Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

YOUR HEALTH

ജാഗ്രതെ, ചിലപ്പോഴത് മാംസം ഭക്ഷിക്കുന്ന ബാക്ടീരയാവാം, കാല്‍ നഷ്ടപ്പെട്ട യുവാവിന് പറയുവാനുള്ളത്

, 5:24 pm

ഡേ കെയര്‍ അധ്യാപകനായ റൗള്‍ റെയ്സ് ഒരുദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ് കാലിലെ തടിപ്പ് ശ്രദ്ധിച്ചത്. ഒരു ചെറിയ കുമിള പോലെയായിരുന്നു അത്. ആദ്യം നിസ്സാരമെന്നു കരുതിയെങ്കിലും പിന്നീട് വേദനയും നീരുമായി. ഇതിനിടെ ഭാര്യ ജോസെഫൈന്‍ ചില വീട്ടുമരുന്നുകളൊക്കെ പ്രയോഗിച്ചു നോക്കിയെങ്കിലും ഒരു ഫലവും കണ്ടില്ലെന്നു മാത്രമല്ല സ്ഥിതി വഷളാകുകയും ചെയ്തു.അതേ സമയം കുമിള പൊട്ടി പഴുപ്പും രക്തവും സമീപത്തെ തൊലിയിലേക്ക് പടരുകയും ചെയ്തു.

അന്ന് രാത്രി ഒരു ബാന്‍ഡ്എയ്ഡ് കൊണ്ട് മുറിവ് വൃത്തിയാക്കി കിടന്നെങ്കിലും അസ്വസ്ഥതകള്‍ കൂടിയതോടെ ആശുപത്രിയില്‍ എത്തി. പരിശോധയനയില്‍ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് കാലിനെ ആക്രമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാക്ടീരിയ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാന്‍ അണുബാധ പടര്‍ന്ന കാല്‍ നീക്കം ചെയ്തു. കാലിലോ കയ്യിലോ ദേഹത്തോ ചെറിയ ഒരു തടിപ്പോ ചൊറിച്ചിലോ കാണുമ്പോള്‍ പലപ്പോഴും നിസ്സാരമായി അവഗണിക്കുന്നവരാണ് പലരും. അങ്ങനെ കാണാതെ കാര്യങ്ങളെ സീരിയസായി സമീപിക്കണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

ജീവനു തന്നെ ഭീഷണിയായ Necrotizing fasciitis എന്ന ബാക്ടീരിയാണ് ഇത്. കാലിലും മറ്റും മുറിവുള്ളവര്‍ അഴുക്കു വെള്ളത്തിലോ പുഴയിലോ മറ്റോ ഇറങ്ങുമ്പോഴാണ് ഇത് ഒരാളിലേക്കു പടരുന്നത്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ബാക്ടീരിയ വേഗത്തില്‍ പിടികൂടുന്നത്. ഈ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായാല്‍ ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. കണംകാലില്‍ വെച്ചാണ് റെയ്‌സിന്റെ കാല്‍ നീക്കം ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം കൃത്രിമകാല്‍ വയ്ക്കുന്നതിന് സജ്ജമാക്കാന്‍ ഇനിയൊരു ശസ്ത്രക്രിയക്ക് കൂടി വിധേയനാകാനൊരങ്ങുകയാണ് റൗള്‍ റെയ്‌സ്.

Advertisement