Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GOOD LIFE

വീട്ടിനുള്ളില്‍ ഫര്‍ണിച്ചറുകള്‍ വെറുതെ കുത്തിനിറച്ചിട്ട്‌ കാര്യമില്ല; വീട്ടിലേക്കു ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കുക

, 5:50 pm

വീട്ടിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങുനത് എപ്പോഴും എല്ലാവര്ക്കും ഒരു തലവേദനയാണ്. എങ്ങനെയൊക്കെ പ്ലാന്‍ ചെയ്താലും പലപ്പോഴും കീശ കാലിയാകാതെ ഫര്‍ണിച്ചര്‍ വാങ്ങിവരാന്‍ കഴിയാറില്ല. പിന്നെ വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ താല്പര്യങ്ങള്‍ ആയിരിക്കും ഫര്‍ണിച്ചറിന്റെ കാര്യത്തില്‍. ഇതെല്ലാം കൂടി ഒത്തിണക്കി ഉദ്ദേശിച്ച ബജെറ്റില്‍ കാര്യം സാധിക്കുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്.

വീട്ടിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം വീട്ടിലെ ആവശ്യത്തിനു അനുസരിച്ചു മാത്രം വേണം ഫര്‍ണിച്ചര്‍ വാങ്ങുക എന്നതാണ്.  വീടിന്റെ വലിപ്പവും വിസ്താരവുമെല്ലാം അനുസരിച്ചു വേണം ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാന്‍. അല്ലാതെ ഇഷ്ടമുള്ളത് എല്ലാം വാങ്ങി കൂട്ടി കൊണ്ട് വന്നാല്‍ പിന്നെ വീട്ടില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാതെയാകും. ഫര്‍ണിച്ചര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യം കൃത്യമായ ഒരു ബജറ്റുണ്ടാക്കുക എന്നതാണ്. ഒരു പ്ലാനിങ്ങും ഇല്ലാതെ പോയാല്‍ എല്ലാം തകിടം മറിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്ലാന്‍ ചെയ്യാം

ഓരോ മുറിയിലേക്കും എന്തൊക്കെ ഫര്‍ണിച്ചറുകള്‍ എത്ര ബജറ്റില്‍ വാങ്ങണം എന്നത് ആദ്യമേ തീരുമാനിക്കുക. മികച്ച ഫിനിഷിംഗ്, സൂക്ഷ്മമായ വെല്‍ഡിംഗ്, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ തുടങ്ങിയവ ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഓരോ മുറിയ്ക്കും അനുയോജ്യമായത് നോക്കി വാങ്ങിയാല്‍ സ്ഥലവും പണവും ലാഭിക്കാം.  ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ അടിവശം പരിശോധിക്കുക. അയഞ്ഞ സ്‌ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്പ്രിങുകള്‍ തുടങ്ങിയ നിര്‍മ്മാണത്തിലെ അപാകതകള്‍ തന്നെ.

ഇവ ശ്രദ്ധിക്കുക

ഏതെങ്കിലും ബ്രാന്‍ഡ്‌ മാത്രമാണ് വാങ്ങാന്‍ ഇഷ്ടമെങ്കില്‍ അതിന്റെ റിവ്യൂകള്‍ നോക്കിയ ശേഷം വാങ്ങാം അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ളവരോട് അന്വേഷിക്കാം. വലിപ്പം കുറവുള്ള സ്വീകരണമുറിയിലേക്ക് വലിയ സോഫ സെറ്റ് വാങ്ങിയിട്ടാല്‍ എങ്ങനെയുണ്ടാകും. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാകില്ലേ. ഇങ്ങനെ വരുമ്പോള്‍ പകരം ബീന്‍ ബാഗുകളോ, ചെറിയ സോഫയോ വാങ്ങാം. സോഫയായും ബെഡ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നവയായാല്‍ അത്രയും ഉപകരിക്കും.  അതുപോലെ തന്നെ ഡൈനിങ്ങ്‌ മേശയും കിടക്കയുമെല്ലാം വാങ്ങുന്നത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഡ്രോകള്‍ ഉള്ള തരം ആണെങ്കില്‍ കുറച്ചു കൂടി സൗകര്യപ്രദമാകും.

കുട്ടികളുടെ മുറിയിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ അത് അവര്‍ക്ക് കൂടി യോജിക്കുന്ന തരമാകാന്‍ ശ്രദ്ധിക്കുക. ഇന്ന് കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ഫര്‍ണിച്ചറുകള്‍ വിപണിയില്‍ സുലഭമാണ്. വീട്ടുടമസ്ഥരുടെ ജീവിതശൈലിയെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നവ കൂടിയാണ് ഓരോ വീട്ടിലെയും ഫര്‍ണിച്ചര്‍ എന്നത് മറക്കണ്ട.

ഉപയോഗസൗഹൃദ ഫർണിച്ചറുകള്‍

കാലം മാറുന്നതനുസരിച്ച് മാറികൊണ്ടിരിക്കുകയാണ് ഈ വിപണിയും. പുത്തന്‍ ട്രെന്‍ഡ് മാറി മാറി വരുന്നത് അനുസരിച്ചു ഫര്‍ണിച്ചര്‍ വിപണിയും അനുദിനം മാറുന്നുണ്ട്. അതിലൊരു ട്രെന്‍ഡ് ആണ് ഉപയോഗസൗഹൃദ ഫർണിച്ചറുകള്‍. പേര് പോലെ തന്നെയാണ് ഇവ. ഉപയോഗിക്കാനും സ്ഥലം ലാഭിക്കാനും ഉത്തമം. ഉദാഹരണത്തിന്  ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്ന ഇടമാണ് ടിവി, ലാപ്‌ടോപ് എന്നിവ വച്ചിരിക്കുന്ന സ്ഥലങ്ങൾ. ഇവയ്‌ക്കു രണ്ടിനും പ്രത്യേകം പ്രത്യേകം ഇടങ്ങൾ  വേണോ ? ഇവിടെയാണ്‌ ഉപയോഗ സൌഹൃദഫര്‍ണിച്ചറുകള്‍ ആവശ്യം.  വ്യക്തിഗത ആവശ്യത്തിനു അനുസരിച്ചു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപം മാറ്റാവുന്ന ഫർണിച്ചറുകള്‍ ആണ് ഇവ.

കുത്തിനിറച്ചിട്ട്‌ കാര്യമില്ല

വെറുതെ ആവശ്യമില്ലാത്ത വസ്തുക്കള്‍ എല്ലാം കൂടി വാങ്ങി വീടിനുള്ളില്‍ കുത്തിനിറച്ചിട്ട്‌ യാതൊരു കാര്യവുമില്ല. ഓരോ ഇടവും അതിസൂഷ്മമായി ഉപയോഗപ്പെടുത്തി  അകത്തളങ്ങള്‍ ഒരുക്കുകയെന്നതാണ് ഇന്‍റീരിയര്‍ ഡിഡൈനിംഗ്. അതിനു ഒരു  ഇന്‍റീരിയര്‍ ഡിഡൈറിന്റെ ആവശ്യമില്ല . ഒരല്‍പം ശ്രമിച്ചാല്‍ നമ്മുടെ അഭിരുചിക്ക് അനുസരിച്ചു നമുക്കും വീടിനകം മനോഹരമാക്കാം. പരസ്യത്തിലും മാസികകളിലും കാണുന്ന ഫര്‍ണിച്ചറുകള്‍ നോക്കി വാങ്ങുന്നതില്‍ തെറ്റില്ല പക്ഷെ അത് നിങ്ങളുടെ വീടിനു അനുയോജ്യമാകുമോ എന്ന് മാത്രം ആലോചിക്കുക.

ഉപയോഗക്ഷമതയും ബജറ്റും

പത്തുലക്ഷം മുടക്കി പണിത വീട്ടില്‍ 12  ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍ വാങ്ങിയിടുന്നതിനെ കുറിച്ചു ഒന്നോര്‍ത്തു നോക്കൂ.  വീടിന്‍റെ വലുപ്പവും ഫര്‍ണിച്ചര്‍ ഇടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവുംമനസ്സില്‍ കണക്കുകൂട്ടി വേണം  ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഇറങ്ങാന്‍. വീടിനു തടി കൊണ്ടുള്ള ഫര്‍ണിച്ചര്‍ മതിയെന്ന് വാശി പിടിക്കേണ്ട കാര്യമില്ല ഗുണനിലവാരമുള്ള ബദല്‍ മെറ്റീരിയലുകള്‍ ഇന്ന് സുലഭമാണ്. അതുപോലെ ഒരിക്കലും തിരക്ക് പിടിച്ചു ഓടി പോയി വാങ്ങേണ്ടാതല്ല ഫര്‍ണിച്ചര്‍, നന്നായി ആലോചിച്ചു തീരുമാനിച്ചശേഷം സമാധാനത്തോടെ പോയി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാം.

 

Advertisement