Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

IN VIDEO

ക്ലാസ് മുറിയില്‍ കയ്യാങ്കളി; മുഖത്തടിച്ച വിദ്യാര്‍ത്ഥിയെ എടുത്തുയര്‍ത്തി നിലത്തടിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍

, 12:19 pm

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ പറയാറ്. ഗുരുവിനെ ദൈവത്തെ പോലെ കാണണം എന്നാണ് പറഞ്ഞു പഠിപ്പിക്കുന്നതും. എന്നാല്‍ ഗുരുശിക്ഷ ബന്ധങ്ങള്‍ ആ പരിധിയെല്ലാം വിട്ട് മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇക്കാലത്ത് വ്യാപകമായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം  ഒരു വാര്‍ത്തയാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

ന്യൂയോര്‍ക്കിലെ സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള കൈയ്യാങ്കളിയാണ് കാണുന്നത്. രണ്ടു പേരും എന്തോ പറഞ്ഞ് കയര്‍ക്കുകയാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് അധ്യാപകന് നേര്‍ക്ക് വിദ്യാര്‍ത്ഥി ദേഷ്യത്തോടെ ആഞ്ഞടുക്കുകയും മുഖത്തടിക്കുന്നതും. കാണാം ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ എടുത്തുയര്‍ത്തി നിലത്തടിക്കുകയായിരുന്നു.

തുടര്‍ന്നും ഇരുവരും കൈയ്യാങ്കളി തുടര്‍ന്നു. പിന്നീട്  ക്ലാസില്‍ ഇരുന്ന മറ്റ് വിദ്യാര്‍ത്ഥികളും മറ്റും ചേര്‍ന്ന് ഇരുവരെയും പിടിച്ച് മാറ്റുന്നതും കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement