മുലപ്പാല്‍ കഴിഞ്ഞാല്‍ ഉത്തമപാനീയം ഇതാ; ആശങ്കയില്ലാതെ കുഞ്ഞിന് നല്‍കൂ

കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുലപ്പാല്‍. മുലപ്പാല്‍ കുടിക്കുന്നത് കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കുഞ്ഞു ജനിച്ച് അധിക നാള്‍ കഴിയും മുന്‍പേ ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന അമ്മമാര്‍ മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പശുവിന്‍ പാലാണ് കൊടുക്കാറ്. എന്നാല്‍ മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ തേങ്ങാപ്പാലാണ് ഉത്തമപാനീയമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് തേങ്ങപ്പാല്‍ പശുവില്‍ പാലിനേക്കാള്‍ മികച്ചതെന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്ക് മുലപ്പാല്‍ ലഭിക്കാത്ത സാഹചര്യത്തിലോ ആരോഗ്യപ്രശ്‌നങ്ങളുളളപ്പോഴോ തേങ്ങാപ്പാല്‍ നല്‍കാറുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. പശുവിന്‍ പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ല. പ്രകൃതിദത്തമാണെന്നുള്ളത് കൊണ്ട് കുഞ്ഞിന് നല്‍കാന്‍ ഭയപ്പെടേണ്ടതില്ല. എല്ലുകള്‍ക്ക് ബലം കൂടുന്നതിനും നിര്‍ജ്ജലീകരണം കുറക്കുന്നതിനും തേങ്ങാപ്പാല്‍ നല്ലതാണ്.

എന്നാല്‍ പാല്‍ സമീകൃത ആഹാരമെന്ന് പറയുമ്പോഴും വീട്ടിലെ സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്ന് വളരുന്ന പശുവിന്റെ പാല്‍ അല്ലാതെ പായ്ക്കറ്റ് പാലിനെ പൂര്‍ണ്ണമായി വിശ്വസിക്കരുത്. പശുവിന്‍ പാല്‍ കുടിക്കുന്നത്, മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും തേങ്ങാപ്പാല്‍ നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറക്കാനും ചര്‍മ്മസംരക്ഷണത്തിനും തേങ്ങാപ്പാലിനെ കടത്തിവെട്ടാന്‍ മറ്റൊരു പാനീയമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാജ്യന്തര വിപണിയില്‍ തേങ്ങാപ്പാലിനും- പാല്‍പ്പൊടിക്കും ഡിമാന്റ് കൂടുന്നുണ്ട്.