Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

IN VIDEO

ആരാധകരുടെ നെഞ്ചിനകത്തേക്ക് റോണോയുടെ ബൈസിക്കിള്‍ കിക്ക്, സൂപ്പര്‍ ഗോള്‍ വീഡിയോ!

, 10:16 am

യുവന്റിസിന്റെ തട്ടകത്തില്‍ അവരെ തറപറ്റിച്ച് മിന്നും ജയം നേടിയിതിനേക്കാള്‍ സന്തോഷത്തില്‍ ആരാധകരുടെ ഹൃദയം ഉടക്കി കിടക്കുക സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസൈക്കിള്‍ കിക്കിലാകും. അ മിന്നും ഗോളിനെചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നായി വാഴ്ത്താവുന്നതാണ്.

64-ാം മിനിറ്റിലായിരുന്നു റോണോയുടെ മിന്നും പ്രഹരം. യുവന്റസ് ബോക്സിലേക്കുള്ള മുന്നേറ്റത്തിനൊടുവില്‍ പന്ത് എത്തിയത് റൈറ്റ് ബാക്ക് ഡാനി കാര്‍വഹാലിന്റെ കാലില്‍. കാര്‍വഹാലിന്റെ ക്രോസില്‍ ഒന്നാന്തരമൊരു ബൈസൈക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. യുവന്റസ് ഗോളി ബഫണിന് നിസഹായനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം.

Ronaldo super Goal 0-2

Cristiano Ronaldo Amazing bicycle Goal vs Juventus 😱Follow: Hala Madrid

Posted by Hala Madrid on Tuesday, 3 April 2018

Advertisement