ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഫെയ്‌സ്ബുക്ക്. ഇന്ത്യയില്‍ പുതുതായി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ആധാറിലെ പോലെ പേര് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഫെയ്‌സ്ബുക്കിന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനാ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഫെയ്‌സ്ബുക്ക് എത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുന്ന ആളുകളില്‍നിന്ന് ആധാര്‍ നമ്പര്‍ ചോദിച്ചില്ലെന്നും, ആധാറിലെ പോലെ പേര് രേഖപ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇതൊരു ടെസ്റ്റ് റണ്‍ ആയിരുന്നെന്നും എല്ലാവര്‍ക്കും ഇത് ഓപ്പണ്‍ അല്ലെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.
ഫെയ്ക്ക് ഐഡികള്‍ ഒഴിവാക്കുന്നതിനും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തിരിച്ചറിയാന്‍ എളുപ്പത്തിനാണ് ഇതെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
Read more
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് വരെ ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം.