ന്യൂസ് ഫീഡില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഫെയ്‌സ്ബുക്ക്, മാധ്യമങ്ങള്‍ക്ക് കനത്ത തിരിച്ചടി

ഫെയ്‌സ്ബുക്ക് അവരുടെ ന്യൂസ് ഫീഡ് മെട്രിക്ക്‌സ് വീണ്ടു മാറ്റുന്നു. ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ കുറച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പോസ്റ്റുകള്‍ കൂടുതലായി കാണിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഫെയ്‌സ്ബുക്ക് കൈക്കൊണ്ടിരിക്കുന്നത്.

വരുന്ന ആഴ്ച്ചകളില്‍ ന്യൂസ് ഫീഡില്‍ ഈ മാറ്റങ്ങള്‍ വരുന്നതോടെ ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫെയ്‌സ്ബുക്ക് പേജുകള്‍ക്ക് റീച്ച് കുറഞ്ഞേക്കും. ന്യൂസ് ഫീഡില്‍ പബ്ലിക്ക് കണ്ടന്റുകള്‍ കൂടുന്നുവെന്ന ഉപയോക്താക്കളുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ന്യൂസ് ഫീഡിലെ മാറ്റങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഈ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ ആളുകള്‍ ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ വരുന്നുണ്ട്. ആളുകള്‍ ചെലവഴിക്കുന്ന സമയം കുറഞ്ഞാലും, ചെലവഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മുന്നോട്ടുവെയ്ക്കുന്ന ആശയം.

https://www.facebook.com/zuck/posts/10104413015393571