ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

കടൽ കാണാൻ പോകുന്നതൊക്കെ കൊള്ളാം, പക്ഷെ അധികം ആഴത്തിലേക്ക് പോകരുത്… കടലെടുത്താൽ പിന്നെ തിരിച്ചു കൊണ്ടുവരില്ല എന്ന പണ്ടുള്ള ആളുകളുടെ വിശ്വാസമാണ് ഇപ്പോഴും ഇത് പറയാൻ പലരെയും പ്രേരിപ്പിക്കാറുള്ളത്. എന്നാൽ കടൽ ശരിക്കും അപകടം പിടിച്ചതാണോ എന്ന ചോദ്യത്തിന് അതെ എന്നും പറയാം. അപകടകരമായ കടലുകൾ നമ്മുടെ ലോകത്തുണ്ട്. അതിൽ ഏറ്റവും അപകടം പിടിച്ച പത്ത് കടലുകൾ ഏതൊക്കെയെന്ന് നോക്കാം…

ആഴക്കടലും ക്രൂയിസ് സാഹസികതയും എല്ലാവർക്കും പറ്റുന്ന ഒരു കാര്യമല്ല. കടൽ രോഗം മുതൽ ഭയപ്പെടുത്തുന്ന തിരമാലകളും മഞ്ഞുമൂടിയ താപനിലയും വരെ, കടലുകളെയും സമുദ്രങ്ങളെയും ചിലപ്പോൾ അപകടകരമായി മാറിയേക്കാം. ലോകത്തിലെ ഏറ്റവും അപകടകരവും കൊടുങ്കാറ്റുള്ളതുമായ കടലുകളിൽ ആദ്യത്തേത്
ഡ്രേക്ക് പാസേജ് ആണ്.

ഡ്രേക്ക് പാസേജ്

തെക്കേ അമേരിക്കയിലെ കേപ് ഹോണിനും അൻ്റാർട്ടിക്കയ്ക്കും ഇടയിലാണ് ഡ്രേക്ക് പാസേജ് സ്ഥിതി ചെയ്യുന്നത്. അറ്റ്ലാൻ്റിക്, പസഫിക്, തെക്കൻ സമുദ്രങ്ങളുടെ സംഗമം മൂലം ഉഗ്രമായ കാറ്റ്, കൂറ്റൻ തിരമാലകൾ, പ്രവചിക്കാൻ പോലുമാകാത്ത കൊടുങ്കാറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അതികഠിനമായ കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ് ഡ്രേക്ക് പാസേജ്.

നോർത്ത് അറ്റ്ലാൻ്റിക് സമുദ്രം

നോർത്ത് അറ്റ്ലാൻ്റിക് സമുദ്രം ഇതിൽ ഉൾപ്പെടുന്ന ഒന്നാണ് . ഈ പ്രദേശം അക്രമാസക്തമായ കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യതയുള്ള ഒരു മേഖലയാണിത്. അതിശക്തമായ പ്രവാഹങ്ങൾ, മഞ്ഞുമലകൾ, മൂടൽമഞ്ഞ് എന്നിവയുടെ സാന്നിധ്യവും ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ബെറിംഗ് കടൽ

അലാസ്കയ്ക്കും റഷ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബെറിംഗ് കടൽ എല്ലാ തെറ്റായ കാരണങ്ങളാലും പ്രശസ്തമാണ്. അതികഠിനമായ കാലാവസ്ഥ, തണുത്തുറഞ്ഞ താപനില, ഉഗ്രമായ കൊടുങ്കാറ്റുകൾ, തിരമാലകൾ എന്നിവയെല്ലാം ഇവിടെ സാധാരണമാണ്. ഇത് നാവികർക്ക് കപ്പൽയാത്ര ബുദ്ധിമുട്ടുള്ളതാക്കുന്നു.

ചൈനാ കടൽ

ഒരു പ്രധാന വ്യാപാര പാതയാണ് ദക്ഷിണ ചൈനാ കടൽ. പ്രാദേശിക തർക്കങ്ങൾ, കടൽക്കൊള്ള, ഉയർന്ന തോതിലുള്ള കടൽ ഗതാഗതം എന്നിവയാൽ വലയുന്ന ഒരു സ്ഥലമാണ് ഇവിടം. നിരവധി തിരോധാനങ്ങൾക്കും കൂട്ടിയിടികൾക്കും അപകടങ്ങൾക്കും സാക്ഷ്യം വഹിച്ച കടലാണ് ദക്ഷിണ ചൈനാ കടൽ.

ഗൾഫ് ഓഫ് ഏദൻ

കടൽക്കൊള്ള പ്രവർത്തനങ്ങൾക്കും ജീവഹാനിക്കും പേരുകേട്ടതാണ് യെമനിനും സൊമാലിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കടൽ പാതയായ ഗൾഫ് ഓഫ് ഏദൻ. ഇതുവഴി കടന്നു പോകുന്ന കപ്പലുകൾ, നൗകകൾ, ബോട്ടുകൾ എന്നിവ അപഹരിച്ചു കൊണ്ടുപോകുന്നതിനും സായുധ ആക്രമണത്തിനും സാധ്യതയുണ്ട്.

കരിങ്കടൽ

പെട്ടെന്നുള്ളതും അക്രമാസക്തവുമായ കൊടുങ്കാറ്റുകൾക്ക് പേരുകേട്ടതാണ് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ. ആഴം കുറവായതിനാൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന ഒരു കടലാണിത്. ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്നു.

ടാസ്മാൻ കടൽ

ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനും ഇടയിലാണ് ലോകത്തിലെ ഏറ്റവും പരുക്കൻ കടൽ പാതയായ ടാസ്മാൻ കടൽ ഉള്ളത്. ശക്തമായ കൊടുങ്കാറ്റിനും തീവ്രമായ കാലാവസ്ഥയ്ക്കും സാക്ഷ്യം വഹിക്കുന്ന ഒന്നാണ് ടാസ്മാൻ കടൽ.

ലാബ്രഡോർ കടൽ

പേരിന് നേരെ വിപരീതമാണ് ലാബ്രഡോർ കടൽ. സാന്ദ്രത കുറഞ്ഞ മൂടൽമഞ്ഞ്, മഞ്ഞുമലകൾ, കഠിനമായ കാലാവസ്ഥ എന്നിവയ്ക്ക് സാധ്യതയുള്ള ഒരു സ്ഥലമാണിത്. പ്രത്യേകിച്ച് ശൈത്യകാലത്ത്.

ബിസ്‌കേ ഉൾക്കടൽ

ഫ്രാൻസിൻ്റെ പടിഞ്ഞാറൻ തീരത്തും സ്‌പെയിനിൻ്റെ വടക്കൻ തീരത്തുമായി സ്ഥിതി ചെയ്യുന്ന ബിസ്‌കേ ഉൾക്കടൽ മറ്റൊരു ജലാശയമാണ്. ഇവിടുത്തെ കൊടുങ്കാറ്റ്, ശക്തമായ തിരമാലകൾ, തീവ്രമായ മൂടൽമഞ്ഞ് എന്നിവ അമച്വർമാർക്കും വിദഗ്ധർക്കും ഒരുപോലെ ബുദ്ധിമുട്ടാകാറുണ്ട്.

മരകൈബോ തടാകം

വെനെസ്വേലയിലെ നഗരമായ മരകൈബോയിലെ മരകൈബോ തടാകം കാറ്റാറ്റംബോ മിന്നലുകൾക്കും രാത്രിയിലെ കൊടുങ്കാറ്റുകൾക്കും 10 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന മിന്നലുകൾക്കും പേരുകേട്ടതാണ്.  ഏകദേശം 400 കിലോമീറ്റർ വരെ ദൂരത്തിൽ ഏകദേശം 1, 176,000 മിന്നൽ‌ ഫ്ലാഷുകൾ‌ പ്രതിവർഷം കാണാനാകും എന്നാണ് പറയുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി