Connect with us

YOUR HEALTH

ജിഷ്ണു- അബി ഇതുവരെ, നാളെ ആരെന്ന് ആര്‍ക്കറിയാം: ഗുരുതരരോഗങ്ങള്‍ക്ക് വ്യാജവൈദ്യന്മാര്‍ ചികിത്സിക്കുമ്പോഴുള്ള അപകടം ഓര്‍മ്മിപ്പിച്ച് യുവഡോക്ടര്‍

, 12:04 pm

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച മിമിക്രി താരവും സിനിമാ നടനുമായിരുന്ന അബിയുടെ മരണം വ്യാജവൈദ്യന്മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം അബി ചേര്‍ത്തലയിലുള്ള വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയിരുന്നുവെന്ന വാര്‍ത്തയാണ് ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയത്.

നേരത്തെ യുവനടനായിരുന്ന ജിഷ്ണു മരിച്ചപ്പോഴും ഈ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ജിഷ്ണുവും മരിച്ചത്. അദ്ദേഹവും വൈദ്യന്മാരില്‍നിന്ന് രോഗമുക്തിക്കായി പൊടിക്കൈകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വ്യാജവൈദ്യന്മാരെ സമീപിക്കുമ്പോള്‍ അവര്‍ രോഗികളുടെ ജീവനിട്ട് പന്താടുകയാണെന്ന് യുവഡോക്ടറും ഇന്‍ഫോക്ലിനിക്ക് അംഗവുമായ ഷിംനാ അസീസ് പറയുന്നു. മോഹനന്‍ വൈദ്യനെ പോലെയുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ താങ്ങായിനില്‍ക്കുന്നതിനെയും ഡോക്ടര്‍ വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഷിംന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോള്‍ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ?

ജിഷ്ണുവിന് കാന്‍സറായിരുന്നു. അബിക്ക് രക്താര്‍ബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേള്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം അറിയില്ല. ഫലത്തില്‍ ഷെയ്നിനും പെങ്ങന്‍മ്മാര്‍ക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.

സാരമായ രോഗമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്? രോഗി വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ആശ്വാസം തേടി ഏത് വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവര്‍ ആശ്വാസം തേടാനിടയുള്ള ഇടങ്ങള്‍ അവര്‍ക്ക് ജീവഹാനി വരാന്‍ സാധ്യതയുള്ള നിലയിലേക്ക് പോകുന്നതിന് തടയിടേണ്ടതല്ലേ? ഓരോ ജീവനും വിലമതിക്കാനാകാത്ത സ്വത്താണ്, പരീക്ഷണവസ്തുവല്ല.

ആര്‍ക്കും ‘പാരമ്പര്യവൈദ്യന്‍’ എന്ന തിലകം ചാര്‍ത്തിക്കൊടുക്കുന്ന സര്‍ക്കാരിന്റെ ഔദാര്യമാണ് ആദ്യം ഒഴിവാക്കേണ്ടത്. പഠിച്ച് ഡിഗ്രിയുള്ളവര്‍ പോലും അതിവിദഗ്ധര്‍ക്ക് കൈമാറുന്ന രോഗാവസ്ഥകള്‍ എങ്ങനെയാണ് ‘പൊടിയും ഇലയും’ കൊണ്ട് ചികിത്സിക്കുക? ഡിഗ്രിയുള്ള ആയുര്‍വേദ ഡോക്ടര്‍മാരാണ് ‘ആയുര്‍വേദം’ എന്ന ഭംഗിയുള്ള പേരില്‍ നടത്തുന്ന ഇത്തരം കിരാതപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതില്‍ മുന്‍കൈ എടുക്കേണ്ടത്. മോഡേണ്‍ മെഡിസിന്‍ പഠിച്ചവര്‍ ഈ കാര്യം പറയുമ്പോള്‍ അതിന്റെ പേര് ‘പേഷ്യന്റിനെ കാന്‍വാസ് ചെയ്യല്‍’ എന്നായിത്തീരുമെന്നത് തീര്‍ച്ചയാണല്ലോ.

സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് അറിയാത്ത പണി ചെയ്ത് കൊലപാതകം നടത്തുന്നത് ആരായാലും അത്തരം കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം. അതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ചുരുങ്ങിയത് അഞ്ചരവര്‍ഷം ചരകസംഹിതയും അഷ്ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട് ബിരുദം നേടിയവരാണ്.

‘ഞാന്‍ ഉറപ്പായും ചികിത്സിച്ച് നന്നാക്കിയെടുക്കാം’ എന്ന് പ്രഖ്യാപിച്ച് മാരകരോഗിയെ വെച്ച് വിവരമുള്ള ഒരു ആയുര്‍വേദഡോക്ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക് സപ്പോര്‍ട്ടീവ് മെഡിസിന്‍ കൊടുത്ത് വിദഗ്ധകേന്ദ്രങ്ങളിലേക്ക് അര്‍ഹിക്കുന്ന ചികിത്സക്കായി റഫര്‍ ചെയ്ത് വരുന്നതാണ് കണ്ടിട്ടുള്ളത്. ഒരു ഡോക്ടറും രോഗിയുടെ ജീവന്‍ കൊണ്ട് കളിക്കില്ല. എന്നാല്‍ വ്യാജചികിത്സകര്‍ അങ്ങനെയല്ല. എന്തര്‍ത്ഥത്തിലാണ് മോഹനനും അബി സമീപിച്ച ആ വൈദ്യരുമൊക്കെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പുലമ്പുന്നത് !

ആളെക്കൊല്ലികളെ ഒറ്റപ്പെടുത്തണം, സമൂഹം അതിനായി ഒറ്റക്കെട്ടാകണം. ഇനിയൊരു ജീവന്‍ കൂടി ഇത്തരത്തില്‍ ഇല്ലാതാകരുത്…
കുട്ടിക്കാലത്ത് ഏറെ ചിരിപ്പിച്ച ആമിനതാത്തയുടെ ശബ്ദത്തിനുടമയ്ക്ക് ആദരാഞ്ജലികള്‍…

വിട അബിക്കാ…

ഇന്നലെ ജിഷ്‌ണു, ഇന്ന്‌ അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത്‌ പ്രശസ്‌തരാകുമ്പോൾ വിവരം പുറത്തറിയും, അല്ലാതെ വ്യാജവ…

Posted by Shimna Azeez on Friday, 1 December 2017

 

(ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടില്ല)

Don’t Miss

NEWS ELSEWHERE3 mins ago

രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി…; മധുവിന്റെ സഞ്ചിയില്‍ ഇത്രമാത്രം

രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോർച്ച്, ഒരു മൊബൈൽ ചാർജർ ഇത്രയുമാണ് ആൾക്കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു...

FOOTBALL8 hours ago

അവസരങ്ങള്‍ നിരവധി തുലച്ചു; ജയിക്കണമെങ്കില്‍ ഗോളടിക്കണം: ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെന്നും അതൊന്നും ഗോളാക്കാന്‍ സാധിക്കാതിരുന്നതാണ് നിര്‍ണായകമാതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണ്‍. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഐസ്ലാന്‍ഡ് താരം. കടുപ്പമേറിയ...

KERALA8 hours ago

കരസേനാ മേധാവിയുടെ പ്രസ്താവന; സൈന്യത്തിലെ രാഷ്ട്രീയവത്കരണത്തിന്റെ അപകടകരമായ സൂചനയെന്ന് ഇ.ടി

ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യ ഘടനക്ക് ഭീഷണിയാണെന്നുമുള്ള കരസേന...

STORY PLUS8 hours ago

തത്സമയ റേഡിയോ സംപ്രേക്ഷണത്തിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക; ശ്രോതാക്കളുടെ വക ഉഗ്രന്‍ സമ്മാനം

തത്സമയം റേഡിയോ സംപ്രേക്ഷണം നടത്തുന്നതിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക. അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് റേഡിയെ സ്റ്റേഷനില്‍...

FOOTBALL8 hours ago

കപ്പടിക്കണം കലിപ്പടക്കം എന്ന നാടകത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു അടുത്ത വര്‍ഷം വീണ്ടും തിരിച്ചുവരും

ചെന്നൈയിന്‍ എഫ്‌സിയോട് സമനില വഴങ്ങി ഐഎസ്എല്‍ സെമി പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ പൊങ്കാലയിട്ട് ട്രോളന്‍മാര്‍. മത്സരത്തില്‍ നിര്‍ണായകമായി ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പെക്കൂസണെതിരേയാണ്...

FOOTBALL9 hours ago

കൊമ്പന്മാര്‍ക്ക് കൊമ്പ് പോയതില്‍ നിര്‍ണായകമായത് ഈ നിമിഷം-വീഡിയോ കാണാം

മത്സരത്തിന്റെ 52ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ സാധിക്കാത്തത് മത്സരത്തില്‍ നിര്‍ണായകമായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം പെക്കൂസണ്‍ എടുത്ത പെനാല്‍റ്റി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍...

FOOTBALL9 hours ago

സമനില വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

ചെന്നൈയിന്‍ എഫ്‌സിയോട് സ്വന്തം മണ്ണില്‍ സമനില നേടിയതോടെ ഈ സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത. മത്സരത്തിലെ എമര്‍ജിങ്...

KERALA9 hours ago

സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് സഹകരണമെന്ന യെച്ചൂരി ലൈന്‍...

TECH UPDATES9 hours ago

‘സെക്കന്‍ഡില്‍ 3 ജിബി സ്പീഡ്’; ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍

ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ടെസ്റ്റിലൂടെ സാധ്യമായത്. ചൈനീസ്  കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ്...

FOOTBALL10 hours ago

ചെന്നൈയിന്‍ പോസ്റ്റില്‍ കരണ്‍ജിത്ത് വലകെട്ടി: ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴിയും

കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തില്‍ മിന്നും താരമായത് ചെന്നൈയിന്‍ ഗോളി കരണ്‍ ജിത്ത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ തട്ടിയകറ്റിയ കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ...