്.
4. മൌണ്ട് അരഗത്സ്, ടർക്കി
ടർക്കിയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മൗണ്ട് അരഗത്‌സ്. ഇവിടെ ഗുരുത്വാകർഷണ ബലത്തിനെതിരെയാണ് നദികൾ ഒഴുകുന്നത്. കാറുകൾ അവയുടെ എഞ്ചിനുകൾ ഓഫാക്കി മുകളിലേക്ക് നീങ്ങുകയും ചെയ്യും.
5. സാന്താക്രൂസ് മിസ്റ്ററി സ്പോട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്
അമേരിക്കയിലെ സാന്താക്രൂസ് കാലിഫോർണിയയിലാണ് സാന്താക്രൂസ് മിസ്റ്ററി സ്പോട്ട് സ്ഥിതി ചെയ്യുന്നത്. വിവിധ കോണുകളിൽ നിൽക്കാൻ കഴിയുന്ന 150 ചതുരശ്ര അടി വൃത്താകൃതിയിലുള്ള സ്ഥലമാണ് ഇത്. മാത്രമല്ല, ഇവിടെ വെള്ളവും മുകളിലേക്ക് ഒഴുകുന്നു. ഈ സ്ഥലത്ത് വടക്കുനോക്കിയന്ത്രം ശരിയായി പ്രവർത്തിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.
6. ഒറിഗോൺ വോർട്ട്ക്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിഗോൺ വോർട്ട്ക്സിൽ ആളുകൾക്ക് അവരുടെ ഉയരം മാറ്റാൻ കഴിയും. നിഗൂഢമായ ശക്തികൾ കാരണം ശരീരത്തിൻ്റെ തന്മാത്രാ ഘടന മാറുകയും ആളുകൾക്ക് അവരുടെ ഉയരം മാറ്റാനും സാധിക്കുന്നു.
7. സെൻ്റ് ഇഗ്‌നസ് മിസ്റ്ററി സ്പോട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്
1950-കളിൽ ചില ഗവേഷകർ തങ്ങളുടെ എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം പെട്ടെന്ന് നിന്ന് പോയതോടെയാണ് ഈ സ്ഥലം കണ്ടെത്തുന്നത്. നിഗൂഢമായ ഈ സ്ഥലത്ത് കാലുകുത്തിയ നിമിഷം തന്നെ അവരുടെ എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം നിൽക്കുകയായിരുന്നു. എല്ലാ സാങ്കേതികവിദ്യയും ഉപകരണങ്ങളും സ്ഥലത്തിൻ്റെ 300 അടി വ്യാസത്തിനുള്ളിൽ തകരാനും സാധ്യതയുണ്ട്.
8. ഹൂവർ ഡാം, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഇതിനകം തന്നെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അമേരിക്കയിലെ ഹൂവർ ഡാം. മുകളിൽ നിന്ന് വെള്ളം ഒഴിച്ചാൽ താഴേക്ക് പോകുന്നതിനു പകരം വെള്ളം മുകളിലേക്ക് പോകും എന്നതാണ് ഇതിന്റെ പ്രത്യേകത. വില്ലിന്റെ ആകൃതിയിലാണ് ഡാം ഉള്ളത്. അതുകൊണ്ട് തന്നെ കാറ്റ് അണക്കെട്ടിന് താഴെ നിന്ന് ഉയർന്ന വേഗതയിൽ മുകളിലേക്കാണ് വീശുന്നത്.
9. സ്പൂക്ക് ഹിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ഒരു മാഗ്നെറ്റിക്ക് കുന്ന് കൂടിയാണ് സ്പൂക്ക് ഹിൽ. കാറുകൾ സ്വയം നീങ്ങുന്നതായി തോന്നിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. മാഗ്നെറ്റിക് കുന്നുകളിലേത് പോലെ കാർ ഓഫ് ചെയ്ത് പാർക്ക് ചെയ്താൽ യാന്ത്രികമായി ചരിവിന്റെ എതിർദിശയിലേക്ക് പോകുന്നത് കാണാം.
10. ജെജു മിസ്റ്റീരിയസ് റോഡ്, ദക്ഷിണ കൊറിയ
മാഗ്നെറ്റിക്ക് കുന്നുകൾക്ക് സമാനമായി ദക്ഷിണ കൊറിയയിലെ ജെജു മിസ്റ്റീരിയസ് ഹില്ലും സാധനങ്ങളെ മുകളിലേക്ക് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത്.