സ്വിം സ്യൂട്ടില്‍ കാലിഫോര്‍ണിയയില്‍ അവധി ആഘോഷിച്ച് മംമ്ത; ലോസ് ഏഞ്ചല്‍സ് എന്ന അത്ഭുത നമുക്കും കാണാം...

സ്വിം സ്യൂട്ടില്‍ കയ്യിലൊരു വൈന്‍ ഗ്ലാസുമായി നീന്തല്‍ കുളത്തിന്റെ അരികിലിരിക്കുന്ന മംമ്തയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം കാലിഫോര്‍ണിയയില്‍ ആഘോഷിക്കുകയാണന്നൊണ് മംമ്ത പറയുന്നത്.

പതിനൊന്നു വര്‍ഷത്തിനൊടുവിലാണ് താരം കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. കാത്തിരുന്ന ആഗ്രഹം നടന്നപ്പോള്‍ ഒരു വെക്കേഷനിലൂടെ അത് ആഘോഷമാക്കാന്‍ മംമ്ത തീരുമാനിച്ചു. അങ്ങനെ നേരെ കാലിഫോര്‍ണിയയിലേയ്ക്ക് പറന്നു. കാലഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലുള്ള ബിഗ് ബിയര്‍ നഗരത്തിലെ തന്റെ താമസയിടത്തു നിന്നുള്ള ചിത്രങ്ങളാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്.

സ്വിം സ്യൂട്ടില്‍ കയ്യിലൊരു വൈന്‍ ഗ്ലാസുമായി ഇരിക്കുന്ന ഫോട്ടോകളാണ് മംമ്ത മോഹന്‍ദാസ് പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം സൗബിന്‍ സാഹിര്‍ അടക്കമുള്ള സുഹൃത്തുക്കളും മംമ്തയുടെ ഹോട്ട് ലുക്ക് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.നഗരം ചുറ്റിക്കറങ്ങാനും ഇവിടുത്തെ നയനമനോഹരമായ കാഴ്ചകള്‍ പകര്‍ത്താനും താരം സമയം കണ്ടെത്തിയെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. താമസിക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള മഞ്ഞ് നിറഞ്ഞ മലനിരകളും കാഴ്ചകളുമെല്ലാം മംമ്ത ചിത്രങ്ങളായി ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സ്

ലോകത്തിന്റെ തന്നെ വിനോദ തലസ്ഥാനം എന്നാണ് ലോസ് ഏഞ്ചല്‍സ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരവും കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ നഗരവുമാണ് ലോസ് ഏഞ്ചല്‍സ്. സിനിമാതാരങ്ങളും അഭിനേതാക്കളും സംഗീതജ്ഞരും ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികളെയും കൊണ്ട് നിറഞ്ഞ ഒരു വിശാലമായ മഹാനഗരമാണിത്. ഇവിടെ എന്താണ് ഇല്ലാത്തത്?

ഹോളിവുഡ് അടക്കം ഒരു സഞ്ചാരിയെ രസിപ്പിക്കാന്‍ പോന്ന എല്ലാമുണ്ട് ഈ നഗരത്തില്‍.നഗരം ചലച്ചിത്ര വ്യവസായത്തിന്റെ പര്യായമാണ്. ലോകപ്രശസ്ത വാക്ക് ഓഫ് ഫെയിമിന്റെ ആസ്ഥാനമായ പ്രധാന ബൊളിവാര്‍ഡില്‍ നിങ്ങളുടെ ഹോളിവുഡ് സാഹസികത ആരംഭിക്കുക.എല്ലാ വര്‍ഷവും അക്കാദമി അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്ന ഡോള്‍ബി തിയേറ്ററിലേക്ക് ഒരു ടൂര്‍ നടത്തുക.

ഹോളിവുഡിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈലാന്‍ഡ് സെന്ററില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ഭക്ഷണങ്ങള്‍ പരീക്ഷിക്കാം. നിരവധി റെസ്റ്റോറന്റുകള്‍, ബാറുകള്‍, നിശാക്ലബ്ബുകള്‍ എന്നിവയ്‌ക്കൊപ്പം 24 മണിക്കൂറും സന്ദര്‍ശകരെ രസിപ്പിക്കാന്‍ ഇവിടെ എന്തെങ്കിലുമുണ്ട്.പുതുതായി തുറന്ന മാഡം തുസാഡ്‌സും ഹോളിവുഡ് ഹിസ്റ്ററി മ്യൂസിയവും തൊട്ടടുത്തായി കാണാം.

നിങ്ങള്‍ കുറച്ചുകൂടി ആക്ഷനും കൗതുകവും തിരയുകയാണെങ്കില്‍, കഴിഞ്ഞ നൂറ്റാണ്ടിലെ സിനിമാ ഇതിഹാസങ്ങളെ സൃഷ്ടിച്ച സ്റ്റുഡിയോകളുടെ ആകര്‍ഷകമായ ടൂറിനായി യൂണിവേഴ്‌സല്‍ സ്റ്റുഡിയോയിലേക്ക് പോകുക. ലോസ് ഏഞ്ചല്‍സ് ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവങ്ങളില്‍ ഒന്ന് വാഗ്ദാനം ചെയ്യുന്നു.

ഹൈ എന്‍ഡ് ഡിസൈനര്‍മാര്‍ മുതല്‍ വിചിത്രമായ സ്വതന്ത്ര സ്റ്റോറുകള്‍ വരെ, വൈവിധ്യവും അതുല്യവുമായ ഷോപ്പിംഗ് അനുഭവങ്ങളാല്‍ നഗരം നിറഞ്ഞിരിക്കുന്നു. ബെവര്‍ലി ഹില്‍സിലെ റോഡിയോ ഡ്രൈവ് മുതല്‍ ഡൗണ്‍ടൗണിലെ എല്‍ എ ഫാഷന്‍ ഡിസ്ട്രിക്റ്റ് വരെയുള്ള പ്രദേശങ്ങള്‍, ഈ നഗരം മുഴുവന്‍ ലോകത്തിനും ട്രെന്‍ഡ് സജ്ജമാക്കുന്നു. കുട്ടികളുമൊത്ത് ഡിസ്‌നിലാന്‍ഡ് ലേക്ക് ഒരു വണ്‍ ഡേ ട്രിപ്പ് വരെ നടത്താം.

അങ്ങനെ ലോസ് ഏഞ്ചല്‍സില്‍ അനുഭവിക്കാന്‍ ടണ്‍ കണക്കിന് കാര്യങ്ങളുണ്ട്. ഇത്രയൊക്കെ അത്ഭുതങ്ങളും കാഴ്ചകളും നിറഞ്ഞ നഗരം മമത അവധി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഒട്ടും അതിശയിക്കാനില്ല. 2022 ല്‍ മംമ്തയുടെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ തയ്യാറായി ഇരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകള്‍. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. സൗബിന്‍ ഷാഹിറിനൊപ്പമുള്ള ലാല്‍ജോസ് ചിത്രം മ്യാവു ആണ് മംമ്തയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍