വരൂ... ക്യാന്സറിനെ കുറിച്ച് ബോധാവാന്മാരാകാം; കൊച്ചിന്‍ വെസ്റ്റ് വിന്റ് മെഗാ റണിന് രണ്ടു ദിനം മാത്രം

മലയാളികളെ ക്യാന്‍സറിനെക്കുറിച്ച് ബോധാവാന്മാരാക്കാനുള്ള വ്യത്യസ്ത ശ്രമമായ കൊച്ചിന്‍ വെസ്റ്റ് വിന്റ്‌ മെഗാ റണിന് ഇനി രണ്ടു ദിവസം മാത്രം ബാക്കി.” ബി അവേര്‍, ബീറ്റ് ക്യാന്‍സര്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ മാരത്തണ്‍ കൊച്ചിന്‍ വെസ്റ്റ് റോട്ടറി ക്ലബ് സംഘടിപ്പിക്കുന്നത്.

കളമശ്ശേരി ഡെക്കാത്തലണില്‍ നിന്ന് രാവിലെ 5.30 ന് ആരംഭിക്കുന്ന മെഗാ റണ്‍ അഞ്ച്, പത്ത് കിലോമീറ്റര്‍ വിഭാഗങ്ങളിലുണ്ടാകും.മെഗാറണില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനായി www. westwindrun.org എന്ന സെറ്റിലും  ഡെക്കാത്തലണ്‍ മെഡിവിഷന്‍ ശാഖകള്‍ വഴിയും, 9895847121, 9447043033, 9847055500 എന്ന നമ്പറുകളിലും   പേര് രജിസ്ട്രര്‍ ചെയ്യാം.

ഗ്രാമീണ മേഖലകളില്‍ പ്രത്യേകിച്ച് ഇടുക്കി, പാലക്കാട് ജില്ലകളിലെ അവികസിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കാന്‍സറിനെ കുറിച്ച് അവബോധമുണ്ടാക്കാനും സ്തനാര്‍ബുദ രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കാനുമാണ് മെഗാറണ്‍ സംഘടിപ്പിക്കുന്നത്. ഇതിനുളള ധനസമാഹരണമാണ് പരിപാടിയുടെ ലക്ഷ്യം.

മാരത്തണിനോടൊപ്പം രോഗനിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാലക്കാട്, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി മേഖലകളില്‍ മേയ് രണ്ടാം വാരമായിരിക്കും ക്യാമ്പ്. ക്യാന്‍സര്‍ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. തുടര്‍ചികിത്സാ സൗകര്യവും ലഭ്യമാക്കുമെന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റ്റ് പ്രസിഡണ്ട് അജിത് കുമാര്‍ ഗോപിനാഥ് പറഞ്ഞു.

Read more

ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്ക് ഈ രോഗത്തിനുള്ള പ്രീ ടെസ്റ്റുകളെ കുറിച്ചുള്ള അറിവോ അവബോധമോ ഇല്ല.നേരത്തെ കണ്ടെത്തിയാല്‍ ഈ അസുഖം ഭേദപ്പെടുത്താവുന്നതേയുള്ളു.ഇതുകൊണ്ടാണ് തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ലേക് ഷോര്‍ഹോസ്പിറ്റലിലെ ഡോക്ടര്‍ അരുണ്‍ വ്യക്തമാക്കി.