മാർക്വേസിന്റെ മക്കൊണ്ടൊ വെള്ളിത്തിരയിലേക്ക്; 'ഏകാന്തയതയുടെ നൂറ് വർഷങ്ങൾ' നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരുന്നു

37 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോകത്താകമാനം 5 കോടി കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്ത ലാറ്റിനമേരിക്കൻ സാഹിത്യകാരനും നോബൽ പുരസ്കാര ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ (One hundred years of solitude) വെളിത്തിരയിലേക്ക്. നെറ്റ്ഫ്ലിക്സാണ് പുസ്തകം വെബ് സീരീസ് ആയി പുറത്തിറക്കുന്നത്.

അലക്സ് ഗാർസിയ ലോപ്പസ് ലോറ മോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന വെബ് സീരീസിന് 16 എപ്പിസോഡുകളാണ് ഉള്ളത്. സീരീസിന്റെ ട്രെയ്ലർ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജോസ് റിവേര, നതാലിയ സാന്റ, കാമില ബ്രൂഗസ്, മരിയ കാമില ഏരിയാസ്, ആൽബട്രോസ് ഗോൺസാലസ് തുടങ്ങിയവരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

മക്കോണ്ടൊ എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് മാജിക്കൽ റിയലിസത്തിലൂടെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന പുസ്തകത്തിൽ മാർക്വേസ് പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അർക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉർസുല ഇഗ്വറാൻ എന്നിവർ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അർക്കേഡിയൊ പൂർണമായും കണ്ണാടികൊണ്ട് നിർമിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു.

തുടർന്ന് അതേ നദീതടത്തിൽ ഏറെ നാളത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അർക്കേഡിയൊ സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ മക്കോണ്ടയിൽ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നു.

ക്ലോഡിയോ കാറ്റാനോ (കേണൽ ഔറേലിയാനോ ബ്യൂണ്ടിയ), ജെറോനിമോ ബറോൺ (യുവനായ ഔറേലിയാനോ ബ്യൂണ്ടിയ), മാർക്കോ ഗോൺസാലസ് (ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ), ലിയോനാർഡോ സോട്ടോ (ജോസ് അർക്കാഡിയോ), സുസാന മൊലാറൽസ് (സുസാന മൊല്ലെസ്), ബെസെറ (പെട്രോനില), കാർലോസ് സുവാരസ് (ഔറേലിയാനോ ഇഗ്വാറൻ), മൊറേനോ ബോർജ (മെൽക്വിയേഡ്‌സ്), സാന്റിയാഗോ വാസ്‌ക്വസ് (കൗമാരക്കാരനായ ഔറേലിയാനോ ബ്യൂണ്ടിയ) എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ.

Latest Stories

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍