2023 ലെ ബുക്കർ പ്രൈസ് സ്വന്തമാക്കി ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ച്. അദ്ദേഹത്തിന്റെ ‘പ്രൊഫറ്റ് സോങ്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 50,000 പൌണ്ട് ആണ് ബുക്കർ പ്രൈസിന്റെ സമ്മാനത്തുക. ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.
ലണ്ടനിൽ നടന്ന ചടങ്ങിൽ ചുരുക്ക പട്ടികയിൽ ഇടം പിടിച്ച അഞ്ച് പുസ്തകങ്ങളെയും ഇന്ത്യൻ വംശജയായ ഇംഗ്ലീഷ് എഴുത്തുകാരി ചേത്ന മാരുവിന്റെ ആദ്യ നോവൽ ‘വെസ്റ്റേൺ ലെയ്നി’നെ പിന്നിലാക്കിയാണ് പോൾ ലിഞ്ച് പുരസ്കാരം കരസ്ഥമാക്കിയത്.
ആഭ്യന്തര യുദ്ധത്തിവും പാലായനവും പ്രമേയമാകുന്ന ഡിസ്റ്റോപിയൻ നോവലിൽ ലോകത്ത് ജനാധിപത്യത്തിന് സംഭവിക്കുന്ന തകർച്ചകളെയും വിഷയമാക്കുന്നു. കൂടാതെ ഭരണകൂടം സ്വേച്ഛാധിപത്യത്തിലേക്ക് മാറുമ്പോൾ രാജ്യത്തിൽ സംഭവിക്കുന്ന അരക്ഷിതാവസ്ഥയും നോവലിലൂടെ പോൾ ലിഞ്ച് പറയുന്നു.
റെഡ് സ്കൈ ഇൻ മോർണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് പോൾ ലിഞ്ചിന്റെ മറ്റ് നോവലുകൾ.