സൗദിയില്‍ മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്കരണം

സൗദിയില്‍ മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശി വല്‍ക്കരണം. അറുമാസത്തിനകം നിശ്ചിത തൊഴിലുകളില്‍ 70 ശതമാനം സ്വദേശികളായിരിക്കും നല്‍കുകെയെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെ ഇത് ഗുരുതമായി ബാധിക്കും .പ്രാദേശിക സ്വദേശിവത്കണ പദ്ധതി’യുടെ ഭാഗമായി ഗവര്‍ണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇതു നടപ്പാക്കുക. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുമാണിത്.

ആകെ തൊഴിലാളികളില്‍ എഴുപത് ശതമാനം സ്വദേശികളായിരിക്കും സെയില്‍സ് ഔട്ട്‌ലറ്റുകളില്‍ പരസ്യ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിനുള്ള കൗണ്ടറുകള്‍, ഫോട്ടോ സ്റ്റുഡിയോ, ലാപ്ടോപ്, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനന്‍സ് ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കും.

കല്യാണ മണ്ഡപം, ഹാള്‍, വിവാഹങ്ങള്‍ക്കും ഇവന്റുകള്‍ക്കുമുള്ള സ്ഥാപനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഓഫിസുകളും മേല്‍നോട്ട ജോലികളും സ്വദേശിവത്കരിക്കും. ശുചീകരണം, കയറ്റിറക്കുമതി ജോലി തുടങ്ങി യൂനിഫോം ധരിക്കുന്ന ഇത്തരം ജോലികള്‍ക്കാണ് ഇളവ്. ആ ജോലിക്കാരുടെ എണ്ണം അതത് സ്ഥാപനങ്ങളിലെ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയരുത്.

Latest Stories

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബോബി ചെമ്മണൂർ പൊലീസ് കസ്റ്റഡിൽ; നടപടി ഹണി റോസിന്റെ പരാതിയിൽ

സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിന്റെ പരാതിയില്‍ നടപടി

പെരിയ ഇരട്ട കൊലപാതക കേസ്; മുൻ എംഎൽഎ അടക്കമുള്ള 4 പ്രതികളുടെ ശിക്ഷക്ക് സ്റ്റേ

'ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം'; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

'ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം'; ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ