Connect with us

YOUR HEALTH

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഭാര്യ മൂന്നുമാസം ഗർഭിണി, അതെങ്ങനെ ?

, 5:24 pm

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്പത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ സംശയത്തിനുള്ള ഉത്തരവുമായാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആയ ഷിംന അസീസ് എത്തിയിരിക്കുന്നത്. സെക്കന്‍ഡ് ഒപീനിയന്‍ എന്ന പേരില്‍ ഷിംന ഫെയ്‌സ്ബുക്കില്‍ എഴുതുന്ന കുറിപ്പിന്റെ മൂന്നാം ഭാഗമായാണ് ഈ ചോദ്യവും അതിനുള്ള ഉത്തരവും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ….

സെക്കന്‍ഡ് ഒപീനിയന്‍ – 003

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗര്‍ഭിണിയാണ്, ആദ്യസ്‌കാന്‍ കഴിഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി… ഒന്നും പറയേണ്ട. ഇത്തരത്തില്‍ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ഒന്നല്ല, പലത് കാണും. ഒന്നുകില്‍ പുതുമണവാട്ടികള്‍, അല്ലെങ്കില്‍ പ്രവാസിപത്നിമാര്‍. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് അവര്‍ക്കും മനസ്സിലാവില്ല !

ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്. ശരാശരി 28 ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂര്‍ ബീജത്തെയും കാത്തിരിക്കും. ഒരുദാഹരണത്തിന് നവംബര്‍ 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി നവംബര്‍ 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ നവംബര്‍ 1 തൊട്ടാകും. ഫലത്തില്‍, കുട്ടിയെ ‘വന്നപ്പോള്‍ കൊണ്ടു വന്നു’ എന്ന് ആരോപിക്കപ്പെടാം.

ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ LMP (Last Menstural Period) വെച്ച് ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ എല്ലായെപ്പോഴും സ്‌കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്‍പം കുറവായിരിക്കും. സ്‌കാനിങ്ങിനെ വില്ലനാക്കി ജീവിതം കളയും മുന്‍പ് ഇപ്പറഞ്ഞതൊന്ന് പരിഗണിച്ചേക്കണേ….

ആ പിന്നേ, ഇപ്പോഴത്തെ കണക്കില്‍ മൂന്ന് സ്‌കാനുകളെങ്കിലും ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ചെയ്യണമെന്നാണ്. ആദ്യത്തെ സ്‌കാന്‍ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ തന്നെയാണോ എന്നും, കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ എന്നുമൊക്കെ അറിയാനാണ്. അണ്ഢവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന ട്യൂബല്‍ പ്രഗ്നന്‍സി ആണെങ്കില്‍, ട്യൂബ് പൊട്ടിയാല്‍ ആന്തരികരക്തസ്രാവമുണ്ടാകും, ഗര്‍ഭിണി മരണപ്പെടും. അതുകൊണ്ട് തന്നെ അവരുടെ ജീവനോളം വിലയുണ്ട് ഈ സ്‌കാനിന്. കൂടാതെ ഗര്‍ഭത്തിന്റെ പ്രായവും, പ്രസവ ഡേറ്റും അറിയാനും ഈ സ്‌കാന്‍ വേണം.

അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത് സ്‌കാന്‍ കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനും പ്രസവഡേറ്റിന് അടുപ്പിച്ചുള്ള മൂന്നാമത് സ്‌കാന്‍ കുഞ്ഞിന്റെ നില അറിയാനും, പ്രസവത്തോടനുബന്ധിച്ച് മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താനുമാണ്. ഇതൊന്നുമല്ലാതെ ഡൗണ്‍ സിണ്ട്രോം ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ പന്ത്രണ്ടാമത് ആഴ്ചയില്‍ ചെയ്യാവുന്ന മറ്റൊരു സ്‌കാനും ഉണ്ട് കേട്ടോ. താല്‍പര്യമുണ്ടെങ്കില്‍ അത് കൂടി ചെയ്യുന്നത് നല്ലതാണ്. തിരിഞ്ഞല്ലോ അല്ലേ?

അപ്പോ, കല്യാണദിനത്തിനും മുന്നേ വയറില്‍ ‘കുഞ്ഞ് കയറിക്കൂടിയതിന്റെ’ പേരില്‍ സംശയാലുക്കളായ ഭര്‍ത്താക്കന്‍മാര്‍ക്കും സംശയത്തില്‍ പെട്ട് പോയ ഭാര്യമാര്‍ക്കും ഇനി സംശയാലുക്കളാകാന്‍ പോകുന്നവര്‍ക്കുമൊക്കെ ഇന്നത്തെ #SecondOpinion വായിച്ചപ്പോള്‍ അല്‍പം റിലാക്സേഷന്‍ കിട്ടിയെന്ന് പ്രതീക്ഷിക്കുന്നു…

വാല്‍ക്കഷ്ണം : ‘അന്നേരത്തെ’ പൊസിഷന്‍ മാറ്റിയാല്‍ ആണ്‍കുട്ടി/പെണ്‍കുട്ടി ആവുമെന്നൊക്കെ പറഞ്ഞോണ്ട് വരുന്നവരെ ഓടിച്ചിട്ട് തല്ലേണ്ടതാണ്. ബന്ധപ്പെടുന്ന സമയത്ത് കുഞ്ഞിന്റെ ലിംഗം തീരുമാനിക്കാന്‍ ഒരു കാരണവശാലും നമുക്ക് സാധിക്കില്ല. അവനോ അവളോ ആയിക്കോട്ടേ, ഇങ്ങ് വരട്ടേന്ന്. ആരോഗ്യമുള്ള കുഞ്ഞായിരിക്കാന്‍ വേണ്ടതെല്ലാം ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ചെയ്യാം. ഒരായുഷ്‌കാലത്തെക്കുള്ള നിക്ഷേപമാണവര്‍, ഈ ആയുസ്സിലെ സമ്പാദ്യവും. ??
– Dr. Shimna Azeez

സെക്കൻഡ് ഒപീനിയൻ – 003കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം. ഓള്‌ ഗർഭിണിയാണ്‌, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്‌ത്‌ നോക്കിയപ്പ…

Posted by Shimna Azeez on Sunday, 3 December 2017

Don’t Miss

FOOTBALL7 hours ago

അവസരങ്ങള്‍ നിരവധി തുലച്ചു; ജയിക്കണമെങ്കില്‍ ഗോളടിക്കണം: ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെന്നും അതൊന്നും ഗോളാക്കാന്‍ സാധിക്കാതിരുന്നതാണ് നിര്‍ണായകമാതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം ഗുഡ്യോണ്‍ ബാള്‍ഡ്വിന്‍സണ്‍. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഐസ്ലാന്‍ഡ് താരം. കടുപ്പമേറിയ...

KERALA8 hours ago

കരസേനാ മേധാവിയുടെ പ്രസ്താവന; സൈന്യത്തിലെ രാഷ്ട്രീയവത്കരണത്തിന്റെ അപകടകരമായ സൂചനയെന്ന് ഇ.ടി

ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യ ഘടനക്ക് ഭീഷണിയാണെന്നുമുള്ള കരസേന...

STORY PLUS8 hours ago

തത്സമയ റേഡിയോ സംപ്രേക്ഷണത്തിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക; ശ്രോതാക്കളുടെ വക ഉഗ്രന്‍ സമ്മാനം

തത്സമയം റേഡിയോ സംപ്രേക്ഷണം നടത്തുന്നതിനിടയില്‍ കുഞ്ഞിന് ജന്മം നല്‍കി അവതാരക. അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് റേഡിയെ സ്റ്റേഷനില്‍...

FOOTBALL8 hours ago

കപ്പടിക്കണം കലിപ്പടക്കം എന്ന നാടകത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു അടുത്ത വര്‍ഷം വീണ്ടും തിരിച്ചുവരും

ചെന്നൈയിന്‍ എഫ്‌സിയോട് സമനില വഴങ്ങി ഐഎസ്എല്‍ സെമി പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ പൊങ്കാലയിട്ട് ട്രോളന്‍മാര്‍. മത്സരത്തില്‍ നിര്‍ണായകമായി ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പെക്കൂസണെതിരേയാണ്...

FOOTBALL8 hours ago

കൊമ്പന്മാര്‍ക്ക് കൊമ്പ് പോയതില്‍ നിര്‍ണായകമായത് ഈ നിമിഷം-വീഡിയോ കാണാം

മത്സരത്തിന്റെ 52ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാന്‍ സാധിക്കാത്തത് മത്സരത്തില്‍ നിര്‍ണായകമായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം പെക്കൂസണ്‍ എടുത്ത പെനാല്‍റ്റി കരണ്‍ജിത്ത് സിങ്ങ് കിടിലന്‍...

FOOTBALL9 hours ago

സമനില വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത

ചെന്നൈയിന്‍ എഫ്‌സിയോട് സ്വന്തം മണ്ണില്‍ സമനില നേടിയതോടെ ഈ സീസണിലെ സെമി പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാര്‍ത്ത. മത്സരത്തിലെ എമര്‍ജിങ്...

KERALA9 hours ago

സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ മന്ത്രിമാര്‍ തിരുമണ്ടന്മാരാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് സഹകരണമെന്ന യെച്ചൂരി ലൈന്‍...

TECH UPDATES9 hours ago

‘സെക്കന്‍ഡില്‍ 3 ജിബി സ്പീഡ്’; ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍

ഇന്ത്യയിലെ ആദ്യ 5ജി സേവനം വിജയകരമായി പൂര്‍ത്തീകരിച്ച് എയര്‍ടെല്‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ടെസ്റ്റിലൂടെ സാധ്യമായത്. ചൈനീസ്  കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ്...

FOOTBALL9 hours ago

ചെന്നൈയിന്‍ പോസ്റ്റില്‍ കരണ്‍ജിത്ത് വലകെട്ടി: ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്കുള്ള വഴിയും

കേരള ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തില്‍ മിന്നും താരമായത് ചെന്നൈയിന്‍ ഗോളി കരണ്‍ ജിത്ത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ തട്ടിയകറ്റിയ കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ...

KERALA9 hours ago

‘ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു’

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍. ഒറ്റ...