കൊടുംമഞ്ഞില്‍ ആറു ദിവസം കാറില്‍ കുടുങ്ങിക്കിടന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് 52-കാരി

കൊടും മഞ്ഞില്‍ ആറു ദിവസം കാറില്‍ കുടുങ്ങിക്കിടന്ന 52 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. ഷീന ഗുല്ലറ്റ് എന്ന സ്ത്രീയാണ് കാറിനുള്ളില്‍ തള്ളിനീക്കിയത്. ഏപ്രില്‍ 14നാണ് ഇവര്‍ കാറില്‍ കുടുങ്ങിയത്.

ജീവന്‍ നിലനിര്‍ത്താനായി മഞ്ഞും കാറിലുണ്ടായിരുന്ന യോഗര്‍ട്ടുമാണ് ആശ്രയമായതെന്ന് അവര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ലിറ്റില്‍ വാലിക്ക് സമീപമുള്ള മണ്‍വഴിയിലൂടെ വാഹനമോടിക്കുകയായിരുന്നു ഷീന. അവള്‍ക്കൊപ്പം 48 -കാരനായ സുഹൃത്ത് ജസ്റ്റിന്‍ ഹോണിച്ചുമുണ്ടായിരുന്നു. എന്നാല്‍, വഴിയില്‍ ഒരു ഹിമപാതത്തില്‍ അവരുടെ കാര്‍ കുടുങ്ങി. മുന്നോട്ട് പോകാനാവാതെ ആ കൊടും തണുപ്പില്‍ അവര്‍ നിന്ന് പോകുകയായിരുന്നു.

രാത്രി കാറില്‍ തന്നെ ഈ ദിവസം ചെലവഴിച്ച അവര്‍ അടുത്ത ദിവസം കാറിന്റെ ബാറ്ററി പ്രവര്‍ത്തനരഹിതമായതായി കണ്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.
ഹൈവേയിലേക്ക് തിരികെ നടക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍, ഇടയില്‍ വച്ച് ഷീനയുടെ ബൂട്ട് പൊട്ടുകയും നടക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. നടത്തത്തില്‍ മുന്നില്‍ പോയ ലോണിച്ച് ഷീനയെ കാണാതിരുന്നതിനെ തുടര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം അദ്ദേഹത്തിന് അധികം ദൂരം പോകാന്‍ പറ്റിയില്ല. ഷീന തിരികെ വാഹനത്തിലേക്ക് എത്തുകയായിരുന്നു.

മൂന്നാമത്തെ ദിവസം ഹോണിച്ച് ഹൈവേയില്‍ എത്തുകയും അവിടെ നിന്ന് നഗരത്തിലേക്ക് എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷീനയെ കണ്ടെത്തുക ദുഷ്‌ക്കരമായിരുന്നു. ഫോറസ്റ്റ് ജീവനക്കാരും കാലിഫോര്‍ണിയ ഹൈവേ പട്രോളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറാം ദിവസമാണ് ഷീനയെ കണ്ടെത്തിയത്. കൈവശം ഉണ്ടായിരുന്ന ആറ് പാക്കറ്റ് യോഗര്‍ട്ടില്‍ നിന്ന് ഓരോ ദിവസം ഓരോന്ന് വച്ച് ഷീന കഴിച്ചുവെന്നും വെള്ളമില്ലാത്തതിനാല്‍ മഞ്ഞ് കഴിച്ചാണ് ഷീന അതിജീവിച്ചതെന്നും പൊലീസ് അറിയിച്ചു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ