ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

കാണുമ്പോൾ അത്ഭുതം തോന്നുന്ന പലതരം വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയകളിലൂടെ നമ്മൾ കാണാറുള്ളത്. അതിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ വ്യത്യസ്തമായ വിഡിയോകൾ നമ്മെ അമ്പരപ്പിക്കാറുമുണ്ട്.

ഇപ്പോഴിതാ ആകാശത്ത് നിന്നും മീനുകൾ ആലിപ്പഴം വീഴുന്നത് പോലെ വീഴുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഇറാനിലെ യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് സമീപമാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. ചെറിയ മീനുകളല്ല, വലിയ മീനുകളാണ് റോഡിലേക്ക് വീണത്.

വീഡിയോ എടുത്ത ആൾ മീനിനെ കയ്യിലെടുത്ത് പരിശോധിക്കുന്നതും കാണാം. അപൂർവമാണെങ്കിലും മത്സ്യമഴ പെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ഇതിന് മുൻപും നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിശക്തമായ ചുഴലിക്കാറ്റ് മൂലം കടലിൽ നിന്നും തടാകങ്ങളിൽ നിന്നുള്ള ജലം ആകാശത്തേക്ക് ഉയരാറുണ്ട്.

‘വാട്ടർ സ്പോട്ട്’ എന്ന് അറിയപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകളോടൊപ്പം വെള്ളവും ജലാശയത്തിലെ മീനുകളും ആകാശത്തേക്ക് ഉയരും. ശേഷം ജലവും മറ്റും മേഘത്തോടൊപ്പം സഞ്ചരിക്കുകയും കരപ്രദേശത്ത് എവിടെയെങ്കിലും നിക്ഷേപിക്കുകയുമാണ് പതിവ് എന്നാണ് ഇതിന് പിന്നിലെ കാരണമായി പറയുന്നത്.

Read more