പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം ; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. സൗദി അടക്കമുള്ള വിദേശരാജ്യങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് മരിച്ച വ്യക്തിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രക്രിയയ്ക്കു വേണ്ടിയുള്ള രേഖയായി പാസ്‌പോര്‍ട്ട് നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ഇതിനു പുതിയ തീരുമാനത്തോടെ മാറ്റം വരം. ഇതു വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനു കാലതാമസമുണ്ടാക്കും. പേജ് നീക്കം ചെയുന്നതോടെ പാസ്‌പോര്‍ട്ടിലെ റസിഡന്‍ഷ്യല്‍ വിലാസവും വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനായി സാധിക്കാതെ വരും.

അസുഖമുള്ള തൊഴിലാളിയുമായും കുടുംബമായും എളുപ്പത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജിലെ വിവരങ്ങള്‍ ആവശ്യമാണ്. രോഗബാധിതരായി മാറുന്ന പ്രവാസികള്‍ക്കും, വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിനു കമ്പനി സഹായം നല്‍കുന്നതിനു പാസ്‌പോര്‍ട്ടിലെ അവസാന പേജ് നീക്കുന്നത് തടസമാകും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ