Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

YOUR HEALTH

വിമാനയാത്രകളില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കുക; ഇല്ലെങ്കില്‍ ചിലപ്പോള്‍ യാത്ര ഒരു ദുസ്വപ്നമാകും

, 8:36 am

കാര്യം എന്തൊക്കെ പറഞ്ഞാലും ശരി വിമാനയാത്ര ചെയ്യുന്നത് മുന്‍പ് ഒരല്‍പം തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. മുന്‍കൂട്ടി എല്ലാ സാധനങ്ങളും എടുത്തു വെയ്ക്കുക, ആവശ്യമായ രേഖകള്‍ നഷ്ടമാകാതെ സൂക്ഷിക്കുക, യഥാസമയം വിമാനത്താവളത്തില്‍ എത്തിച്ചേരുക എന്ന് തുടങ്ങി വിമാനയാത്രയ്ക്ക് മുന്പായി ചെയ്യേണ്ട സംഗതികള്‍ ഏറെയാണ്.

എല്ലാ ടെന്‍ഷനുകളും ഒന്നൊഴിയുമ്പോള്‍ ആണ് ഒടുവില്‍ നിങ്ങളുടെ സീറ്റില്‍ പോയി ഒന്നിരിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ എല്ലാം ഒന്ന് സമാധാനമായി വരുമ്പോള്‍ വയറ് പണിമുടക്കിയാലോ ? പിന്നെ എന്തൊക്കെ ശരിയാക്കി എന്ന് പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല. വിമാനയാത്രയ്ക്ക് മുന്‍പ് നിങ്ങള്‍ കഴിക്കുന്ന ആഹാരം ശ്രദ്ധിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. യാത്രയ്ക്ക് മുന്‍പ് മാത്രമല്ല യാത്രാവേളയില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിച്ചാലും പണികിട്ടുമെന്നു ഉറപ്പ്. വിമാനയാത്രാവേളയില്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു ഒന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ ആഹാരത്തോടെ ‘നോ ‘

ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ ഒരിക്കലും വിമാനയാത്രയില്‍ കഴിക്കാന്‍ പാടില്ല. ബ്രെഡ്, പാസ്ത്ത, നൂഡില്‍സ്, അരി എന്നിവ അടങ്ങിയ ആഹാരം കഴിവതും ഒഴിവാക്കുക. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ആഹാരം ദഹിക്കാന്‍ ധാരാളം സമയമെടുക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും യാത്രയുടെ രസം കെടുത്തുകയും ചെയ്യും.

മദ്യം – മദ്യം വിമാനയാത്രയില്‍ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അത്ര നല്ലത്. ചില വിമാനങ്ങളില്‍ മദ്യം യാത്രക്കാര്‍ക്ക് വിളംബാറുണ്ട്. ഇഷ്ടപെട്ട ബ്രാന്‍ഡ് മദ്യം ഓര്‍ഡര്‍ ചെയ്തു യാത്ര ആഘോഷിക്കാന്‍ ഇഷ്ടമുള്ളവര്‍ ആണ് പലരും. എന്നാല്‍ കേട്ടോളൂ മദ്യം വിമാനയാത്രകളില്‍ അകത്താക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടമാകാന്‍ കാരണമാകും. അന്തരീക്ഷമര്‍ദ്ദം കണ്ട്രോള്‍ ചെയ്യപെട്ട ഒരു ക്യാബിന്‍ ആണ് വിമാനം. അപ്പോള്‍ 40000 ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തിലിരുന്നു മദ്യം കഴിക്കുന്നത് ചിലപ്പോള്‍ വയര്‍ പെരുകാനും കാരണമാകും.

ഉപ്പും പഞ്ചസാരയും – ധാരാളം ഉപ്പു ചേര്‍ത്ത വറുത്തെടുത്ത പലഹാരങ്ങള്‍, ഐസ് ക്രീം , മധുരം ധാരാളമുള്ളവ എന്നിങ്ങനെയുള്ള ഒന്നും യാത്രാവേളയില്‍ വേണ്ട. പകരം മിതമായ അളവില്‍ ഇവ കഴിക്കാന്‍ ഒന്ന് ശ്രദ്ധിക്കുക.

Advertisement