Connect with us

IN VIDEO

പൂരപ്രേമികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

, 3:30 pm

പൂരപ്രേമികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് തൃശൂരിന്റെ പെരുമ ലോകത്തിനു മുന്നില്‍ വിളിച്ചറിയിക്കുന്ന പൂരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി വിരാജിച്ചിരുന്ന തിരുവമ്പാടി ശിവസുന്ദറാണ് ചരിഞ്ഞത്.

പൂരപ്രേമികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു

പൂരപ്രേമികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് തൃശൂരിന്റെ പെരുമ ലോകത്തിനു മുന്നില്‍ വിളിച്ചറിയിക്കുന്ന പൂരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി വിരാജിച്ചിരുന്ന തിരുവമ്പാടി ശിവസുന്ദറാണ് ചെരിഞ്ഞത്. ആനയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാട് നിര്‍വഹിക്കും.

Posted by SouthLive Malayalam on Sunday, 11 March 2018

നിലംതൊട്ടിഴയുന്ന തുമ്പിക്കൈ, ലക്ഷണമൊത്ത വാല്‍ തുടങ്ങി ശിവസുന്ദര്‍ ആനപ്രേമികളുടെ പ്രിയങ്കരനാവാന്‍ കാരണങ്ങള്‍ പലത്. പൂക്കോട് ശിവന്‍ എന്നായിരുന്നു ആദ്യ പേര്. കളഭകേസരിപട്ടം, മാതംഗ കേസരി പട്ടം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്ന ശിവസുന്ദര്‍ ആന പ്രേമികളുടെ ഹരമായിരുന്നു.67 ദിവസമായി എരണ്ടക്കെട്ടിനു ചികിത്സലായിരുന്നു. ആനയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാട് നിര്‍വഹിക്കും.