സൗദിയില്‍ മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശി വല്‍ക്കരണം. അറുമാസത്തിനകം നിശ്ചിത തൊഴിലുകളില്‍ 70 ശതമാനം സ്വദേശികളായിരിക്കും നല്‍കുകെയെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെ ഇത് ഗുരുതമായി ബാധിക്കും .പ്രാദേശിക സ്വദേശിവത്കണ പദ്ധതി’യുടെ ഭാഗമായി ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇതു നടപ്പാക്കുക. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുമാണിത്.
ആകെ തൊഴിലാളികളില്‍ എഴുപത് ശതമാനം സ്വദേശികളായിരിക്കും സെയില്‍സ് ഔട്ട്‌ലറ്റുകളില്‍ പരസ്യ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിനുള്ള കൗണ്ടറുകള്‍, ഫോട്ടോ സ്റ്റുഡിയോ, ലാപ്ടോപ്, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനന്‍സ് ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കും.
Read more
കല്യാണ മണ്ഡപം, ഹാള്‍, വിവാഹങ്ങള്‍ക്കും ഇവന്റുകള്‍ക്കുമുള്ള സ്ഥാപനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഓഫിസുകളും മേല്‍നോട്ട ജോലികളും സ്വദേശിവത്കരിക്കും. ശുചീകരണം, കയറ്റിറക്കുമതി ജോലി തുടങ്ങി യൂനിഫോം ധരിക്കുന്ന ഇത്തരം ജോലികള്‍ക്കാണ് ഇളവ്. ആ ജോലിക്കാരുടെ എണ്ണം അതത് സ്ഥാപനങ്ങളിലെ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയരുത്.