ദേഷ്യം തീരുന്നതുവരെ തല്ലിത്തകർക്കാം ; എന്താണ് റേജ്‌ റൂമുകൾ ?

ചില്ലുകളടക്കമുള്ള വസ്തുക്കൾ നശിപ്പിച്ചുകൊണ്ട് ആളുകൾക്ക് തങ്ങളുടെ ഉള്ളിലുള്ള ദേഷ്യം പ്രകടിപ്പിക്കാനായി തയ്യാറാക്കിയിരിക്കുന്ന മുറിയാണ് റേജ്‌ റൂം. സ്മാഷ് റൂം അഥവാ ക്രോധ മുറിയെന്നും ഇവ അറിയപ്പെടുന്നു. ലോകത്ത് പലയിടങ്ങളിലായി ഇത്തരത്തിൽ റേജ്‌ റൂമുകൾ ആരംഭിച്ചു കഴിഞ്ഞു. ഈയിടെ ബെംഗളൂരുവിലും ഇത്തരത്തിലുള്ള റേജ്‌ റൂം ആരംഭിച്ചു കഴിഞ്ഞു. മാറിവരുന്ന ജീവിതരീതികളും പല പ്രശ്നങ്ങളും കാരണം ഇത്തരം മുറികളിലേക്കെത്തുന്ന ആളുകൾ കൂടിവരികയാണ് . ഉപഭോക്താക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ കോപനിയന്ത്രണ പ്രശ്നങ്ങൾ ഉള്ളവർക്ക് സ്മാഷ് റൂമുകൾ ഫലപ്രദമോ ഉചിതമോ അല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടെലിവിഷനുകളും ഡെസ്കുകളും പോലുള്ള ഫർണിച്ചറുകൾ ഉൾപ്പെടുന്ന ലിവിങ് റൂം ആയോ ചില്ല് ഗ്ലാസുകളും പ്ലേറ്റുകളുമടക്കം നിരത്തി വച്ചിരിക്കുന്ന അടുക്കളയായോ റേജ്‌ റൂമുകൾ തയ്യാറാക്കാറുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം വസ്തുക്കൾ കൊണ്ടുവരാനും അവ നശിപ്പിക്കാനും അനുവാദം നൽകുന്ന സ്ഥാപനങ്ങളുമുണ്ട്.

2008-ന് മുൻപ് ജപ്പാനിലാണ് ആദ്യമായി റേജ്‌ റൂമുകൾ തുടങ്ങിയത്. പിന്നീട് ഈ ആശയം സെർബിയ, യുണൈറ്റഡ് കിംഗ്ഡം, അർജന്റീന തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇന്ന് യുണൈറ്റഡ് സ്റ്റേജിലുടനീളമുള്ള നഗരങ്ങളിൽ നൂറു കണക്കിന് റേജ്‌ റൂമുകളാണ് പ്രവർത്തിക്കുന്നത്. 2017-ൽ നടത്തിയ ഒരു പഠനത്തിൽ ദേഷ്യം നിയന്ത്രിക്കുന്നതിൽ റേജ്‌ റൂമുകൾ ഒട്ടും ഫലപ്രദമല്ലെന്നും ചില സന്ദർഭങ്ങളിൽ ഉപഭോക്താക്കളെ ഇത്തരം പ്രവർത്തികൾ കൂടുതൽ ദേഷ്യം പിടിപ്പിച്ചേക്കാം എന്നും കണ്ടെത്തിയിട്ടുണ്ട്. ചികിത്സ എല്ലായിടത്തും വളരെ പ്രയോജനകരമാണ്, എന്നാൽ വസ്തുക്കളെ നശിപ്പിക്കുന്നത് ഒരു താത്കാലിക പരിഹാരം മാത്രമാണ് എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

യഥാർത്ഥ കോപം അല്ലെങ്കിൽ അടക്കാനാകാത്ത ദേഷ്യം എന്നിവ കുറയ്ക്കുന്നതിനേക്കാൾ സമ്മർദം കുറയ്ക്കാൻ റേജ്‌ റൂമുകൾ മികച്ചതാണ് എന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരം മുറികളിൽ വസ്തുക്കൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശാരീരിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നതാകാം സമ്മർദം കുറയാൻ കാരണമെന്നാണ് കണ്ടെത്തൽ. 2021 ഫെബ്രുവരിയിൽ, ഇറ്റാലിയൻ ആർട്ടിസ്റ്റ് കോളിൻ ഡി ട്രിസ്റ്റെസ ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാനായി ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും സ്‌കൂളുകളിലും റേജ് റൂമുകളും കരയാനുള്ള ക്രൈയിംഗ് റൂമുകളും സ്ഥാപിക്കാൻ നിർദേശിച്ചിരുന്നു.

വസ്തുക്കൾ നശിപ്പിക്കുമ്പോൾ വഴുതി വീണും, തകരുന്ന വസ്തുക്കളിൽ നിന്നും അവശിഷ്ടങ്ങൾ പതിച്ചും ശരീരത്തിൽ മുറിവുകൾ ഉണ്ടാകുമെന്നതിനാൽ റേജ്‌ റൂമുകൾ അതിനുള്ള സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് ഉപഭോകതാക്കളെ മുറികളിലേക്ക് കടത്തിവിടുന്നത്. നേത്ര സംരക്ഷണത്തിനായി മാസ്കുകൾ, കയ്യുറകൾ തുടങ്ങിയവ ധരിക്കണമെന്നും ഇത് സംബന്ധിച്ച രേഖകളിൽ ഒപ്പിടണമെന്നും ഉപഭോക്താക്കൾക്ക് നിർദേശം നൽകാറുമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ തകർക്കുന്നത് പാരിസ്ഥിതിക നാശത്തിന് കാരണമാകുകയും ഉപകരണത്തിനുള്ളിലെ വിഷമടങ്ങിയ രാസവസ്തുക്കൾ മുറിയിലുള്ളവരിലേക്ക് എത്തുകയും ചെയ്യുമെന്നതാണ് ഇവയുടെ ദോഷഫലം.

മുറിയിൽ നിന്ന് ഉപഭോക്താക്കളിലേക്കും റേജ്‌ റൂമുകൾ വൃത്തിയാക്കുന്ന തൊഴിലാളികളിലേക്കും പഴയ ഇലക്ട്രിക് ഉപകരണങ്ങളിലെ മെർക്കുറി പോലുള്ള വിഷവസ്തുക്കളുമായി സമ്പർക്കം ഉണ്ടാവാൻ സാധ്യതയുമുണ്ട്. ഫ്ലൂറസെന്റ് ലൈറ്റ് ബൾബുകൾ, ബാറ്ററികൾ, പഴയ ടിവികളിലുള്ള CRT സ്ക്രീനുകൾ എന്നിവയാണ് ഉയർന്ന അപകടസാധ്യതയുള്ള ചില വസ്തുക്കൾ. സാധാരണയായി 18 വയസ്സ് പ്രായമുള്ളവരെയാണ് റേജ്‌ റൂമുകളിൽ പ്രവേശിപ്പിക്കുക. റൂം ഒറ്റയ്ക്ക് ഉപയോഗിക്കുകയാണെങ്കിൽ 18 വയസിന് മുകളിൽ ഉള്ളവരെയും മുതിർന്നവർ കൂടെയുണ്ടെങ്കിൽ 13 വയസിനു മുകളിലുള്ളവർക്കും മുറികളിൽ പ്രവേശിക്കാൻ സാധിക്കും. ഗർഭിണികൾ, മദ്യപിച്ചവർ, പരിക്കേറ്റവർ, രോഗികൾ എന്നിവരെ സാധാരണയായി ഒഴിവാക്കുകയാണ് ചെയ്യുക.

Latest Stories

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

'കേരളം മാറണം, എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്റെ ദൗത്യം'; രാജീവ് ചന്ദ്രശേഖര്‍

പിസി ജോര്‍ജും പത്മജയും അബ്ദുള്ളക്കുട്ടിയുവരെ; ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് 30 പേര്‍; കേന്ദ്രത്തിലേക്കുള്ള ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി

പെരിയാറില്‍ രാസമാലിന്യങ്ങളുടെ നിലയ്ക്കാത്ത ഒഴുക്ക്; ചേരാനല്ലൂരില്‍ വീണ്ടും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

വ്യാജ ഓഡിഷന്‍ കെണി; തമിഴ് നടിയുടെ നഗ്ന വീഡിയോ ലീക്കായി

ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ 'ഹലോ' അയച്ചു, യുവാവിന് ക്രൂര മർദ്ദനം; വാരിയെല്ലൊടിഞ്ഞു, ശ്വാസകോശത്തിനും ക്ഷതം