എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത് ? ചീഫ് സെക്രെട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ പറ്റി ലേഖനം എഴുതുന്നു, അതും സര്‍ക്കാരിന്റെ അനുമതി ഉണ്ടോ ഇല്ലയോ എന്നറിയാതെ. മാവോയിസ്റ്റ്യു.എ.പി.എ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുതന്നെയാണോ എല്‍.ഡി.എഫ് മുന്നണിക്കുള്ളത്? സര്‍ക്കാരിന്റെ വിശദീകരണം പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് വരുന്നത് പൊലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്! മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെയാണോ സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത്?