ഇഷ്ടമില്ലാത്ത ആളുകളെയും പേജുകളെയും മ്യൂട്ട് ചെയ്യാനുള്ള സ്നൂസ് ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നു. 30 ദിവസത്തേക്ക് വരെ സ്നൂസ് ചെയ്യാനുള്ള ഫീച്ചറാണിത്.
പോസ്റ്റുകളുടെ ടോപ്പ് റൈറ്റ് ഡ്രോപ്പ് ഡൗണ്‍ മെനുവിലായിരിക്കും പോസ്റ്റ് സ്നൂസ് ചെയ്യാനുള്ള ഓപ്ഷനുള്ളത്. ആളുകളെയും ഫെയ്സ്ബുക്ക് പേജുകളെയും ഗ്രൂപ്പുകളെയും സ്നൂസ് ചെയ്യാന്‍ സാധിക്കും.
ന്യൂസ്ഫീഡില്‍ എന്ത് കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്നൂസ് ഫീച്ചര്‍ കൂടി ഉളള്പ്പെടുത്തിയിരിക്കുന്നത്. അണ്‍ഫോളോ അണ്‍ഫ്രണ്ട് ഓപ്ഷനുകളാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. സ്നൂസ് ഫീച്ചര്‍ വരുന്നതോടെ ഈ ഓപ്ഷനുകള്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല. സ്നൂസ് ചെയ്ത പേജുകള്‍ക്കോ ആളുകള്‍ക്കോ നോട്ടിഫിക്കേഷന്‍ പോകില്ല.
Read more
സ്നൂസ് പീരിഡ് തീരാറാകുമ്പോള്‍ ഫെയ്സ്ബുക്കില്‍നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. അത് തുടരണമെങ്കില്‍ തുടരാം അല്ലെങ്കില്‍ അവസാനിപ്പിക്കാം. സ്നൂസ് പീരിഡില്‍ എപ്പോള്‍ വേണമെങ്കിലും പോസ്റ്റുകള്‍ അണ്‍മ്യൂട്ട് ചെയ്യാം.