ഷാര്‍ജയില്‍ ഇനി എ ടി എമ്മും സംസാരിക്കും

ഷാര്‍ജയില്‍ ഇനി എ ടി എമ്മും സംസാരിക്കും. യുഎഇയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു എ ടി എം സ്ഥാപിക്കുന്നത്. ഈ എ ടി എമ്മിലൂടെ അന്ധന്മാര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാണാണ് ഉദ്ദേശിക്കുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി.

സംസാരിക്കുന്ന എ ടി എമ്മില്‍ രണ്ടു ഭാഷകളില്‍ ഉള്ള കീബോര്‍ഡ് ലഭ്യമാണ്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ കീബോര്‍ഡ് ക്രമീച്ചരിക്കുന്നത്. ഇരുഭാഷകളിലും എ ടി എം ശബ്ദ നിര്‍ദേശങ്ങളും നല്‍കും. ഈ നിര്‍ദേശങ്ങള്‍ ഹെഡ് ഫോണ്‍, സ്പീക്കര്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് കേള്‍ക്കാം. ഈ തീരുമാനം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ്.

Read more

ഈ എടിഎം മെഷീനില്‍ മറ്റു എ ടി എം മെഷീനുകളെ അപേക്ഷിച്ച് മൂന്ന് സെക്യൂരിറ്റി ക്യാമറകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്. ഈ എടിഎം ഷാര്‍ജ ഇസ്ലാമിക് ബേങ്ക്, ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് സെന്ററിലാണ് സ്ഥാപിച്ചിരിക്കുന്നത്.