Connect with us

YOUR HOME

വീട്ടിലെ ബാല്‍ക്കണി എങ്ങനെ സുന്ദരമായ സിറ്റ്-ഔട്ടാക്കി മാറ്റാം?; ഇതാ അഞ്ച് എളുപ്പ വഴികള്‍

, 1:18 am

വീടുകളിലേയും ഫ്‌ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും മനോഹരമായ പൂന്തോട്ടമാക്കാനുമെല്ലാം ബാല്‍ക്കണിയെ നമുക്ക് മാറ്റിയെടുക്കാം.

വെള്ളം അടിച്ച് കയറാതെ മാറ്റണം:

മഴയുള്ള സമയങ്ങളില്‍ ഉള്ളിലേക്ക് വെള്ളം അടിച്ചു കയറാത്ത രീതിയില്‍ ബാല്‍ക്കണി മറയ്ക്കാന്‍ ശ്രദ്ധിക്കണം. കര്‍ട്ടനുകളും ഈറ്റ ഉല്‍പ്പന്നങ്ങളുമെല്ലാം ഇതിന് സഹായിക്കും. നല്ല ടൈലുകള്‍ ബാല്‍ക്കണിയില്‍ പാകാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. വെതര്‍ പ്രൂഫാക്കാന്‍ ഗ്ലാസ് ചില്ലുകളും പിടിപ്പിക്കാവുന്നതാണ്. മഴക്കാലത്ത് ഇത് കൂടുതല്‍ ഉപകാരപ്രദമാകും.

ഇരിപ്പടങ്ങള്‍:

ബാല്‍ക്കണിയുടെ വലുപ്പത്തിനനുസരിച്ച് കസേരയും മേശയും തിരഞ്ഞെടുക്കാനാകണം. വലുപ്പം കുറഞ്ഞ കസേരകളും സ്റ്റൂളുകളും ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ മറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനാകും. ഇനി തീരെ സ്ഥലം കുറവാണെങ്കില്‍ ഒരു തൂക്കുകസേര മാത്രമായി ചുരുക്കാവുന്നതുമാണ്.
ചെടികള്‍:
ബാല്‍ക്കണിയില്‍ നല്ല ചെടിച്ചട്ടികളും ചെടികളും ആകര്‍ഷണം കൂട്ടും. ഇവ കൃത്യമായി കൈവരികളുടെ ഭാംഗി കൂട്ടുന്ന രീതിയില്‍ ക്രമീകരിക്കണം.

മറ്റ് സൗകര്യങ്ങള്‍:

ബാല്‍ക്കണിക്ക് ആവശ്യത്തിന് വലുപ്പമുണ്ടെങ്കില്‍ ചെറിയ ഒരു മേശയും കസേരകളും ഒരുക്കാവുന്നതാണ്. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരിക്കാനും ഒരു കപ്പ് കാപ്പി പുറത്തേ കാഴ്ചകള്‍ കണ്ട് കുടിക്കാനും റിലാക്‌സ് ചെയ്യാനും ഇത് സഹായിക്കും.

സ്വകാര്യത:

സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ ഭിത്തിയുടെ സംരക്ഷണം വേണമെന്ന് തോന്നുകയാണെങ്കില്‍ ബാല്‍ക്കണി കൈവരികളില്‍ വള്ളിച്ചെടികള്‍ പിടിപ്പിക്കാവുന്നതാണ്. ഇത് പുറത്ത് നിന്നുള്ള നോട്ടങ്ങളില്‍ നിന്ന് മറച്ച് പിടിക്കാനും സഹായിക്കും

Don’t Miss

KERALA38 mins ago

രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാർ

രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് എം.പി വീരേന്ദ്ര കുമാർ. തന്റെ തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും മൂന്നു ദിവസത്തിനകം ഡൽഹിയിലെത്തി രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ...

STORY PLUS40 mins ago

ശരീരത്തിന് പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞ് ജനിച്ചു… പിന്നെ സംഭവിച്ചത്

ജനിച്ചുവീണപ്പോള്‍ ഹൃദയം ശരീരത്തിന്റെ പുറത്തായിരുന്നു വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന ഈ കുട്ടിക്ക്. എന്നിട്ടും അവളുടെ ജീവന്‍ രക്ഷിക്കാനായി. ജന്മം കൊണ്ടു അധികം വൈകാതെ നടന്ന സങ്കീര്‍ണമായ...

CRICKET42 mins ago

200 അടിക്കാന്‍ മാത്രമല്ല 20000 കൊടുക്കാനും അറിയാം; ശ്രീലങ്കന്‍ ആരാധകനോട് രോഹിത്ത് ചെയ്തത്

തന്റെ മൂന്നാമത്തെ ഏകദിന ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ച രോഹിത്ത് ശര്‍മ മികച്ച കളിക്കാരന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. രോഹിത്ത് നല്ലൊരു കളിക്കാരന്‍ മാത്രമല്ല...

YOUR HEALTH52 mins ago

കൂണ്‍ കഴിക്കുന്ന മോദി; കളിയാക്കിയതാണെങ്കിലും കൂണില്‍ അല്‍പ്പം കാര്യമുണ്ട്!

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത കൂണ്‍ ദിവസവും കഴിക്കുന്നതാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിറത്തിന്റെ രഹസ്യമത്രെ. കണ്ടുപിടുത്തം കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിന്റെതാണ്. അതിന്‍റെ സത്യാവസ്ഥ...

CRICKET57 mins ago

6,6,6,6.. അവസാന 100 31 പന്തില്‍, അമ്പരപ്പിച്ച രോഹിത്ത് ഷോ ഇങ്ങനെ

ധര്‍മ്മശാലയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നാണംകെടുത്തിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ മൊഹാലിയില്‍ ടീം ഇന്ത്യ കാത്തുവെച്ച ശിക്ഷ ഇത്ര കടുത്തതാണെന്ന് കരുതിക്കാണില്ല. രോഹിത്ത് ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടിയപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍...

NATIONAL1 hour ago

ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍; അവസാന തീയ്യതി അനിശ്ചിതമായി നീട്ടി

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട തിയ്യതി അനിശ്ചിതമായി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്നു ബാങ്ക് അക്കൗണ്ട്, മ്യൂചല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ്...

NATIONAL1 hour ago

വോട്ടിംഗ് മെഷീന്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: 20,000 കോടിയുടെ അഴിമതി നടത്തിയ കമ്പനിക്ക് ഇവിഎം നിര്‍മ്മാണത്തില്‍ പങ്ക്

ബിജെപിക്കെതിരേ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മോഡി സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന 20,000 കോടി രൂപയുടെ അഴിമതിയില്‍...

KERALA1 hour ago

ചാലക്കുടി രാജീവ് വധക്കേസ്; അഡ്വ. സി പി ഉദയഭാനുവിന് ഇടക്കാല ജാമ്യം

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയും മുതിർന്ന അഭിഭാഷകനുമായ അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭാര്യപിതാവിന്‍റെ...

STORY PLUS1 hour ago

ഈ മൊബൈല്‍ ആപ്പ് തെരുവു നായകള്‍ക്ക് വേണ്ടി, ഉണ്ടാക്കിയത് ഒരു മലയാളിയും

മീരാ നാരായണന്‍ തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നുകളയണമെന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ തത്കാലം അവിടെ നില്‍ക്കട്ടെ. ഇവിടെയൊരു ഐടി പയ്യന്‍ ഈ നായ്ക്കളെയൊക്കെ സംരക്ഷിക്കാനായി ഒരു ആപ് പുറത്തിറക്കിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് തെരുവുനായ്ക്കളുണ്ട്...

NATIONAL1 hour ago

ഇന്ത്യയിൽ ബിറ്റ്‌കോയിൻ വ്യാപാരം വ്യാപകമാവുന്നു, 9 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ബിറ്റ്‌കോയിൻ വ്യാപാരം നടക്കുന്ന എക്‌സ്‌ചഞ്ചുകളിൽ ആദായ നികുതി വകുപ്പ് ഇന്ന് രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്ത്യയിൽ അംഗീകാരം നൽകാത്ത ബിറ്റ്കോയിൻറെ വ്യാപാരം പല കേന്ദ്രങ്ങളിലും നടക്കുന്നു എന്ന...

Advertisement