Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

IN VIDEO

പൊലീസ് സ്റ്റേഷനിലും നില്ല് നില്ല് ഡാന്‍സ്; വീഡിയോ

, 12:10 pm

ടിക് ടോക്കിലൂടെ വീണ്ടും ഹിറ്റായ ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് നീലക്കുയിലെ ഗാനം പൊലീസ് സ്റ്റേഷനിലും. ക്രിസ്തുമസ് ആഘോഷത്തിനായി സാന്റാക്ലോസാണ് ധൈര്യപൂര്‍വം പൊലീസ് സ്റ്റേഷനില്‍ നില്ല് നില്ല് ഡാന്‍സ് കളിച്ചത്. സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നതു കൊണ്ട് പയ്യന്റെ നൃത്തിന് പൊലീസ് സുല്ല് പറഞ്ഞില്ല.

ടിക് ടോക്കിലാണ് ഇപ്പോള്‍ പുകിലിന്റെ പുകില്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഏകദേശം മടുത്തു തുടങ്ങിയപ്പോള്‍ കയറി ഹിറ്റായ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമില്‍ എത്ര ക്രിയേറ്റീവ് ആകുന്നോ അത്രയും ലൈക്കുകളാണ് വാരിക്കൂട്ടുന്നത്. അതിന് ഇനി ഏതറ്റം വരെ പോകാനും പല ഉപയോക്താക്കളും തയ്യാര്‍. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ…’ ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഈ പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുന്ന ചിരിയുടെ മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലിരുന്നു കുറച്ച് ഇലകളും മറ്റും പിടിച്ച് തുള്ളുന്നതാണ് വീഡിയോ.

2004ല്‍ പുറത്തിറങ്ങിയ ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ഗാനമാണിത്. സിനിമ ഇറങ്ങിയ സമയത്തക്കാള്‍ വീണ്ടും തരംഗമായി ഈ ഗാനം മാറുന്നതിന് ടിക്ക് ടോക്കും സോഷ്യല്‍ മീഡിയയും സഹായിച്ചിട്ടുണ്ട്.

Advertisement