Connect with us

YOUR HEALTH

കുറയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടിവരുന്ന ശീലം അതാണ് പുകവലി ; പുകവലി നിര്‍ത്താന്‍ ഇതാ 10 മാര്‍ഗ്ഗങ്ങള്‍

, 2:28 pm

ഞാന്‍ ഒരുപാട് ശ്രമിച്ചു, പക്ഷെ നിര്‍ത്താന്‍ കഴിയുന്നില്ല… പുകവലിക്കാരുടെ സ്ഥിരം ഡയലോഗാണിത്. ഒരോ തവണ പായ്ക്കറ്റില്‍ നിന്ന് സിഗരറ്റ് എടുക്കുമ്പോഴും കാണാം പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന താക്കീത്. എന്നാലും പുകവലിക്ക് അടിമപ്പെട്ടാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രയാസമാണ്. കുറയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടിവരുന്ന ശീലം അതാണ് പുകവലി. പുകവലിയെ വേരോടെ പിഴുതെറിയാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ശരീരത്തിന് ദോഷം ചെയ്യാതെ പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതാ…

1) തന്നെക്കുറിച്ച് മാത്രം ചിന്തിക്കുക

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും , തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.

2) ഉറച്ചതീരുമാനം

പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം.എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്റെ വേഗതയെ കൂട്ടുന്നത്.

3) കാരണത്തെ തിരിച്ചറിയുക

പുകവലിക്കാന്‍ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും നമ്മള്‍ അറിഞ്ഞോ അറിയാതെയോ തുടങ്ങിയ ദുശ്ശീലത്തിന്റെ പുറകിലുണ്ടാവുക. ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം രണ്ടിരട്ടിയാകും.

4) ഒരു ചെറിയ പഫ് പോലും എടുക്കില്ല

ഒരു ചെറിയ പഫ് പോലും എടുക്കില്ലെന്ന തീരുമാനമാണ് ഏതൊരു സ്ഥിരം പുകവലിക്കാരനും എടുക്കേണ്ടത്. എന്നാല്‍ പുകവലിക്കാന്‍ തോന്നല്‍ ഉണ്ടാകുന്ന ഓരോ വ്യക്തിക്കുമുണ്ടാകുന്ന ചിന്ത, ഒരു സിഗരറ്റ് വലിച്ചതുകൊണ്ട് മാത്രം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ്. പക്ഷെ ഒരു ചെറിയ പഫ് പോലും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമെന്നതാണ് സത്യം.

5) പുകവലി വിരുദ്ധ ഫോറങ്ങളില്‍ ചേരുക

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.

6) ഇപ്പോള്‍ വേണ്ടെന്ന് ചിന്ത

പുകവലിക്കാന്‍ തോന്നുന്ന ഓരോ നിമിഷവും നാം നമുക്ക് തന്നെ കെണിയൊരുക്കുകയാണ്. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് ചിന്തിക്കുക. ഇത് ഓരോ സിഗററ്റെടുക്കുന്നതിന്റെയും സമയപരിധി കൂട്ടും. നിരന്തരം വലിക്കുക എന്ന ശീലത്തില്‍ നിന്ന് വല്ലപ്പോഴും ഒരിക്കല്‍ എന്ന ചിന്തയിലേക്ക് മാറിത്തുടങ്ങാന്‍ ഇത് സഹായിക്കും.

7) ദുശ്ശീലങ്ങള്‍ക്കു പകരം, നല്ലശീലങ്ങള്‍

മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

8) കൗണ്‍സിലിങ് തേടുക

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.

9) കര്‍മ്മനിരതരാകുക

മറ്റു പ്രവൃത്തികളില്‍ കര്‍മ്മനിരതരാകുക എന്നതും പുകവലി ഉപേക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പുകവലി ശീലത്തെ മറക്കുന്നതിന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായിക്കും. നടക്കാനിറങ്ങുന്നതും, കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും, പഠിക്കാനിഷ്ടമുള്ള കാര്യങ്ങളില്‍ വ്യാപൃതനാകുന്നതും നല്ലതാണ്.

10) ബദല്‍മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

Don’t Miss

LIFE STYLE1 hour ago

അതിരില്ലാത്ത വസ്ത്ര സങ്കല്‍പ്പം; റാംപില്‍ തിളങ്ങി മോഡല്‍ലുകള്‍

അതിരുകളില്ലാത്ത വസ്ത്രസങ്കല്‍പ്പം അവതരിപ്പിക്കാന്‍ ഒരു അവസരം കൂടിയാണ് ലണ്ടനിലെ ഫാഷന്‍ വീക്ക്. പ്ലാസ്റ്റിക് ഉപയോഗിച്ച നിര്‍മിച്ച വസ്ത്രം ധരിച്ച് വളരെ വ്യത്യസ്തമായാണ് മോഡലുകള്‍ ഇത്തവണ റാംപിലെത്തിയത്.

CRICKET1 hour ago

സിംബാവേയുടെ ചിറകരിഞ്ഞ് അഫ്ഗാനിസ്ഥാന്‍;23 റണ്‍സിനിടയില്‍ വീണത് 9 വിക്കറ്റുകള്‍

അഞ്ചാം ഏകദിനത്തിലും അഫ്​ഗാനിസ്ഥാനോട് തകർന്നടിഞ്ഞ് സിംബാവെ. അവസാന മത്സരത്തില്‍ 146 റണ്‍സിന്റെ വമ്പൻ തോൽവിയാണ് സിംബാവെ വഴങ്ങിയത്. 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാവെ 95 റണ്‍സിന്...

STORY PLUS2 hours ago

ലൈഗിംക പീഡനത്തിന് ഇരയായവര്‍ക്ക് ഒന്‍പത് കോടി രൂപ സംഭാവനയുമായി എമ്മ വാട്സണ്‍; ഇനി ടൈംസ് അപ്പിന്‍റെ കാലം

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക്  ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ നല്‍കുന്നത് ഒന്‍പത് കോടി. ടൈംസ് അപ്പ് ക്യാംപെയിനിന്‍റെ ഭാഗമായിട്ടാണ് ധനസഹായം നല്‍കുന്നത്. ഹോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട്...

FILM NEWS2 hours ago

പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്ത് ജഗതി ശ്രീകുമാര്‍

പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്ത് നടന്‍ ജഗതി ശ്രീകുമാര്‍. വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയെന്നാണ് സിനിമയുടെ പേര്. നവാഗതനായ ഗോവിന്ദ് വരാഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്....

CRICKET2 hours ago

ഏകദിനത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണ് എന്ന് പറയാനുള്ള ആ അഞ്ച് കാരണങ്ങള്‍ ഇവയാണ്.

1.സ്ഥിരത കളിയില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് കോഹ് ലിയെ വ്യത് സ്തനാക്കുന്നത്. കഴിഞ്ഞ 6 മത്സരങ്ങളുടെ പരമ്പരയില്‍ നിന്നായി കോഹ് ലി സ്വന്തമാക്കിയത് 558 റണ്‍സാണ്. ഏകദിനക്രിക്കര്‌റിലെ അയാലുടൈ...

KERALA2 hours ago

സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാകമ്മീഷന്‍

സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാ കമ്മീഷന്‍. ശ്രദ്ധയില്‍പ്പെടുന്ന സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ സൈബര്‍ ആക്രമണങ്ങള്‍ക്കതിരെ കേസെടുക്കാന്‍ തീരുമാനിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം...

KERALA2 hours ago

കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു

കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു. സ്റ്റാര്‍ട്ട്അപ് കമ്പനിയായ ജെനോബിബോട്ടിക്‌സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുക. ഇവര്‍ വികസിപ്പിച്ച റോബോട്ടുകളുടെ പരീക്ഷണം വിജയകരമായി നടത്തിയതായി കേരള ജല അതോറിറ്റി...

KERALA3 hours ago

വിവാദ തീരുമാനം പിന്‍വലിച്ച് റെയില്‍വെ, ഗ്രൂപ്പ് ഡി പരീക്ഷ മലയാളത്തില്‍ എഴുതാം

ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളത്തെ മാത്രം ഒഴിവാക്കിയ നടപടി പിന്‍വലിച്ച് റെയില്‍വെ. അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു....

FILM NEWS3 hours ago

കിണറിലെ പുതിയ ഗാനം റിലീസ് ചെയ്തു

എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയുന്ന കിണറിലെ പുതിയ ഗാനം റിലീസ് ചെയ്തു. സിതാര കൃഷ്ണകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘മഴവില്‍ കാവിലെ’ എന്ന ഈ...

NATIONAL3 hours ago

ചത്തീസ്ഗന്ധില്‍ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ചത്തീസ്ഗന്ധില്‍ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്പീക്കറാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭയില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ പ്രതിഷേധിച്ചതാണ് സസ്‌പെന്‍ഷനു കാരണമായത്‌. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്...