Connect with us

GOOD LIFE

ഇന്ന് ലോക എയ്ഡ്‌സ് ദിനം; ബാധിതരുടെ എണ്ണത്തില്‍ കുറവ്

, 9:12 am

ഇന്ന് ലോക എയ്ഡ്‌സ് ദിനം. സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എച്ച്ഐവി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടൈങ്കിലും അണു ബാധിതരോടുള്ള സമൂഹത്തിന്റെ അവഗണനയ്ക്ക് കുറവുണ്ടായിട്ടില്ല. എന്റെ ആരോഗ്യം എന്റെ അവകാശം എന്നാണ് ഇത്തവണത്തെ എയ്ഡ്സ്ദിന മുദ്രാവാക്യം.

നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ് (എആര്‍ടി) വഴി എയ്ഡ്സ് രോഗം മൂലമുള്ള മരണം ക്രമാതീതമായി കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2005 വര്‍ഷത്തില്‍ എയ്ഡ്സ് ബാധിച്ച് 22.4 ലക്ഷം പേര്‍ മരിച്ചിരുന്നു. എന്നാല്‍ എആര്‍ടി ചികിത്സയുടെ ഫലമായി 2016ല്‍ എയ്ഡ്സ് മരണങ്ങള്‍ പത്തു ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി പ്രതിരോധിക്കുന്നതിനും അണുബാ…

ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും മാനവരാശിയെ ഓര്‍മ്മിപ്പിക്കുന്ന ദിനം. രോഗം കണ്ടെത്തിയാല്‍ ചികിത്സ ലഭ്യമാകുമെന്നിരിക്കെ അണുബാധിതരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലാണ് ഇനി മാറ്റം വരേണ്ടത്. ഒരുപാട് ജീവിതങ്ങള്‍ക്ക് ഈ രോഗത്തിനടിമപ്പെട്ട് സമൂഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നു അല്ലെങ്കില്‍ മാറ്റി നിര്‍ത്തപ്പെടുന്നു. സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനകള്‍ക്കെതിരെ ഇവര്‍ പോരാടുന്നത് സ്വന്തം ജീവിതംവെച്ചു തന്നെയാണ്. എന്റെ ആരോഗ്യം എന്റെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി ഇത്തവണത്തെ എയ്ഡ്‌സ് ദിനം കടന്നു പോകുമ്പോഴും എയ്ഡ്‌സ് എന്നത് രോഗമല്ലെന്നും ഈ രോഗാവസ്ഥയെ നമുക്ക് നേരിടാനാകുമെന്നുമുള്ള യാഥാര്‍ത്ഥ്യം ഇനിയും നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

Posted by SouthLive Malayalam on Thursday, 30 November 2017

2005 ല്‍ സംസ്ഥാനത്ത് എച്ച്ഐവി പരിശോധനയ്ക്ക വിധേയരായവരില്‍ 1,476 പുരുഷന്‍മാര്‍ക്കും 1,151 സ്ത്രീകള്‍ക്കും അണുബാധതയുള്ളതായി കണ്ടെത്തി. 2006 ല്‍ സ്ത്രീകളും പുരുഷന്‍മാരുമടക്കം 3,348 പേര്‍ക്കും 2007 ല്‍ 3,972 പേര്‍ക്കും എച്ച്ഐവി അണുബാധയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് 2008 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 2,500 ലധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 2,500 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 2012 മുതലുള്ള വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. കൂടാതെ 2017ല്‍ അണുബാധയുള്ളവരുടെ എണ്ണം 1,071 ഒന്നായി ചുരുങ്ങുകയും ചെയ്തു. ഈ മേഖലയിലെ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്.

 

Don’t Miss

KERALA7 hours ago

പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ കേരളത്തില്‍ അറസ്റ്റ് വാറന്റ്; നടപടി കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിന്

കേരളത്തില്‍ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്. ഹൊസ്ദുര്‍ഗ് കോടതിയാണ് വിഎച്ച്പി അധ്യക്ഷനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. വിഎച്ച്പി 2012 മേയില്‍ കാഞ്ഞങ്ങാട്ട് നടത്തിയ...

FILM NEWS7 hours ago

നെഞ്ചിനകത്തെ ലാലേട്ടന്‍.. ക്വീനിലെ തീയേറ്ററുകളെ ഇളക്കി മറിച്ച ആ രംഗം , ഒഫീഷ്യല്‍ വീഡിയോ

നവാഗതനായ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ ക്യാംപസ് ചിത്രം ക്വീന്‍ തീയേറ്ററുകളില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ചിത്രത്തിന് തീയേറ്ററുകളില്‍ ഏറ്റവും സ്വീകരണം ലഭിച്ച രംഗത്തിന്റെ തീയേറ്റര്‍ ക്ലിപ്പിംഗ്‌സ്...

SPORTS NEWS7 hours ago

ഓസ്ട്രേലിയൻ ഓപ്പൺ; നദാൽ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലിന്റെ കുതിപ്പിന് അന്ത്യം. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചാണ് ഒന്നാം സീഡ് നഡാലിനെ അട്ടിമറിച്ചത്. ആറാം സീഡായ...

FILM NEWS7 hours ago

രാം ഗോപാല്‍ വര്‍മയുടെ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ സിനിമയിലെ ബിഹൈന്‍ഡ് സീനുകള്‍ ചോര്‍ന്നു

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ ചിത്രം ഗോഡ് , സെക്‌സ് ആന്‍ഡ് ട്രൂത്ത് മുന്‍പ് തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഈ അഡല്‍ട്ട് വെബ് ഫിലിമില്‍...

KERALA8 hours ago

കേരളത്തിന് പിന്നാലെ കര്‍ണാടകയും വാഹന നികുതിവെട്ടിപ്പുകാരെ പിടികൂടുന്നു; കന്നഡ സിനിമതാരം ദര്‍ശനെതിരേ അന്വേഷണം ആരംഭിച്ചു

ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി മറ്റൊരു സിനിമാ താരവും. കന്നഡ സിനിമയിലെ യുവതാരമായ ദര്‍ശനാണ് ഏറ്റവുമൊടുവില്‍ നികുതി വെട്ടിപ്പില്‍...

CRICKET8 hours ago

ധോണിയോ ബട്ട്‌ലറോ ആരാണ് കേമനെന്ന്? എട്ടിന്റെ പണി മേടിച്ച് ഇംഗ്ലീഷ് താരം

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണിനെ ട്രോളി സോഷ്യല്‍ മീഡിയ. തന്റെ ട്വിറ്ററിലൂടെ ലിമിറ്റഡ് ഓവര്‍ മാച്ചുകളില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയാണോ ഇംഗ്ലീഷ് താരം ബട്ട്‌ലറാണോ ...

FILM NEWS8 hours ago

സണ്ണിലിയോണ്‍ നിര്‍മാണ രംഗത്തേക്കും; ഇനി അഭിനയം വെബ്സീരീസില്‍

ഹോട്ട് താരസുന്ദരി സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ജിസം 2 വിലൂടെ ബോളിവുഡിലെത്തിയ സണ്ണിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ സ്വന്തമായി...

MEDIA8 hours ago

ഫേയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലോകവ്യാപകമായി പണിമുടക്കി; പത്തുമിനിറ്റ് സേവനങ്ങള്‍ നിലച്ചു

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചു. സാങ്കേതിക തകരാറുമൂലമാണ് പത്തുമിനിറ്റോളം ഇരു നെറ്റ് വര്‍ക്കുകളും പ്രവര്‍ത്തന രഹിതമായത്. ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ സേവനങ്ങള്‍ ലഭിക്കാതെയായത് രാത്രി...

FILM NEWS9 hours ago

ആമിര്‍ ധൂം 3 ലെ ശരീര സൗന്ദര്യം സ്വന്തമാക്കിയതെങ്ങനെ? രഹസ്യം തുറന്ന് പറഞ്ഞ് താരത്തിന്റെ പരിശീലകന്‍

  ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന സൂപ്പര്‍ താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തിന് ഈ പേര് ലഭിക്കാന്‍ തന്നെ കാരണം കഥാപാത്രങ്ങളുടെ പൂര്‍ത്തീകരണത്തിനായി എന്തുത്യാഗവും സഹിക്കാനുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്....

KERALA9 hours ago

തിരുവില്വാമല വില്വാദി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം; ചുറ്റമ്പലം കത്തി നശിച്ചു

തിരുവില്വാമല വില്വാദി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ചുറ്റമ്പലം പൂര്‍ണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക...