മംഗളൂരു-ഗോവ നാലുമണിക്കൂര്‍; ഭക്ഷണം കഴിച്ച് മുംബൈയ്ക്ക് പോകാം; യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി കണക്ഷന്‍ വന്ദേ ഭാരത്; ബലം പിടിച്ചാല്‍ കോഴിക്കോട്ടേക്ക് നീട്ടാം

മംഗളൂരു സെന്‍ട്രല്‍-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മുബൈ യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സമയക്രമം പുറത്തിറക്കി റെയില്‍വേ. മംഗളൂരു സെന്‍ട്രലില്‍ നിന്ന് കയറുന്ന വ്യക്തികള്‍ക്ക് മഡ്ഗാവില്‍ നിന്നുള്ള മുംബൈ സിഎസ്ടി വന്ദേഭാരതില്‍ കയറാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ സമയക്രമം കണക്കാക്കിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് ട്രയല്‍ റണ്‍. ദക്ഷിണ കന്നട എം.പി നളിന്‍ കുമാര്‍ കട്ടീല്‍, വേദവ്യാസ് കാമത്ത് എംഎല്‍എ, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന് പുറപ്പെട്ട ട്രെയിന്‍ 1.15ന് മഡ്ഗാവില്‍ എത്തി.

തിരിച്ച് 1.45ന് പുറപ്പെട്ട് വൈകീട്ട് 6.30ന് മംഗളൂരുവിലെത്തി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മഡ്ഗാവിലേക്കുള്ള 320 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് നാലര മണിക്കൂറില്‍ ഓടിയെത്തി.

1.15ന് മഡ്ഗാവില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഉച്ചകഴിഞ്ഞ് 2.40ന് മഡ്ഗാവില്‍ നിന്നും മുംബൈയ്ക്ക് പോകുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാം. ഇതു കണക്കുകൂട്ടിയാണ് ട്രെയിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മഡ്ഗാവില നിന്നും പുറപ്പെടുന്ന വന്ദേഭാരതിന് ടിവിന്‍, കനകവേലി, രത്‌നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. മുംബൈയില്‍ 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

30ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസാണ് മഡ്ഗാവിന് പോകുന്നത്. ഉഡുപ്പിയിലും കാര്‍വാറിലും സ്റ്റോപ് ഉണ്ടാവും. ചൊവ്വ ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാവും സര്‍വിസ്. മംഗളൂരു സെന്‍ട്രലില്‍ പുതുതായി നിര്‍മിച്ച രണ്ട് അധിക പ്ലാറ്റ്ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍ കട്ടീല്‍ സെപ്റ്റംബര്‍ 22ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ മംഗളൂരു-മഡ്ഗാവ്, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-ബംഗളൂരു എന്നീ വന്ദേഭാരത് സര്‍വിസുകള്‍ക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂര്‍ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് ബംഗളൂരു സര്‍വിസ് അനുവദിക്കാന്‍ സാധ്യതയുണ്ട്. മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചടങ്ങിന് മംഗളൂരു സെന്‍ട്രലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാലക്കാട് ഡിവിഷന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഡിവിഷണല്‍ റെയില്‍വേ മാനജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി അറിയിച്ചു.

അതേസമയം, മംഗളൂരു സെന്‍ട്രല്‍-ഗോവ വന്ദേഭാരത് എസ്‌ക്പ്രസ് കേരളത്തിലേക്കും നീട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

പുതിയ ട്രെയിനിന്റെ വരവ് കണ്ണൂരിലെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഓടുന്ന ദൂരം മാത്രമേ കണ്ണൂര്‍-ഗോവയ്ക്ക് ദൂരമുണ്ടാകൂ എന്നതിനാല്‍ നടപ്പാക്കുന്നതിന് പ്രയാസമുണ്ടാകാനിടയില്ല. കണ്ണൂരില്‍നിന്ന് ഗോവയിലേക്കും തിരിച്ചും ടൂറിസ്റ്റുകള്‍ക്ക് യാത്രചെയ്യാന്‍ ഇത് ഏറെ സഹായകമാകും. ഓടിയെത്തുന്ന ട്രെയിന് അറ്റകുറ്റ പണിക്ക് വേണ്ട സൗകര്യങ്ങളില്ലെന്നതാണ് കണ്ണൂരിലേക്കും കോഴിക്കോട്ടേയ്ക്ക് വന്ദേഭാരത് നീട്ടുന്നതിന് തടസമായിട്ടുള്ളത്.

Latest Stories

70 ദശലക്ഷം ഡോളർ മൂല്യത്തിൽ നിന്ന് 20 ദശലക്ഷത്തിലേക്ക്; ഇഞ്ചുറി കാരണം സ്ഥാനം നഷ്ട്ടപ്പെട്ട് ക്ലബ് വിടാനൊരുങ്ങുന്ന ബാഴ്‌സലോണ താരം

എസ്എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ല; ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം

ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ; കേസെടുത്ത് കരീലക്കുളങ്ങര പൊലീസ്

മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിനെ പാളം തെറ്റിക്കുന്ന പ്രതിസന്ധിയുടെ ഉള്ളടക്കങ്ങൾ

പന്തളം നഗരസഭയില്‍ രാജി സമര്‍പ്പിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും; ജനാധിപത്യത്തിന്റെ വിജയമെന്ന് യുഡിഎഫ് 

മഹാരാഷ്ട്ര സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവസാനവട്ട സമ്മര്‍ദ്ദ ശ്രമവുമായി ഷിന്‍ഡെ; ആഭ്യന്തരവും റവന്യുവും സ്പീക്കറും വിട്ടുനല്‍കാതെ ബിജെപി

മൂന്നേ മൂന്ന് ഓവറുകൾ കൊണ്ട് ഒരു തകർപ്പൻ സെഞ്ച്വറി, കളിയാക്കൽ കേട്ട് പ്രകോപിതൻ ആയപ്പോൾ സംഭവിച്ചത് ചരിത്രം; റെക്കോഡ് നോക്കാം

മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അപഹാസ്യം; കോണ്‍ഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി