സുനില്‍ വെഞ്ഞാറമ്മൂടിന്റെ കവിതാ സമാഹാരം ഓക്‌സിജന്‍ വലിയ തോതില്‍ സഹൃദയശ്രദ്ധയാകര്‍ഷിക്കുന്നു

കോവിഡാനന്തര ലോകത്തിന്റെ ശുഭപ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ വാക്കുകളില്‍ ആവാഹിക്കുന്ന ഈ കവിതകള്‍ നമ്മുടെ സാംസ്‌കാരിക ലോകത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ്. മാനവ കുലത്തിന്റെ ക്ഷേമവും നന്മയും കാംക്ഷിക്കുന്ന എഴുത്തുകാരന്റെ ആദ്യ കവിതാസമാഹാരമെന്ന നിലക്കും ഏറെ സവിശേഷതകളുള്ളതാണ് ഓക്സിജന്‍. 54 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓക്സിജന്‍ കവിതാ സമാഹാരത്തിലെ അണുരൂപം എന്ന കവിത സുപ്രസിദ്ധ പിന്നണി ഗായകന്‍ കൃഷ്ണചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച് മകള്‍ അമൃതവര്‍ഷിണി യോടൊപ്പം ആലപിച്ച ഗാനം അമൃതാ ടെലിവിഷന്‍ വിഷ്വലൈസ് ചെയ്ത് ടെലികാസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .

സാങ്കേതിക വിദ്യയുടെ പുതുമകള്‍ പ്രയോജനപ്പെടുത്തി പുസ്തകത്തിലെ 54 കവിതകള്‍ക്കും 54 ല്‍പ്പരം പ്രശസ്തരുടെ ആസ്വാദനവീഡിയോകള്‍ കൂടി ചേര്‍ത്താണ് പുസ്തകം പുറത്തിറങ്ങിയത് എന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അതാത് കവിതാ പേജുകളിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ യൂടൂബിലൂടെ ആസ്വാദനവീഡിയോകള്‍ കാണാനും ഡോ.ജോര്‍ജ്ജ് ഓണക്കൂറിന്റേയും കെ.ജയകുമാര്‍ ഐ.എ.എസിന്റേയും അവതാരികകള്‍ പ്രതിഭാധനരായ കൃഷ്ണചന്ദ്രന്റേയും ബന്ന ചേന്ദമംഗലൂരിന്റേയും മനോഹരമായ ശബ്ദത്തില്‍ കേള്‍ക്കാനും കഴിയുംവിധമാണ് പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.രാജേഷ് ചാലോടിന്റെ അര്‍ത്ഥവത്തായ കവര്‍ ഡിസൈനും ഓക്സിജന്‍ കവിതാ സമാഹാരത്തിന്റെ പ്രൗഡിയെവര്‍ദ്ധിപ്പിക്കുന്നു.

വീഡിയോകളില്‍ ഓരോ കവിതകള്‍ക്കുമുള്ള ആസ്വാദനവുമായി വരുന്ന പ്രമുഖരും പ്രശസ്തരുമായവരില്‍ പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി ,പൈതൃകരത്‌നം ഡോ: ഉണ്ണികൃഷ്ണന്‍ നമ്പൂതിരി,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,പി.ആര്‍ നാഥന്‍,എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,സംവിധായകന്‍ ശ്യാമപ്രസാദ്,കൃഷ്ണ പൂജപ്പുര,ഊര്‍മ്മിളാ ഉണ്ണി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, സത്യന്‍ കോമല്ലൂര്‍,
റ്റി.പി ശാസ്തമംഗലം,കുരീപ്പുഴ ശ്രീകുമാര്‍ , സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ, നടന്‍ ഇബ്രാഹിം കുട്ടി,ശരത് ദാസ് ,മോചിത ,ഗിരീഷ് പുലിയൂര്‍,ഡോ:ജാസീ ഗിഫ്റ്റ്, ലൗലി ജനാര്‍ദ്ദനന്‍ ,വിജയരാജമല്ലിക,ജി.ശ്രീറാം,ഡോ: ഷാജു, ഡോ: സി.രാവുണ്ണി. ഡോ : അമാനുല്ല വടക്കാങ്ങര ,ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപ്,നോബി,ഡോ. രാജാവാര്യര്‍, മണമ്പൂര്‍ രാജന്‍ബാബു,സലിന്‍ മാങ്കുഴി,ബി.കെ ഹരി നാരായണന്‍ ,സന്തോഷ് വര്‍മ്മ,കെ.സുദര്‍ശന്‍ ,നിസാര്‍ സെയ്ദ്, അവനി,പ്രൊഫ: അയിലം ഉണ്ണികൃഷ്ണന്‍ ,മണികണ്ഠന്‍ തോന്നയ്ക്കല്‍, കുക്കു പരമേശ്വരന്‍ , സീമാ ജി നായര്‍ തുടങ്ങിയവരുണ്ട്.

Latest Stories

നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുല്ലുപാറയില്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു; രണ്ടു പേരുടെ നില ഗുരുതരം; ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് ഡ്രൈവര്‍

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; ഹണി റോസിന്റെ പരാതിയില്‍ കടുത്ത വകുപ്പ് ചുമത്തി; പോസ്റ്റിന് അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

'എന്റെ അറസ്റ്റിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചുള്ള പ്രതിഷേധ പരിപാടികളോ നടത്തരുത്'; ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി പിവി അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍; പുലര്‍ച്ചയോടെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍