ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ഫ്രണ്ട്ഷിപ്പ് വിവാഹം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായി കൊണ്ടിരിക്കുന്ന ഒരു വാക്കാണിത്. ലിവിങ് റിലേഷൻഷിപ് പോലെ ട്രെൻഡിങ് ആയ ഈ റിലേഷൻഷിപ് ജപ്പാനിൽ ആണ് ഇപ്പോൾ കണ്ടു വരുന്നത്. ഇതിൽ പ്രണയത്തിനും ലൈം​ഗികതയ്ക്കും സ്ഥാനമില്ല എന്നതാണ് പ്രധാന പ്രത്യേകത. എന്നാൽ പങ്കാളികൾ ഒരുമിച്ച് തന്നെ ആയിരിക്കും താമസിക്കുക. ജപ്പാനിലെ യുവതീ യുവാക്കൾക്കിടയിലാണ് ഫ്രണ്ട്ഷിപ്പ് മാരേജ് എന്ന ആശയം ഉടലെടുത്തത്.

പരമ്പരാഗത വിവാഹത്തിൽ നിരാശരായ, ലൈംഗിക ബന്ധത്തോട് താൽപ്പര്യമില്ലാത്ത ആളുകളും സ്വവർഗരതിക്കാരും പ്രണയമോ ലൈംഗികമോ ആയ ആകർഷണം അനുഭവിക്കാത്തവരും അല്ലാത്തവരുമൊക്കെ ഫ്രണ്ട്ഷിപ്പ് മാരേജിൽ ഏർപെടുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. സൗഹൃദവിവാഹങ്ങളിൽ സ്പെഷലൈസ് ചെയ്യുന്ന കോളറസ് എന്ന ഏജൻസിയാണ് ജപ്പാനിലെ ഈ പുതിയ ട്രെൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.

ഏകദേശം 124 ദശലക്ഷമാണ് ജപ്പാനിലെ ജനസംഖ്യ. ജപ്പാനിലെ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളെങ്കിലും ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2015 ഓഗസ്റ്റ് മുതൽ അഞ്ഞൂറോളം പേർ ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് കോളറസ് പുറത്തു വിട്ട ഡാറ്റയിൽ പറയുന്നത്. ഒരേ താത്പര്യങ്ങളും ഇഷ്ടങ്ങളും ഉള്ള രണ്ട് പേർ സൗഹൃദബന്ധം മുൻനിർത്തി വിവാഹം കഴിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാരേജ് എന്നാണ് ഇത്തരത്തിൽ ദമ്പതികളായവർ പറയുന്നത്.

ഫ്രണ്ട്ഷിപ് മാരേജിൽ രണ്ട് പേരും നിയമപരമായി ഇണകൾ തന്നെയായിരിക്കും. എന്നാൽ ഇവർക്കിടയിൽ പ്രണയമോ ലൈംഗിക ബന്ധമോ ഉണ്ടായിരിക്കില്ല. ഇരുവർക്കും ഇഷ്ടപ്രകാരം ഒരുമിച്ചോ അല്ലാതെയോ ജീവിക്കാം. കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികളുണ്ടാക്കാൻ തീരുമാനിക്കാനും ഇവർക്ക് അവകാശമുണ്ടായിരിക്കും. കുട്ടികൾ വേണ്ട എന്ന തീരുമാനവും ഇവർക്ക് എടുക്കാം. ഇത്തരത്തിൽ ബന്ധം ആരംഭിച്ച കുറച്ചുപേർ ഇങ്ങനെ മാതാപിതാക്കളായിട്ടുമുണ്ട്.

മറ്റൊരു കാര്യം, സൗഹൃദവിവാഹങ്ങളിൽ ഒന്നിക്കുന്ന രണ്ട് പേർക്കും മറ്റ് ആളുകളുമായി പ്രണയബന്ധത്തിൽ ഏർപ്പെടാൻ സ്വാതന്ത്ര്യമുണ്ട് എന്നതാണ്. ഇത്തരത്തിൽ ഫ്രണ്ട്ഷിപ് മാരേജ് വഴി വിവാഹിതരായ ദമ്പതികൾ പിന്നീട് വിവാഹമോചനം നേടിയതാണ് റിപ്പോർട്ടുകളുണ്ട്. സാധാരണയായി 32 വയസ്സ് മുതലുള്ളവരാണ് കൂടുതലായും ഇത്തരം വിവാഹ ബന്ധത്തോട് താൽപര്യം കാണിക്കുന്നത്. കൂടാതെ നല്ല സാമ്പത്തികഭദ്രതയുള്ളവരാണ് ഇത്തരമൊരു വിവാഹത്തിലേക്ക് കടക്കുന്നതെന്നും പഠനം പറയുന്നു. ഉയർന്ന ജീവിതച്ചെലവ്, തൊഴിൽ അരക്ഷിതാവസ്ഥ എന്നിവയും സൗഹൃദ വിവാഹത്തിൻ്റെ ജനപ്രീതിക്ക് പിന്നിലെ മറ്റ് കാരണങ്ങളാണെന്ന് പറയപ്പെടുന്നു.

ഒന്നിച്ചു ജീവിച്ച് തുടങ്ങുമ്പോൾ ഉണ്ടാകുന്ന ചെലവുകൾ എങ്ങനെ പങ്കുവയ്ക്കാം, പാചകം, വീട്ടുജോലികൾ തുടങ്ങി വിവാഹത്തിന് ശേഷം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന വ്യക്തമായ പ്ലാൻ പരസ്പരം ചർച്ച ചെയ്ത ശേഷമാകും ഇവർ ജീവിതത്തിലേക്ക് കടക്കുന്നത്. എന്തായാലും വിവാഹസങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന ഫ്രണ്ട്ഷിപ്പ് മാര്യേജ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുകയാണ്.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ