71 രാജ്യങ്ങളിലായി കൊറോണ വൈറസ് കേസുകളുടെ എണ്ണം 110,000 കടക്കുമ്പോൾ, വൈറസിനെ നിയന്ത്രിക്കാൻ നിരവധി സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ഇതാ:
ഭൂട്ടാൻ
ഭൂട്ടാനിൽ കൊറോണ വൈറസിന്റെ ആദ്യ കേസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചതിനുശേഷം, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള സഞ്ചാരികളെ രണ്ടാഴ്ചത്തേക്ക് ഭൂട്ടാനിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി. 79 കാരനായ അമേരിക്കക്കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇന്ത്യയിലൂടെ ഇയാൾ ഭൂട്ടാനിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഖത്തർ
തിങ്കളാഴ്ച മുതൽ ഇതുവരെ 15 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യം 14 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ താൽക്കാലികമായി നിരോധിച്ചു. ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ലെബനൻ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും ഖത്തർ എയർവേയ്‌സ് നിർത്തിവച്ചിട്ടുണ്ട്. ദോഹയിലെ സ്റ്റോപ്പ് ഓവറുകളും താൽക്കാലികമായി നിർത്തിവയ്ക്കും. ഓൺവേർഡ് കണക്ഷനുകളുള്ള യാത്രക്കാരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോകാൻ അനുവദിക്കില്ല.
സൗദി അറേബ്യ
കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരെ രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഉംറയുടെ ആവശ്യത്തിനായി രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരോ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്കോ ഉള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.
ഇന്ത്യയുടെ യാത്രാ നിരോധനം
ഇന്ത്യയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഇപ്പോൾ എല്ലാ വിദേശികളെയും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്തിൽ നിന്നും നിരോധിച്ചിട്ടുണ്ട്. നാഥു ല അതിർത്തി ചെക്ക് പോസ്റ്റിലേക്കുള്ള എല്ലാ വിനോദസഞ്ചാര സന്ദർശനങ്ങൾക്കും സിക്കിം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒന്നിനോ അതിനുശേഷമോ ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയ വിദേശ പൗരന്മാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കി.
മാർച്ച് 3 ന് ശേഷം ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ പൗരന്മാർക്ക് നൽകിയ വിസ പിൻവലിച്ചു.
ഇറ്റലിയിൽ നിന്നോ കൊറിയ റിപ്പബ്ലിക്കിൽ നിന്നോ യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമായ യാത്രക്കാർ ഇപ്പോൾ ആ രാജ്യങ്ങളിലെ ആരോഗ്യ അധികാരികളിൽ നിന്ന് കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളെയും പരിശോധനയ്ക്ക് വിധേയമാക്കും.
കൂടാതെ, അടുത്തിടെ ചൈന സന്ദർശിക്കുകയോ അല്ലെങ്കിൽ കഴിഞ്ഞ 14 ദിവസങ്ങളിൽ ചൈന വഴി യാത്ര ചെയ്യുകയോ ചെയ്ത ആരെയും ഓസ്‌ട്രേലിയ, ബഹമാസ്, നിരവധി കരീബിയൻ ദ്വീപുകൾ, ഗ്വാട്ടിമാല, ഇന്തോനേഷ്യ, മഡഗാസ്കർ, മാലിദ്വീപ്, ന്യൂസിലാന്റ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, യുഎസ്എ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു
കഴിഞ്ഞ 14-28 ദിവസങ്ങളിൽ നിങ്ങൾ ഇറ്റലി സന്ദർശിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് കുക്ക് ദ്വീപുകൾ, ഫിജി, ഇന്ത്യ, ഇസ്രായേൽ, ജോർദാൻ, ലെബനൻ, മൗറീഷ്യസ്, മംഗോളിയ, സെന്റ് ലൂസിയ, സീഷെൽസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല (ഈ രാജ്യങ്ങളിലെല്ലാം ചൈന സന്ദർശിച്ച ആർക്കും പ്രവേശനം നിരോധിച്ചിരിക്കുന്നു).
നിങ്ങൾ യുകെയിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ
യുകെയിൽ നിന്ന് ആളുകൾ സന്ദർശിക്കുന്നത് നിരോധിക്കുന്ന സ്ഥലങ്ങൾ പസഫിക്കിലെ ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ (യാപ്, ചുക്, പോൺപെയ്, കോസ്രെ ദ്വീപുകൾ), മൊസാംബിക്കിനടുത്തുള്ള കൊമോറോ ദ്വീപുകൾ (ഇവ രണ്ടും കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ), പിന്നെ ഉള്ളത് കിരിബതി എന്ന പസഫിക് ദ്വീപ്.
കടപ്പാട്: cntraveller.in