വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലി

വേനല്‍ ചൂട് നേരത്തെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഇപ്പോഴത്തെ കാലാവസ്ഥ സൂചിപ്പിക്കുന്നത്.ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. ഈ സമയം ചര്‍മ്മം ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഠിനമായ ചൂടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നത് ഒരു ഭഗീരഥപ്രയത്‌നമായി ഇപ്പോള്‍ പലര്‍ക്കും മാറിയിട്ടുണ്ടാകും. ഇവിടെയാണ് തൈരിന്റെ ഗുണം നമ്മള്‍ തിരിച്ചറിയേണ്ടത്.

അടുക്കളയിലെ ഒരു ഘടകം എന്നതിലുപരി തൈരിന് നിരവധി ഉപയോഗങ്ങളും ഗുണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മുഖത്തും ശരീരത്തിലും മുടിയിലും പുരട്ടാം. വേനല്‍ച്ചൂട് നമ്മെ വലയ്ക്കുന്ന സാഹചര്യത്തില്‍, ചര്‍മ്മത്തിന്റെ സംരക്ഷണം അടിയന്തിരമായി ആവശ്യമാണ്. തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചില എളുപ്പമുള്ള വഴികള്‍ തൈരുപയോഗിച്ച് പരീക്ഷിക്കാം.

How to use yogurt in face packs for a glowing skin | Lifestyle News,The  Indian Express

തൈരും തേനും ഫേസ് പാക്ക്

തൈരും തേനും ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ വളരെ ഫലപ്രദമാണ്.തൈര് ചര്‍മ്മത്തെ വൃത്തിയാക്കുന്നു. ഈ ഫെയ്സ് പായ്ക്ക് ഉണ്ടാക്കാന്‍, രണ്ട് ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ചെറിയ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ നന്നായി ഇളക്കുക. ഏകദേശം 10 മിനിറ്റ് മാസ്‌ക് മുഖത്ത് വയ്ക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.

Acne Skin Site » Strawberry Yogurt Mask

തൈരും സ്ട്രോബെറിയും

തൈരും സ്ട്രോബെറി ചേര്‍ത്തുണ്ടാക്കുന്ന ഫേസ് മാസ്‌ക് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മുഖക്കുരുവിനെതിരെ പോരാടുകയും ചെയ്യുന്നു.പായ്ക്ക് തയ്യാറാക്കാന്‍, ഒരു പാത്രത്തില്‍ രണ്ട് പഴുത്ത സ്ട്രോബെറി എടുത്ത് നന്നായി ചതച്ചെടുക്കുക. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കുക.

തൈരും ചെറുപയര്‍ ഫേസ് പായ്ക്ക്

നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം ലഭിക്കണമെങ്കില്‍, തൈരും ചെറുപയറും ഫേസ്പാക്ക് ഉണ്ടാക്കാം. ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ചെറുപയര്‍ പൊടി ചേര്‍ത്ത് പായ്ക്കാക്കി മുഖത്തിടുക.15 മിനിറ്റ് ശേഷം നന്നായി മുഖം കഴുകുക.

തൈരും കടലമാവും

ഈ ഫെയ്‌സ് സ്‌ക്രബിന്റെ ഏറ്റവും മികച്ച ഗുണം അത് ചര്‍മ്മത്തെ വരണ്ടതാക്കില്ല എന്നതാണ്. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കി ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. അതിനാല്‍, ഈ കോമ്പിനേഷന്‍ ചര്‍മ്മത്തിന് അനുയോജ്യമാണ്.

കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, കടല മാവ്: 1/2 ടീസ്പൂണ്‍, ഓറഞ്ച് തൊലി പൊടി: 1/4 ടീസ്പൂണ്‍ എന്നിവയാണ് ആവശ്യം. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തൈര് അല്ലെങ്കില്‍ കടലമാവ് എന്നിവയുടെ അളവ് അനുസരിച്ച് ക്രമീകരിക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക.15-20 മിനിറ്റ് കഴിഞ്ഞ് മുഖം സ്‌ക്രബ് ചെയ്ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം മോയ്‌സ്ചുറൈസര്‍ പുരട്ടണം.

തൈരും കറുവപ്പട്ടയും കോമ്പിനേഷന്‍

ചര്‍മ്മത്തില്‍ പാടുകള്‍ കുറയ്ക്കാന്‍ ചികിത്സിക്കുമ്പോള്‍ വരണ്ട ഭാഗങ്ങള്‍ കൂടുതല്‍ വരണ്ടതാകുന്നു. എന്നാല്‍ ഒരു ശരിയായ ഫെയ്‌സ് പായ്ക്ക് ഇതിനു പരിഹാരം നല്‍കുന്നു. കറുവപ്പട്ട ആദ്യം പാച്ച്‌ടെസ്റ്റ് നടത്തി ഉപയോഗിക്കുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കുന്നതിനും പതിവായി ഉപയോഗിക്കുന്നതിലൂടെ പാടുകള്‍ കുറക്കാനും സഹായിക്കുന്നു.

കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, തേന്‍: 1/2 ടീസ്പൂണ്‍, കറുവപ്പട്ട പൊടി: രണ്ട് നുള്ള്, മഞ്ഞള്‍: ഒരു നുള്ള് എന്നീ ചേരുവകള്‍ ചേര്‍ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 15-20 മിനിറ്റിനുശേഷം കഴുകുക. കറുവപ്പട്ട മുഖത്ത് നീറാന്‍ തുടങ്ങുന്നുവെങ്കില്‍ ഉടന്‍ മുഖം കഴുകണം. ഇത് പുരട്ടിക്കഴിഞ്ഞ് സ്‌ക്രബ് ചെയ്യാന്‍ ശ്രമിക്കരുത്, സാധാരണ പോലെ മുഖം കഴുകുക. ശേഷം കറ്റാര്‍ വാഴ ജെല്‍ അല്ലെങ്കില്‍ ഏതെങ്കിലും ജെല്‍ അധിഷ്ഠിത മോയ്‌സ്ചുറൈസര്‍ മുഖത്ത് പുരട്ടാം.

തൈര്-ഓട്സ് മാസ്‌ക്

ഒരു ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും പുറംതള്ളാനും സഹായിക്കും.

തൈര്-കുക്കുമ്പര്‍ പായ്ക്ക്

കുക്കുമ്പര്‍ തൊലി കളഞ്ഞ് പകുതിയായി മുറിക്കുക. ഇതിന്റെ ഒരു പകുതി ഉടച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നത് വരെ വീണ്ടും ഇളക്കുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ മായ്ക്കുകയും മുഖത്തിന് പുതിയ തിളക്കം നല്‍കുകയും ചെയ്യും.

Latest Stories

ചെറുപുഴയിലെ അച്ഛൻ്റെ ക്രൂരത: കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി, കൗൺസിലിങ്ങിന് വിധേയരാക്കും

'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'; ബിജെപി അനുകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ

കേരളത്തില്‍ 28,000 കോവിഡ് മരണം സര്‍ക്കാര്‍ മറച്ചുവെച്ചു; പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ട്; വിള്ളല്‍ വീണ സ്ഥലത്ത് റീല്‍സെടുത്താല്‍ നന്നായിരിക്കുമെന്ന് വിഡി സതീശന്‍

INDIAN CRICKET: നന്നായി കളിച്ചാലും ഇല്ലേലും അവഗണന, ഇന്ത്യന്‍ ടീമില്‍ എത്താന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്, കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ ഈ താരം തന്നെ

ഒറ്റരാത്രിക്ക് 35 ലക്ഷം രൂപ: ടാസ്മാക്കിലെ റെയിഡില്‍ കുടുങ്ങി മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി; നിശാ പാര്‍ട്ടിയും ഇഡി നിരീക്ഷണത്തില്‍; തമിഴ്‌നാട്ടില്‍ വലിയ വിവാദം

മുരുകനെ തൂക്കി ഷൺമുഖം! ഷോ കൗണ്ടിൽ 'പുലിമുരുക'നെ പിന്നിലാക്കി 'തുടരും'

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

INDIAN CRICKET: ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമില്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത