ഇനി മുതല്‍ വീട്ടിലിരുന്ന് യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ഉമല്‍ ഖുവൈനിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
അര്‍ഹരായ ആളുകള്‍ക്ക് അവരുടെ വീട്ടിലിരുന്ന് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന് പൊലീസ് അറിയിച്ചു. ഇതിനു വേണ്ടി 105 ദിര്‍ഹം അധികമായി നല്‍കണം.
ഡ്രൈവിങ് ലൈസന്‍സ് ആവശ്യമുള്ളവര്‍ അപേക്ഷിക്കാനായി തങ്ങളുടെ ഫയല്‍ തുറക്കണം. അതിനു ശേഷം ആവശ്യമായ കണ്ണ് പരിശോധന നടത്തണം. ഇതും വീട്ടിലിരുന്ന് നടത്താന്‍ കഴിയുന്ന വിധത്തിലാണ് പുതിയ സംവിധാനമെന്നു യുഎഇ ലൈസന്‍സ് വകുപ്പിന്റെ ആക്ടിങ് ഡയറക്ടര്‍ ലെഫ്-കോള്‍ മുഹമ്മദ് ഖലീഫ ബിന്‍ ആന്തര്‍ വ്യക്തമാക്കി.