നേരിന്റെ കൃഷിഗ്രാമമായ വട്ടവട; സ്നേഹചിരി സമ്മാനിച്ചുകൊണ്ട് തമിഴ് സംസാരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരുടെ കൂട്ടം

ഞാന്‍ കണ്ട ദേശം: സിജി അനില്‍ അപ്പു

പഴമയുടെ സുഗന്ധം പേറുന്ന വട്ടവട എന്ന ഗ്രാമം. മുന്നാറിൽ നിന്ന് ടോപ് സ്റ്റേഷൻ വഴിയാണ് അവിടേക്ക്‌ പോകേണ്ടത്. മുന്നാറിൽ നിന്ന് യാത്ര തുടങ്ങിയാൽ നിരവധി കാഴ്ചകൾ കണ്ട് അവിടെയെത്താം. കണ്ണൻ ദേവൻ തേയില ഫ്രഷ് ഔട്ട്ലെറ്റ് ഉണ്ട്‌ അവിടെ. വഴിയിൽ കുതിരസവാരി നടക്കുന്നു പിന്നെ ചെറിയ വിനോദ പരിപാടികളിൽ ലയിച്ചുകൊണ്ട് സഞ്ചരികളുടെ കുട്ടികളും.. പിന്നെയാണ് മാട്ടുപെപെട്ടി ഡാം. ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഗ്രാവിറ്റി ഡാം. അതുകഴിഞ്ഞാൽ ഇൻഡോസിസ് പ്രൊജക്റ്റ്‌ അവിടെ കണ്ണെത്താദൂരം പുൽമേടുകൾ. മിക്കവാറും ആനയെ കാണാം അവിടെ. കുണ്ടള ഡാം ടോപ്സ്റ്റേഷൻ തുടങ്ങിയ കാഴ്ചകൾ. തേയിലയുടെ ഭംഗി ടോപ് സ്റ്റേഷനിൽ നിന്ന് ആസ്വദിക്കാം. എപ്പോഴും കോടമഞ്ഞു പൊതിഞ്ഞ സ്ഥലം

വട്ടവടയിൽ എത്തുന്നതിന് ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ അനുമതി വേണം . ആറുമണിവരെ മാത്രമേ ചെക്ക് പോസ്റ്റ്‌ പ്രവർത്തനം ഉള്ളു അതുകഴിഞ്ഞാൽ ഫോറസ്റ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ വട്ടവടയ്ക്കു പോകാനും അവിടെ നിന്ന് തിരിച്ചു പോരുവാനോ കഴിയില്ല . അതിശയം തോന്നി എനിക്ക് അത് കേട്ടപ്പോൾ. ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ കുറേ ദൂരം ഫോറെസ്റ്റ് ആണ് നിറയെ മരങ്ങൾ ഇടതൂർന്നുകൊണ്ട് സൂര്യകിരണങ്ങളെ മറച്ചിരുന്നു. ഫോറെസ്റ്റ് ഐബി പിന്നെ അവരുടെ ഇക്കോഷോപ് ഔട്ട്‌ ലെറ്റുകൾ തുടങ്ങിയവ പിന്നെ കോവില്ലൂർ ഗ്രാമം . പാട്ടുകൾ എപ്പോഴും കേൾക്കുന്ന ഇടം.

വട്ടവടക്ക് മാത്രം സ്വന്തം ആയ പാഷൻ ഫ്രൂട്ട് വഴികളിൽ വിൽപ്പനക്കായി വച്ചിരിക്കുന്നു ഒപ്പം മര തക്കാളിയും സ്ട്രോ ബെറിയും. ഇത്രയും മധുരമുള്ള പാഷൻ ഫ്രൂട്ട് വേറെ എങ്ങും കിട്ടില്ല. ആ കാർഷിക ഗ്രാമത്തിലേക്ക് എത്തിയാൽ കാണുന്നത് എങ്ങും കൃഷിഭൂമി മാത്രം തട്ടുകളായി തിരിച്ച് ക്യാബേജ് ക്യാരറ് ബീൻസ് കിഴങ്ങ് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നു പിന്നെ ഭൗമ സൂചിക അംഗീകാരം കിട്ടിയ കേരളത്തിന്റെ സ്വന്തം കാർഷിക ഗ്രാമമായ വട്ടവടയുടെ വെളുത്തുള്ളിയും. എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും നിറവും ഗുണവും ഏറെ..

പിന്നെയും ഉണ്ട്‌ കാഴ്ചകൾ സ്ട്രോബെറി ഫാംസ് സൂര്യകാന്തി പാടം സ്നേഹചിരി സമ്മാനിച്ചുകൊണ്ട് തമിഴ് മാത്രം സംസാരിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ. കേരളത്തെ കണ്ണീരണിയിച്ച അഭിമന്യുവിന്റെ വീട് മനസ്സിൽ നൊമ്പരം തോന്നിയ കാഴ്ച. കൊട്ടക്കമ്പൂർ വഴിയോരങ്ങളിലെ കാട്ടുചെടിയിലെ ചുവന്ന പൂവ് കണ്ടപ്പോൾ ഒന്ന് പ്രണയിക്കാൻ തോന്നി ആ മനോഹരിയെ. ഗ്രാമത്തിലെ കൃഷികൾ കണ്ടാൽ തീരാത്തവ.കൃഷിപാടങ്ങൾക്കപ്പുറം മലയാണ് ആ മലക്കപ്പുറം മാന്നമന്നൂർ ഗ്രാമം കാടുകയറി അപ്പുറവും ഇപ്പുറവും ഗ്രാമങ്ങൾ തമ്മിൽ ബന്ധം സൂക്ഷിക്കുന്നവർ. കൃഷി പാടങ്ങൾക്ക് നടുവിലെ വെള്ളച്ചാട്ടവും മനോഹരം തന്നെ. കാട്ടനശല്യം വളരെ കുറവാന് അവിടെ പക്ഷേ കാട്ടുപോത്തുകൾ യഥേഷ്ടം മേയുന്നു.

വനം വന്യജീവി വകുപ്പിന് കീഴിൽ പഴതോട്ടത്തിലേക്ക് ട്രക്കിങ് ഉണ്ട്‌. കുടികളിൽ ചെറുധാന്യ കൃഷികളും മറ്റു കൃഷികളും ധാരാളമാണ് ഉള്ളത്. ഏറെ ചിട്ടവട്ടങ്ങൾ ഉള്ള കുടിക്കാർ .ഒള്ളവയൽ കുടി സൂസനികുടി കിഴക്കൻ കുടി ചിലന്തിയാർ തുടങ്ങിപോകുന്നു അവ ഇനിയും ഉണ്ട്‌ കുടികൾ.ചിലന്തിയാർ വെള്ളച്ചാട്ടം അവിടെ നിന്ന് കാട്ടുവഴിയിലൂടെ കാന്തല്ലൂർ എത്താം എന്ന് പറയുന്നു അവർ തന്നെ കണ്ടുപിടിച്ച എളുപ്പവഴി.
പാറയിടുക്കിലെ പേടിതോന്നുന്ന ഗുഹ അങ്ങനെ എത്ര കാഴ്ചകൾ.

ഇനിയും പറയാൻ എത്രയോ കഥകൾ നേരിന്റെ കൃഷിഗ്രാമമായ വട്ടവടക്ക് പിന്നെ അറിയാകഥകളും ഒരുപാടുണ്ടെന്നു മനസ്സ് പറഞ്ഞു. ഒറ്റപ്പെട്ടു ജീവിച്ച കുറേ നല്ല മനുഷ്യരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ലോകത്തിന്റെ നിറുകയിൽ സ്ഥാനം പിടിച്ച വട്ടവട . ഞാനാണ് രാജാവ് എന്ന് സ്വയം പറയാൻ സ്നേഹത്തിന്റെയും സഹനത്തിന്റെയും വിജയത്തിന്റെയും കഥകൾ ഏറെയുണ്ടവർക്ക് .. കലർപ്പില്ലാത്ത കാർഷികസംസ്ക്കാരം കാത്തു സൂക്ഷിക്കാൻ ആ നല്ലമനസിന്റ ഉടമകൾക്ക് എന്നും സാധിക്കട്ടെ അതിലൂടെ അവർ വിജയഗാഥകൾ രചിക്കട്ടെ ഒപ്പം നമുക്കും അഭിമാനിക്കാം അവരുടെ വിജയങ്ങളിൽ. തിരികേ പോരുമ്പോൾ ഒരു കാര്യവുമില്ലാതെ എന്തിനോടൊക്കെയോ മനസ്സിൽ തോന്നിയിരുന്നു ദേഷ്യവും വെറുപ്പും എല്ലാം എന്നിൽ നിന്ന് വിടപറഞ്ഞിരുന്നു ആ സ്നേഹ സഹന വിജയ കാഴ്ചകളാൽ.

Latest Stories

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് ഇന്ത്യന്‍ സേനയിലെ കരുത്തരായ വനിത ഉദ്യോഗസ്ഥര്‍; കരസേനയില്‍ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയില്‍ നിന്ന് വ്യോമിക സിങും; ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇന്ത്യ

ആര്‍ക്ക് വേണമെങ്കിലും അഭിനയിക്കാം, കുറെ എന്‍ആര്‍ഐക്കാര്‍ കയറി വന്ന് മലയാള സിനിമ നാറ്റിച്ച് നാശകോടാലിയാക്കി: ജനാര്‍ദനന്‍

പഹല്‍ഗാമിലെ നിഷ്ഠൂര ആക്രമണത്തിന് മറുപടി നല്‍കി; ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തം; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദാംശങ്ങളുമായി പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍

ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെ മുന്നില്‍ കാണുന്നുണ്ട്, അവരോട് ഒറ്റക്കാര്യമേ പറയാനുള്ളു..; വിവാദങ്ങളില്‍ നിവിന്‍ പോളി

IPL 2025: കോഹ്‌ലിയെ ഭ്രാന്തൻ എന്ന് വിളിച്ചിട്ടില്ല, കോമാളി എന്നാണ് പറഞ്ഞത്; താരത്തിനെതിരെ പരിഹാസവുമായി പ്രമുഖൻ

OPERATION SINDOOR: ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് രാഹുൽ, കോൺഗ്രസ് സായുധ സേനയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ജയറാം രമേശ്; പ്രതികരിച്ച് പ്രതിപക്ഷം

ഭാരത് മാതാ കി ജയ്.. സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

ജനാലകളുടെ സമീപത്ത് മൊബൈല്‍ ഫോണും പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങും ഉപയോഗിക്കരുത്; സൈറന്‍ സിഗ്നലുകള്‍ മനസിലാക്കുക; കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പഹൽഗാമിൽ തീവ്രവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി, അവരുടെ നെറ്റിയിലെ സിന്ദൂരം മായിച്ചു; 'ഓപ്പറേഷൻ സിന്ദൂർ' പേര് നിർദേശിച്ചത് മോദി

IPL 2025: ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്, ആ പോയിന്റിൽ...; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ