'ഉയരം കുറഞ്ഞവരായിരിക്കാം, എന്നാൽ ഹൃദയം വലുതാണ്'; ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ച ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ!

നമ്മളെ അമ്പരപ്പിക്കുന്ന വിചിത്രമായ റെക്കോർഡുകളെ കുറിച്ച് പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലുള്ള ഒരു റെക്കോർഡാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കാറുണ്ട്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിൻ്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ ഇത്തരം ആളുകളെ കളിയാകുമ്പോൾ ഈ ദമ്പതികൾ അത് വിജയിക്കാനുള്ള ഒരു അവസരമായി കണ്ടാണ് മുന്നേറിയത്. ഇവരുടെ പ്രണയകഥ കേട്ട് സോഷ്യൽ മീഡിയയിലെ ആളുകൾവരെ അമ്പരന്നിരിക്കുകയാണ്.

ദക്ഷിണ അമേരിക്കൻ രാജ്യമായ ബ്രസീലിൽ നിന്നുള്ള പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസും കറ്റ്യൂസിയ ലി ഹോഷിനോയും 2006-ലാണ് ആദ്യമായി ഓൺലൈനിൽ കണ്ടുമുട്ടുന്നത്. വിവാഹിതരാകാൻ തീരുമാനിക്കുന്നതിന് മുമ്പ് 15 വർഷത്തിലേറെയായി ഇരുവരും ബന്ധത്തിലായിരുന്നു. 31 കാരനാണ് പൗലോ. കറ്റ്യൂസിയ 28 കാരിയും.

വിവാഹത്തിന് ശേഷം ദമ്പതികൾ ഭൂമിയിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി. ഈ പുതിയ അപ്‌ഡേറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഔദ്യോഗിക പേജിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

ഒരുമിച്ച് ജീവിക്കുന്നതിൽ അതീവസന്തോഷമുണ്ടെന്നും ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഒരുമിച്ച് നേരിടാൻ തയ്യാറാണെന്നും ദമ്പതികൾ പറഞ്ഞു. “ഞങ്ങൾ ഉയരം കുറഞ്ഞവരായിരിക്കാം. പക്ഷേ ഞങ്ങൾക്ക് വലിയ ഹൃദയവും പരസ്പരം ഒരുപാട് സ്നേഹവുമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികളില്ലാത്ത ഒന്നല്ല. എന്നാൽ ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ എന്നാണ് ഇവർ പറയുന്നത്. ദമ്പതികളുടെ ഇരുവരുടെയും ചേർത്തുള്ള ഉയരം 181.41 സെൻ്റീമീറ്റർ (71.42 ഇഞ്ച്) ആണ്. പൗലോയുടെ ഉയരം 90.28 സെൻ്റീമീറ്റർ (35.54 ഇഞ്ച്) ഉം കറ്റ്യൂസിയയുടെ ഉയരം 91.13 സെൻ്റീമീറ്റർ (35.88 ഇഞ്ച്) ആണ്.

ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ നവദമ്പതികൾക്ക് സ്നേഹം ചൊരിഞ്ഞത്. “രണ്ടുപേർക്കും അഭിനന്ദനങ്ങൾ! എല്ലാ ആശംസകളും!, ദാമ്പത്യ ജീവിതം മുന്നോട്ട് പോകട്ടെ, “രണ്ട് ആളുകളുടെ പ്രണയത്തിൻ്റെ ഉത്തമ ഉദാഹരണം!” എന്നിനാഗനെ പോകുന്നു അഭിനന്ദനങ്ങൾ. 79 ആയിരത്തിലധികം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.

Latest Stories

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്